
മുംബൈ: ന്യൂസീലന്‍ഡ് പര്യടനത്തില്‍ വൃദ്ധിമാന്‍ സാഹയെ കളിപ്പിക്കാത്തതില്‍ വിമര്‍ശനവുമായി മുന്‍താരവും മുന്‍ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടില്‍ രംഗത്ത്.
നിങ്ങള്‍ ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കുന്നു, എന്നാല്‍, സാഹയുടെ കരിയര്‍ വെച്ചും കളിക്കുന്നു- സന്ദീപ് പാട്ടില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്ത് സാഹയെ ടീമില്‍ ഉള്‍പ്പെടുത്താതെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും പാട്ടില്‍ പറഞ്ഞു.
സാഹയാണ് എല്ലാഴ്‌പ്പോഴും എന്റെ ഒന്നാം നമ്പര്‍ കീപ്പര്‍, അദ്ദേഹത്തിന് ഒരുപാട് അനുഭവസമ്പത്തുണ്ട്. സാഹ ഒരുപാട് തവണ ടീമിനെ രക്ഷിച്ചിട്ടുണ്ട്, പിന്നെയെന്തിനാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം നശിപ്പിക്കുന്നത്- പാട്ടില്‍ പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സാഹയ്ക്ക് അവസരം നല്‍കിയിരുന്നില്ല.
Content Highlights: Management ‘playing with career of Wriddhiman Saha'
Published: 04 Mar 2020, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented