സാന് ഫെര്ണാണ്ടോ: ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരന്. ടി20 യിൽ ഒരു വർഷം 150 സിക്സറുകൾ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടമാണ് പുരന് സ്വന്തമാക്കിയത്. നേരത്തേ ടി20 യിൽ ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി പുരന് മാറിയിരുന്നു. 135 സ്ക്സറുകൾ നേടിയ വിൻഡീസ് ബാറ്റർ ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് പുരന് മറികടന്നത്.
ഈ വർഷം 63 ഇന്നിങ്സുകളിൽ നിന്നായി പുരന് 151 സിക്സറുകൾ നേടി. 2015 ലാണ് ഗെയ്ൽ 135 സ്കിസറുകൾ നേടി റെക്കോഡിട്ടത്. തിങ്കളാഴ്ച കരീബിയൻ പ്രീമിയർ ലീഗിൽ എസ്.കെ.എൻ പാട്രിയോട്സിനെതിരായ മത്സരത്തിലാണ് പുരന് ഈ നേട്ടം സ്വന്തമാക്കിയത്.
എസ്.കെ.എൻ പാട്രിയോട്സിനെതിരേ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിച്ചത് പുരാന്റെ അർധസെഞ്ചുറി പ്രകടനമാണ്. പാട്രിയോട്സ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് നൈറ്റ് റൈഡേഴ്സ് മറികടന്നത്. 43 പന്തിൽ നിന്ന് ആറ് ഫോറുകളും ഏഴ് സിക്സറുകളുമടക്കം പുരന് 93 റൺസെടുത്തു.
നടന്നുകൊണ്ടിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ മിന്നും ഫോമിലാണ് പുരന്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നിലവിൽ മൂന്നാമതാണ് താരം. ഏഴ് മത്സരങ്ങളിൽ നിന്ന് 275 റൺസാണ് പുരന് അടിച്ചെടുത്തത്.
Content Highlights: Pooran became the first man in the world to hit 150 T20 sixes in a year
Published: 24 Sept 2024, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented