ക്രൈസ്റ്റ്ചര്‍ച്ച്: ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ന്യൂസീലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ടിന് 137. ന്യൂസീലന്‍ഡ് 17.5 ഓവറില്‍ രണ്ടിന് 142.
70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇടംകൈയ്യന്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ വിജയനായകന്‍. വെറും 51 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെയാണ് താരം 70 റണ്‍സെടുത്തത്. വെറും ഒന്‍പത് പന്തുകളില്‍ നിന്ന് പുറത്താവാതെ 23 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും കിവീസിന്റെ വിജയം വേഗത്തിലാക്കി. ഫിന്‍ അലനും (16) നായകന്‍ കെയ്ന്‍ വില്യംസണുമാണ് (30) പുറത്തായ ബാറ്റര്‍മാര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 33 റണ്‍സെടുത്ത ഓപ്പണര്‍ നജിമുള്‍ ഹൊസെയ്ന്‍ ഷാന്റോയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത നൂറുല്‍ ഹസനാണ് ടീം സ്‌കോര്‍ 137-ല്‍ എത്തിച്ചത്. താരം 12 പന്തുകളില്‍ നിന്ന് പുറത്താവാതെ 25 റണ്‍സെടുത്തു. 24 റണ്‍സ് നേടിയ അഫീഫ് ഹൊസെയ്‌നും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
കിവീസിനായി ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, മൈക്കിള്‍ ബ്രേസ്വെല്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യമത്സരത്തില്‍ ടീം ബംഗ്ലാദേശ് പാകിസ്താനോട് 21 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
Content Highlights: new zealand vs bangladesh, tri series t20, t20 cricket, sports news, devon conway, cricket news
Published: 09 Oct 2022, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented