
മുംബൈ: മലയാളി ആരാധകർക്ക് ഓണാശംസ മലയാളത്തിൽ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് സച്ചിൻ മലയാളത്തിൽ ട്വീറ്റ് ചെയ്തത്. 'ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ' ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്.
മലയാളികൾ ഈ ആശംസ ഏറ്റെടുത്തെങ്കിലും ഈ ട്വീറ്റ് കണ്ട് മലയാളികളല്ലാത്തവർ ഞെട്ടി. കാരണം മറ്റൊന്നുമല്ല, ഈ ട്വീറ്റ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തപ്പോൾ കിട്ടിയ അർഥം രസകരമായിരുന്നു. അന്യഭാഷ ട്വീറ്റുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്യാൻ ട്വിറ്റർ തന്നെ നൽകുന്ന ''ട്രാൻസ്ലേറ്റ് ട്വീറ്റ്' എന്ന ഓപ്ഷൻ ഉപയോഗിക്കുമ്പോൾ വരുന്ന തർജമയാണ് എല്ലാവരേയും അമ്പരപ്പിച്ചത്. Who cares - Happy Onam to all. ('ഇതെല്ലാം ആരു ഗൗനിക്കുന്നു, എല്ലാവർക്കും ഓണാശംസകൾ') എന്നായിരുന്നു തർജമ.
ഇതോടെ നിരവധി പേരാണ് സച്ചിന്റെ ഈ ട്വീറ്റ് പങ്കുവെച്ചത്. ട്വിറ്റർ ഈ തർജമ ശരിയാക്കണമെന്നും ആരാധകർ അഭ്യർഥിക്കുന്നുണ്ട്. ട്വിറ്ററിനെ പരിഹസിച്ച് ട്രോളുകളും ഇറങ്ങി.
Published: 31 Aug 2020, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented