ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഓട്ടോമേഷൻ, അതിവേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങൾ എന്നിവ അഭൂതപൂർവമായ വേഗത്തിൽ വ്യവസായ മേഖലകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിദഗ്ധർ ഒരു പ്രധാന ചോദ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്: നിലവിൽ ഇല്ലാത്ത കരിയറുകൾക്കായി സർവകലാശാലകൾ എങ്ങനെയാണ് വിദ്യാർഥികളെ സജ്ജരാക്കേണ്ടത്?

To advertise here,

ഈ ജൂൺ 20ന് നടക്കുന്ന വേൾഡ് പീസ് യൂണിവേഴ്‌സിറ്റി (ഡബ്ല്യു.പി.യു) ഗോവ ഓപ്പൺ ഹൗസിന്റെ പ്രധാന ചർച്ചാവിഷയം ഈ ചോദ്യമായിരിക്കും. അവിടെ ഭാവിയിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചും, അനിശ്ചിതത്വംനിറഞ്ഞ ഈ ലോകത്ത് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിൽ സർവകലാശാലകളുടെ മാറിക്കൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചും സർവകലാശാലയുടെ നേതൃത്വവുമായി നേരിട്ട് സംവദിക്കാൻ അവസരമുണ്ടാകും.

പതിറ്റാണ്ടുകളായി, ഉന്നത വിദ്യാഭ്യാസം പ്രധാനമായും പ്രവർത്തിക്കുന്നത് ഒരു പ്രത്യേക തൊഴിലിനായി വിദ്യാർഥികളെ പരിശീലിപ്പിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ്; ഒപ്പം സർവകലാശാലയിലെ പഠനകാലത്ത് നേടുന്ന കഴിവുകൾ അവരുടെ ഔദ്യോഗിക ജീവിതത്തിലുടനീളം പ്രസക്തമായി തുടരുമെന്നും അത് അനുമാനിക്കുന്നു. എന്നാൽ, ഈ അനുമാനത്തിന് ഇന്ന് വലിയ തോതിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. പരമ്പരാഗത അക്കാദമിക് കോഴ്‌സുകളേക്കാൾ വേഗത്തിലാണ് വ്യവസായ മേഖലകൾ മാറിമറിയുന്നത്. പുതിയ തൊഴിലവസരങ്ങൾ ഉയർന്നുവരുമ്പോൾ, നിലവിലുള്ള പല ജോലികളും പൂർണമായും മാറുകയോ അല്ലെങ്കിൽ അവയ്ക്ക് പകരമായി പുതിയവ വരികയോ ചെയ്യുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ, സാങ്കേതിക വൈദഗ്ധ്യത്തോളം തന്നെ പ്രധാനമാണ് പുതിയ കാര്യങ്ങൾ പഠിക്കാനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും വിവിധ മേഖലകളെ സമന്വയിപ്പിച്ച് പ്രവർത്തിക്കാനുമുള്ള കഴിവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ ഘടന എങ്ങനെ ആയിരിക്കണമെന്ന് പുനർചിന്തനം ചെയ്യുന്ന സർവകലാശാലകളുടെ എണ്ണം വർധിച്ചുവരികയാണ്. സങ്കീർണമായ സാഹചര്യങ്ങളെ വിജയകരമായി നേരിടാനും, വിവിധ മേഖലകളുമായി സഹകരിച്ച് പ്രവർത്തിക്കാനും, മാറിവരുന്ന തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള പ്രാപ്തി വിദ്യാർഥികൾക്ക് പകർന്നുനൽകാൻ ലക്ഷ്യമിടുന്ന ഒന്നാണ് വേൾഡ് പീസ് യൂണിവേഴ്‌സിറ്റി (ഡബ്ല്യു.പി.യു) ഗോവയുടെ അക്കാദമിക് മാതൃക.

യൂണിവേഴ്‌സിറ്റിയുടെ മുതിർന്ന നേതൃത്വവുമായി സംവദിക്കാനും, അതിന്റെ അക്കാദമിക് മാതൃകയ്ക്ക് പിന്നിലുള്ള ചിന്തകൾ മനസിലാക്കാനും, പ്രാരംഭ കോഴ്‌സുകൾ അടുത്തറിയാനും, വളർന്നുവരുന്ന സാമൂഹികസാങ്കേതിക മാറ്റങ്ങൾക്ക് അനുസൃതമായി ഉന്നത വിദ്യാഭ്യാസം എങ്ങനെ മാറണമെന്ന് ചർച്ച ചെയ്യാനുമുള്ള മികച്ചൊരു അവസരമായിരിക്കും ഈ ഓപ്പൺ ഹൗസ് ഇതിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നത്.

വേൾഡ് പീസ് യൂണിവേഴ്‌സിറ്റി (ഡബ്ലിയു.പി.യു) ഗോവ ഓപ്പൺ ഹൗസ് ജൂൺ 20ന് നിങ്ങളുടെ നഗരത്തിൽ വെച്ച് നടക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പുതിയ രീതികളെക്കുറിച്ച് മനസിലാക്കാൻ താൽപര്യമുള്ള ഭാവി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതിൽ പങ്കെടുക്കാം.

Register on - https://docs.google.com/forms/d/e/1FAIpQLSf2fHOXf9O0sCp6E6-cxpuo61hi0Dok-Zg-rEWQaDJOWveiVg/viewform