ഈ അവധിക്കാലത്ത് പാക്കേജ് ടൂർ പോകാൻ പ്ലാനുണ്ടോ? എങ്കിൽ അങ്ങേയറ്റം പ്രൊഫഷണലായി ഇന്റർനാഷണൽ, ഡൊമസ്റ്റിക്, കേരള ടൂറുകൾ ലഭ്യമാക്കുന്ന ടീം യാത്രി ഹോളിഡേയ്സിനൊപ്പം വിദേശരാജ്യങ്ങളിലെ മനംമയക്കുന്ന കാഴ്ചകളിലേക്ക് പറക്കൂ, ആത്മീയതയുടെ ഔന്നത്യങ്ങൾ തേടി തീർഥയാത്രകൾ നടത്തൂ. തായ്ലൻഡ്, അസർബൈജാൻ, മലേഷ്യ എന്നീ ഇന്റർനാഷണൽ ടൂറുകളും കാശ്മീർ, കുളു മണാലി, അമൃത്‌സർ, ഡൽഹി ആഗ്ര ജയ്പൂർ , ഡാർജിലിങ് ഗാങ്‌ടോക്ക്, ലേ - ലഡാക്ക് തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ആദി കൈലാസ്, ചാർധാം, പഞ്ചകേദാർ, കാശി -അയോധ്യ, മധുര വൃന്ദാവൻ തുടങ്ങിയ പിൽഗ്രിമേജ് ട്രിപ്പുകളുമാണ് ഏപ്രിൽ - മെയ് മാസങ്ങളിൽ യാത്രി ഹോളിഡെയ്സ് ഒരുക്കുന്നത്.
തായ്ലൻഡ്
അതിമനോഹരമായ കാഴ്ചകളുടെയും രുചിവൈവിധ്യങ്ങളുടെയും വിരുന്നൊരുക്കുന്ന രാജ്യമാണ് തായ്ലൻഡ്. മോഹിപ്പിക്കുന്ന കടൽത്തീരങ്ങളും കാടുകളും ക്ഷേത്രങ്ങളുമെല്ലാം കാണിച്ചു തന്നുകൊണ്ട് തായ്ലൻഡ് എന്നും സഞ്ചാരികളുടെ ഹൃദയം കീഴടക്കുകയാണ്.
ഏപ്രിൽ 12 മുതൽ 17 വരെയാണ് യാത്രി ഹോളിഡെയ്സ് ഒരുക്കുന്ന തായ്ലൻഡ് ടൂർ. 12ന് കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെടുന്നു. വിദേശരാജ്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്പോട്ടായ പട്ടായയും അവിടുത്തെ രാത്രികാഴ്ചകളും ഈ ട്രിപ്പിൽ നിങ്ങൾക്ക് ആവോളം ആസ്വദിക്കാം. പട്ടായയിലെ ബിഗ് ബുദ്ധ, അൽക്കസാർ ഷോ, കോറൽ ഐലൻഡ്, ഫ്ളോട്ടിംഗ് മാർക്കറ്റ്, നൂംഗ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ, ടൈഗർ പാർക്ക്, ജെംസ് ഗ്യാലറി, സഫാരി വേൾഡ്, മറൈൻ പാർക്ക് എന്നിവിടങ്ങളെല്ലാം നാല് ദിവസങ്ങൾകൊണ്ട് സന്ദർശിക്കുന്നു. അഞ്ചാം ദിവസം ബാങ്കോക്ക് ടെമ്പിൾ ടൂർ (ഗോൾഡൻ ബുദ്ധയും മാർബിൾ ബുദ്ധയുമെല്ലാം) കണ്ടശേഷം ഉച്ചകഴിഞ്ഞ് മനോഹരങ്ങളായ കാഴ്ചകളുടെയും വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെയും ഓർമകളുമായി നാട്ടിലേക്ക് മടങ്ങുന്നു.
നാല് രാത്രികളും അഞ്ച് പകലുകളുമുള്ള ഈ പ്രീമിയം പാക്കേജ് ടൂറിന് ഒരാൾക്ക് 56,000 രൂപയാണ് റെയ്റ്റ്. എയർ ടിക്കറ്റ്, ഫ്ളൈറ്റിലെ ഭക്ഷണം, എസി കോച്ചിലുള്ള ട്രാൻസ്പോർട്ടേഷൻ, മീൽ പ്ലാൻ അനുസരിച്ചുള്ള നാല് ബ്രെയ്ക്ഫാസ്റ്റും അഞ്ച് ലഞ്ചും നാല് ഡിന്നറും ഉൾപ്പെടുന്ന ഫുഡ്, എല്ലാ സൈറ്റ്സീയിംഗിലുമുള്ള എൻട്രി ചാർജുകൾ, ഡ്രിങ്കിംഗ് വാട്ടർ ഓൺബോർഡ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡും യാത്രിയിൽ നിന്നുള്ള ടൂർ എസ്‌കോർട്ടും കൂടെയുണ്ടാകും.
അസർബൈജാൻ
സംസ്‌കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യമുള്ള നിർമിതികളുമുള്ള അസർബൈജാൻ സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. പ്രകൃതി ഒരുക്കുന്ന വിസ്മയക്കാഴ്ചകൾ കൊണ്ട് അതിസമ്പന്നമാണ് ഈ രാജ്യം. ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങളിലായി യാത്രി ഹോളിഡെയ്സ് ഒരുക്കുന്ന അസർബൈജാൻ പ്രീമിയം പാക്കേജ് ടൂറിന് ഒരാൾക്ക് 88,000 രൂപയാണ് റെയ്റ്റ്.
ഏപ്രിൽ 21ന് ബാക്കുവിൽ എത്തുന്ന ഗ്രൂപ്പ് 22 ന് മുഴുവനും ബാക്കു സിറ്റി സന്ദർശിക്കുന്നു. യുനെസ്‌കോയുടെ വേർഡ് ഹെറിറ്റേജ് ലിസ്റ്റിലുള്ള മെയ്ഡൻ ടവർ, മിനിയേച്ചർ ബുക്ക് മ്യൂസിയം, ജുമ മോസ്‌ക്, ബാക്കു ബൗലേവാർഡ്, ലിറ്റിൽ വെനീസ്, നിസാമി സ്ട്രീറ്റ്, അപ്ലാൻഡ് പാർക്ക് എന്നിവടങ്ങൾ അന്ന് കാണുന്നു.
പിറ്റേന്ന് ഗബാല ട്രിപ്പ് ആണ്. അതിൽ കേബിൾ കാർ, നോഹു ലെയ്ക് ട്രിപ്പ്, സെവൻ ബ്യൂട്ടി വാട്ടർഫോൾ സന്ദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 24ന് അബ്ഷെറോൺ ടൂറാണ്. അറ്റേഷ്ഗാഹ് ടെമ്പിൾ, കത്തുന്ന പർവതം എന്നറിയപ്പെടുന്ന യാനാർ ഡാഗ്, ഹെയ്ദാർ അലിയേവ് സെന്റർ എന്നിവിടങ്ങൾ കണ്ട് പിറ്റേന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നു. മൂന്നു രാത്രി ബാകുവിലെ ഹോട്ടലിലും, ഒരു രാത്രി ഗാബലയിലെ ഹോട്ടലിലും ഉൾപ്പെടെ നാല് രാത്രിയിലെ താമസം (പ്രഭാത ഭക്ഷണം ഉൾപ്പടെ), എല്ലാ ട്രാൻസ്ഫറുകളും, പ്രവേശന ചാർജ്, ഗബാലയിലെ കേബിൾ കാർ (രണ്ട് ഭാഗത്തേക്കും), ഫുൾ മീൽ പ്ലാൻ, ദിവസം രണ്ട് തവണ 500 എംഎൽ വെള്ളം എന്നിവയെല്ലാം പാക്കേജിന്റെ ഭാഗമാണ്.
മലേഷ്യ
വൈവിധ്യങ്ങളുടെയും സൗന്ദര്യക്കാഴ്ചകളുടെയും നാടായ മലേഷ്യയിലേക്കുള്ള പ്രീമിയം ഇന്റർനാഷണൽ ടൂറിന് ഒരാൾക്ക് 40,000 രൂപയാണ് റെയ്റ്റ്. ഏപ്രിൽ 16 മുതൽ 20 വരെയള്ള ദിവസങ്ങളിലായി മലേഷ്യയെ കണ്ടും അനുഭവിച്ചും അറിയാനുള്ള അവസരമാണ് യാത്രി ഹോളിഡെയ്സ് ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ട ടവാറായ പെട്രോണാസ് ട്വിൻ ടവർ, തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വേഗമേറിയതും നീളമുള്ളതുമായ കേബിൾ കാറായ ജെന്റിംഗ് സ്‌കൈവേ, സമുദ്ര നിരപ്പിൽ നിന്നും 6,118 അടി ഉയരത്തിലുള്ള ടിറ്റിവാംഗ്സാ പർവതനിരകൾ, കിംഗ് പാലസ്, ലിറ്റിൽ ഇന്ത്യ, നാഷണൽ മോണ്യുമെന്റ്, ചോക്ലേറ്റ് ഔട്ട്ലെറ്റ്.. തുടങ്ങി നിരവധി കാഴ്ചകളിലേക്ക് യാത്രി ഹോളിഡെയ്സ് നിങ്ങളെ കൊണ്ടുപോകുന്നു. പുത്രജയ & കോലാലംപൂർ നൈറ്റ് ടൂർ, ജെന്റിംഗ് ഹൈലാൻഡ് - ബാടു ഗുഹകൾ - കെഎൽ ടവർ സന്ദർശനം, കോലാലംപൂർ സിറ്റി ടൂർ എന്നിവയെല്ലാം ഈ ടൂറിൽ ഉൾപ്പെടുന്നു.എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ, സൈറ്റ്സീയിംഗിന് എസി 2 x 2 ലക്ഷ്വറി കോച്ച്, 4 സ്റ്റാർ ഹോട്ടലിൽ ഡബിൾ ഷെയറിംഗ് ബെയ്സിസിൽ രണ്ട് രാത്രി താമസം, ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് മൂന്ന് ലഞ്ചും രണ്ട് ഡിന്നറും, എൻട്രി ടിക്കറ്റ് എന്നിവയെല്ലാം ടൂർ പാക്കേജിൽ പെടുന്നതാണ്.
ആദി കൈലാസ്
ശിവപാർവതിമാരുടെ വാസസ്ഥലമായ ആദി കൈലാസ് ഹിന്ദു മിത്തോളജിയിലെ അഞ്ച് കൈലാസങ്ങളിൽ ഒന്നാണ്. ഹിന്ദൂയിസത്തിൽ ഓം പർവതവും ആദി കൈലാസവും പാവനമായി കണക്കാക്കപ്പെടുന്നു. ഉത്തരാഖണ്ഡിലെ പിത്തോരഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആദി കൈലാസിന്റെ ഉയരം 6191 മീറ്ററാണ്. മെയ് 17 മുതൽ 27 വരെയുള്ള പത്തു ദിവസത്തെ ആദി കൈലാസ് യാത്രയ്ക്ക് ഒരാൾക്ക് 49,000 രൂപയാണ് നിരക്ക്. ഈ തീർഥയാത്രയിൽ യാത്രിയിൽ നിന്നുള്ള ടൂർ എസ്‌കോർട്ടും ഒപ്പം ഉണ്ടായിരിക്കുന്നതാണ്.
മെയ് 17ന് ഡെൽഹിയിൽ എത്തി അവിടെ നിന്നാണ് ആദി കൈലാസ് ടൂർ ആരംഭിക്കുന്നത്. പോകുംവഴി ഭീംതാൽ, കാഞ്ചി ധാമിലെ നീം കിരോലി ബാബ ടെമ്പിൾ, ഗോലുജി ടെമ്പിൾ എന്നിവ സന്ദർശിക്കുന്നു. ആദി കൈലാസിന്റെ ബെയ്സ് ക്യാമ്പായ നബി വില്ലേജില്ലേക്കുള്ള യാത്രമധ്യേ പ്രകൃതിരമണീയമായ അനേകം വില്ലേജുകൾ കാണാം, ഹിമാലയൻ സംസ്‌കാരം മനസിലാക്കാം. മെയ് 22ന് രാവിലെ ഓം പർവതം സന്ദർശിക്കുന്നു. ഓം ആകൃതിയിൽ മഞ്ഞിൽ പുതഞ്ഞു നിൽകുന്ന പ്രകൃതിയുടെ അത്ഭുതം നിങ്ങൾക്കവിടെ കാണാം. അനുമതി ലഭിച്ചാൽ കാലാപാനി സന്ദർശിച്ചതിനു ശേഷം ബെയ്സിലേക്ക് - നബി വില്ലേജിലേക്ക് - മടങ്ങിയെത്തി രാത്രി അവിടെ താമസിക്കുന്നു.
മെയ് 23ന് രാവിലെ ആദി കൈലാസത്തിലേക്ക് യാത്ര തിരിക്കുന്നു. പാർവതി സരോവറിൽ പരികർമം ചെയ്യുന്നു. രണ്ട് കിലോമീറ്റർ ട്രക്ക് ചെയ്ത് മുകളിലെത്തി കണ്ണുകളടച്ച് ധ്യാനിച്ച് ശിവ ഭഗവാന്റെ ഊർജത്തിന്റെ ആന്ദോളനം അനുഭവിച്ചറിയാം. അന്ന് രാത്രി ബെയ്സ് ക്യാമ്പിലെ കൾച്ചറൽ പ്രോഗ്രാം ആസ്വദിച്ച് ഹിമാലയൻ വില്ലേജുകളിലെ ജീവിതശൈലി മനസിലാക്കാം. പിറ്റേന്ന് ധാർചുലയിലേക്ക് മടങ്ങുന്നു. വൈകീട്ട് നേപ്പാൾ സന്ദർശിക്കാം. ഷോപ്പിംഗിനും ഡിന്നറിനും ശേഷം ധാർചുലയിൽ താമസിക്കുന്നു. പിറ്റേന്ന് പട്ടാൽ ഭുവനേശ്വർ സന്ദർശിക്കുന്നു. പിറ്റേന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം കത്ഗോഡാം വഴി ഡെൽഹിയിൽ എത്തുന്നു. 27ന് ഡൽഹിയിൽ നിന്ന് മടങ്ങുന്നു.
ചാർധാം
ഉത്തരാഖണ്ഡിൽ ഹിമാലയൻ മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന യമുനോത്രി, ഗംഗോത്രി, കേദർനാഥ്, ബദരിനാഥ് എന്നീ അതിപുരാതന ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ചാർധാം യാത്ര തീർഥാടകരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. മെയ്21 മുതൽ ജൂൺ 2 വരെയായി, 12 രാത്രികളും 13 പകലുകളുമുള്ള ചാർധാം യാത്രയാണ് യാത്രി ഹോളിഡെയ്സ് ഒരുക്കുന്നത്. റെയ്റ്റ് ഒരാൾക്ക് 37,000 രൂപ.
21ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡെൽഹി എയർപോർട്ടിൽ എത്തി അവിടെ നിന്ന് ഹരിദ്വാറിലേക്കും പിറ്റേന്ന് ബാർക്കോട്ടിലേക്കും പോകുന്നു. 23നാണ് യമുനോത്രി ദർശനം. 24ന് ഉത്തരകാശി ടെമ്പിളും ഹനുമാൻ ടെമ്പിളും മറ്റും സന്ദർശിക്കുന്നു. 25ന് ഗംഗോത്രി ദർശനം. 26ന് ഗുപ്തകാശിയിലേക്ക് പോകുന്നു. പോകുന്ന വഴിക്ക് രുദ്രപ്രയാഗ് സന്ദർശിക്കുന്നു. 28ന് കേദാർനാഥ് ദർശനം, 30ന് ബദരിനാഥ് ദർശനം. തപ്തകുണ്ട് സ്നാനവും പിതൃതർപ്പണവും നടത്തിയ ശേഷം ഇന്ത്യാ ടിബറ്റ് ബോർഡറിലുള്ള മാന വില്ലേജ് സന്ദർശിക്കുന്നു. അവിടെ സരസ്വതി നദിയുടെ ഉത്ഭവം, ഭീമ ബ്രിഡ്ജ്, വ്യാസ ഗുഹ എന്നിവ കാണാം. 31ന് ഹരിദ്വാറിലേക്ക് പോകുന്നു. പോകുന്ന വഴി സ്വർണ പ്രയാഗ്, വിഷ്ണു പ്രയാഗ്, ജോഷിമഠ്, ശങ്കരാചാര്യ മഠത്തിലെ സ്വാമി ശ്രീ ശങ്കരയുടെ ധ്യാന സ്ഥലമായ കൽപവൃക്ഷം, ഗരുഡപ്രയാഗ്, കർണ പ്രയാഗ്, അളകന്ദ നദിയും ഭഗീരഥി നദിയും ഒന്നിക്കുന്ന ദേവ പ്രയാഗ് എന്നിവിടങ്ങൾ സന്ദർശിക്കുന്നു. വൈകുന്നരം ഋഷികേശിലെ ലക്ഷ്മണൺ ഝൂല, ശിവാനന്ദ ആശ്രമം, പരമാർഥ് നികേതൻ ആശ്രമം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നു. ജൂൺ ഒന്നിന് രാവിലെ മനോകാംന ക്ഷേത്രവും പവൻ ധാമും കണ്ട് ഡൽഹിയിൽ എത്തുന്നു. ജൂൺ രണ്ടിന് പ്രഭാതഭക്ഷണത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു.
എല്ലാ മാസവും യാത്രി ഹോളിഡെയ്സ് അഞ്ച് ദിവസത്തെ കാശി അയോദ്ധ്യ യാത്ര സംഘടിപ്പിക്കുന്നുണ്ട്. എല്ലാ തീർഥയാത്രങ്ങളിലും യാത്രിയുടെ കേരള കിച്ചൺ ടീം കൂടെയുണ്ടാകും. കേരളീയ ഭക്ഷണം യാത്രയിൽ ലഭിക്കുന്നതാണ്. ഇന്റർനാഷണൽ ട്രിപ്പുകളെല്ലാം പ്രീമിയം പാക്കേജുകളാണ്. മറ്റു നിരവധി ഉല്ലാസ യാത്രകളും തീർത്ത യാത്രകളും യാത്രി സംഘടിപ്പിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് - https://www.yathriholidays.com/
ഫോൺ - + 91 9847188880, + 91 9656235342
ഇമെയിൽ - yathriholidays@gmail.com
Content Highlights: tailor-made international holidays home travel packages inbound holidays
Published: 14 Mar 2024, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

