വാഷിങ്ടണ്‍: വിമാനത്തില്‍ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്ന സഹയാത്രികെന്റെ മുഖം ഇടിച്ച് പഞ്ചറാക്കി മുന്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ മൈക്ക് ടൈസണ്‍. യാത്രക്കാരന് മൈക്ക് ടൈസണ്‍ നേരെ കുപ്പിയെറിഞ്ഞതിനെ തുടര്‍ന്നാണ് ഇടിച്ചതെന്ന് താരത്തിന്റെ വാക്താവ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.
ജെറ്റ്ബ്ലൂ വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് സംഭവത്തില്‍ ദൃശ്യം പുറത്തുവിട്ടു. വിമാനത്തില്‍ കയറിയത് മുതല്‍ സഹയാത്രികന് മൈക്ക് ടൈസണെ പ്രകോപിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ് ദൃശ്യത്തില്‍ വ്യക്തമാകുന്നത്. ആദ്യം സൗഹൃദം കാണിച്ച മൈക്ക് ടൈസണ്‍ പിന്നീട് ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെയാണ് ഇടിച്ചിട്ടതെന്ന് ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് പറയുന്നു.
സംഭവത്തെ കുറിച്ച് പിന്നീട് ടൈസണിന്റെ വാക്താവ് പ്രതികരിച്ചു. 'നിര്‍ഭാഗ്യവശാല്‍ മിസ്റ്റര്‍ ടൈസണ്‍ വിമാനത്തില്‍ വച്ച് നിരന്തരം പ്രകോപനമുണ്ടാക്കിയ ഒരു യാത്രക്കാരനുമായി ഒരു പ്രശനത്തിലേര്പ്പെട്ടു. ടൈസണ്‍ തന്റെ സീറ്റിലിരിക്കുമ്പോള് ഇയാള്‍ ഉപദ്രവിക്കുകയും വെള്ളക്കുപ്പി എടുത്ത് എറിയുകയും ചെയ്തു' വാക്താവ് ഇഎസ്പിഎന്നോട് പ്രതികരിച്ചു.
ബുധനാഴ്ച നടന്ന സംഭവത്തില്‍ ടൈസണ്‍ ഇടിച്ചിട്ട യാത്രികന് മുഖത്ത് ചതവേറ്റിട്ടുണ്ട്. രക്തസ്രാവം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.
55-കാരനായ ടൈസണ്‍ നേരത്തെയും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പരസ്യമായി അടികൂടുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1997-ല്‍ മത്സരത്തിനിടെ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവിയുടെ ഭാഗം കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു.
Content Highlights: Mike Tyson Pummeled "Aggressive" Flyer Over Water Bottle
Published: 23 Apr 2022, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented