
രാജ്‌കോട്ട്: ലോകത്ത് നിലവിലുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ചയാളായ വിരാട് കോലിയുടെ പേടിസ്വപ്‌നമാണ് ഓസ്‌ട്രേലിയയുടെ ലെഗ് സ്പിന്നര്‍ ആദം സാംപ. രാജ്‌കോട്ടിലും പതിവു തെറ്റിച്ചില്ല. സാംപയുടെ പന്തില്‍ കോലി മുട്ടുകുത്തി. ഇതോടെ ഓസീസ് താരം ഒരു റെക്കോഡും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കിയ സ്പിന്‍ ബൗളര്‍ എന്ന റെക്കോഡ്.
ഏകദിനത്തില്‍ 12 ഇന്നിങ്‌സില്‍ അഞ്ചാമത്തെ തവണയാണ് സാംപയുടെ പന്തില്‍ കോലി പുറത്തായത്. എല്ലാ ഫോര്‍മാറ്റിലുമായി ഏഴു തവണയും.
Read More: രോഹിതിന് ലോക റെക്കോഡ്; അംലയും സച്ചിനും പിന്നിലായി
ഒരു തവണ കൂടി കോലിയെ പുറത്താക്കിയാല്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന 'ബൗളര്‍' എന്ന റെക്കോഡ് സാംപയ്ക്ക് സ്വന്തമാക്കാം. ഈ റെക്കോഡില്‍ വെസ്റ്റിന്‍ഡീസ് പേസ് ബൗളര്‍ രവി രാംപോള്‍ മാത്രമാണ് സാംപയ്ക്ക് മുന്നിലുള്ളത്. ആറു തവണയാണ് രാംപോളിന്റെ പന്തില്‍ കോലി ഔട്ടായത്. എല്ലാ ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണും ഗ്രഹാം സ്വാന്നുമാണ് ഒന്നാമതുള്ളത് (എട്ടു തവണ).
രാജ്‌കോട്ടിലും സാംപയുടെ പന്തില്‍ കോലി പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കും ആഘോഷമായി. ആരാണ് ഈ വിരാട് കോലി? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാര്‍ (എല്ലാ ഫോര്‍മാറ്റിലും): ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്രഹാം സ്വാന്‍- എട്ടു തവണ
മോണി മോര്‍ക്കല്‍, നഥാന്‍ ലിയോണ്‍, ടിം സൗത്തി, ആദം സാംപ, രവി രാംപോള്‍- ഏഴു തവണ
കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാര്‍ (ഏകദിനത്തില്‍): രവി രാംപോള്‍- ആറു തവണ
തിസാര പെരേര, ആദം സാംപ, ടിം സൗത്തി- അഞ്ചു തവണ
ജേസണ്‍ ഹോള്‍ഡര്‍, സൂരജ് രണ്‍ധീവ്, സ്വാന്‍, റിച്ചാര്‍ഡ്‌സണ്‍- നാല് തവണ
Content Highlights: Adam Zampa becomes most successful spinner vs Virat Kohli in ODIs
Published: 17 Jan 2020, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented