രാജ്യാന്തര തലത്തിൽ സ്മാർട് ഫോൺ ടെക്‌നോളജിയിലെ മുൻനിര കമ്പനിയായ വിവോ V29 പുറത്തിറക്കി. വി സീരിസിലെ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് ലെവൽ സ്റ്റുഡിയോ പോർട്രെയ്റ്റ് അഡീഷനോട് കൂടിയാണ് V29 എത്തുന്നത്. നൂതനമായ ഓറ ലൈറ്റ്, സ്മാർട് കളർ ടെംപറേച്ചർ അഡ്ജസ്റ്റ്‌മെന്റ് ഫീച്ചർ, പുതിയ മനോഹരമായ ഡിസൈൻ, കരുത്തുറ്റ പെർഫോർമൻസ് എന്നിവയെല്ലാം ചേരുന്ന V29 ജീവിതത്തിലെ ഓരോ നിമിഷവും ഫ്രെയ്മിലാക്കണമെന്നും ആഘോഷിക്കണമെന്നും ആഗ്രഹിക്കുന്നവർക്കുള്ളതാണ്. ഏറ്റവും പുതിയ ഫീച്ചറുകളും ഇന്നൊവേഷനുകളുമായി വരുന്ന V29 നിങ്ങളുടെ സ്മാർട് ഫോൺ അനുഭവത്തെ അടിമുടി മാറ്റിമറിക്കുന്നു.

To advertise here,

അപ്‌ഗ്രെയ്ഡ് ചെയ്ത ഓറ ലൈറ്റ് പോർട്രെയ്റ്റ് സിസ്റ്റം, 50 എംപി ഓട്ടോ ഫോക്കസ് ഗ്രൂപ്പ് സെൽഫിയും സൂപ്പർ ഗ്രൂപ്പ് വീഡിയോയും പോലുള്ള ഫ്രണ്ട് ക്യാമറ ഫീച്ചറുകൾ, ആകർഷകമായ ഡിസൈൻ എന്നീ സവിശേഷതകളുള്ള പുതിയ V29 നൂതനവൽക്കരണത്തോട് വിവോയ്ക്കുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ്. 'നിത്യജീവിതത്തിൽ സ്വയം ആവിഷ്‌കരിക്കുന്നതിലും സുപ്രധാന നിമിഷങ്ങളെല്ലാം ക്യാമറയിൽ ആക്കുന്നതിലും ഉപയോക്താക്കളെ കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' വിവോ മിഡിൽ ഈസ്റ്റിന്റെ ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻസ് സയീദ് ക്ലെയ്ബ് പറഞ്ഞു.

ഓറ ലൈറ്റ് പോർട്രെയ്റ്റുമായി ഓരോ ദിവസവും ശ്രദ്ധേയമാക്കൂ

പുതിയ സ്മാർട് കളർ ടെംപറേച്ചർ അഡ്ജസ്റ്റ്‌മെന്റോടു കൂടിയ ഓറ ലൈറ്റിന്, ഉയർന്ന ലൈറ്റ് റിംഗ് സൈസിലുള്ള (15.5 mm ഡയമീറ്റർ) അപ്‌ഗ്രെയ്ഡ് ചെയ്ത ഡിസൈനാണ്. ഇത് റിയർ ക്യാമറയ്ക്ക് കുറഞ്ഞ പ്രകാശത്തിലും രാത്രിയിലും കൂടുതൽ മനോഹരമായ ഫോട്ടോഗ്രഫി സാധ്യതകൾ നൽകുന്നു, എവിടെ വച്ചും ഏത് സമയത്തും എടുക്കുന്ന ഫോട്ടോകൾക്ക് മിഴിവ് ലഭിക്കുന്നു. ഓട്ടോ ഫോക്കസ് ഗ്രൂപ്പ് സെൽഫിയും സൂപ്പർ ഗ്രൂപ്പ് വീഡിയോയും എല്ലാ ചിരികളെയും ഫ്രെയ്മിനുള്ളിൽ അനശ്വരമാക്കുന്നു.

നിങ്ങളോടൊപ്പം നിൽക്കുന്ന ലൈറ്റിംഗ് ഡിസൈനർ

ആകർഷകമായ ചിത്രങ്ങൾ എടുക്കുന്നതിന് പ്രകാശത്തിനുള്ള സുപ്രധാന പങ്ക് മനസിലാക്കിക്കൊണ്ട് V29ന്റെ റിയർ ക്യാമറയ്ക്ക് വി സീരീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓറ ലൈറ്റ് ആണ് നൽകിയിട്ടുള്ളത്. കൂടുതൽ വലിപ്പമുള്ള ഓറ ലൈറ്റിന് ത്രിമാന സ്വഭാവമുള്ള ലൈറ്റിംഗ് ഇഫക്ട് നൽകാനുള്ള കഴിവുണ്ട്, എല്ലാ ആംഗിളിലും ഒരുപോലെ പ്രകാശം നൽകുന്നു, മുഖത്ത് വീഴുന്ന നിഴലും ഇരുണ്ട ഭാഗങ്ങളും ഇല്ലാതാക്കുന്നു. ഒരു സാധാരണ ഫഌഷിനെക്കാളും ഒൻപത് മടങ്ങ് വലിയ ലൈറ്റ് എമിറ്റിംഗ് ഏരിയയുള്ള ഓറ ലൈറ്റ് ഒരു പ്രൊഫഷണൽ സ്റ്റുഡിയോയിലേത് പോലെ മിതമായതും കണ്ണഞ്ചിപ്പിക്കാത്തതുമായ പ്രകാശം നൽകുന്നു. ഈ സവിശേഷമായ ലൈറ്റിംഗ് അപൂർണതകളെ പരിഹരിച്ചുകൊണ്ട് സ്‌കിൻ ടോൺ മികച്ചതാക്കി സ്വാഭാവിക സൗന്ദര്യം പുറത്ത് കൊണ്ടുവരുന്നു. ഇതിന് മുൻപ് ഇറങ്ങിയ ഫോണിനേക്കാൾ 36%  ബ്രൈറ്റ്‌നെസ് കൂടുതലുള്ള V29 മികച്ചതും വ്യക്തതയുള്ളതുമായ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു.

ഓറ ലൈറ്റിലൂടെ വിഷ്വലുകളുടെ ചാരുത വർധിപ്പിക്കുന്നത് കൂടാതെ ഒട്ടനവധി സവിശേഷതകൾ ഉള്ള ഫോൺ ആണ് V29. ഇതിൽ സ്മാർട് കളർ ടെംപറേച്ചർ അഡ്ജസ്റ്റമെന്റ് അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ കളർ ടെംപറേച്ചറുകളിലുള്ള പല പശ്ചാത്തലങ്ങളെ അനുരൂപപ്പെടുത്തുവാൻ ഇത് സഹായിക്കുന്നു. ഊർജസ്വലമായ നൈറ്റ് ക്ലബുകൾ തുടങ്ങി നിയോൺ ലൈറ്റിൽ കത്തി നിൽക്കുന്ന തെരുവുകളും സ്വച്ഛമായ ബാറുകളും.. എന്നിങ്ങനെ ഏത് സാഹചര്യത്തിലും, അതിന്റെ പശ്ചാത്തലത്തോട് ഒരു പേഴ്‌സണൽ ലൈറ്റ് ഡിസൈനറുടെ വൈദഗ്ധ്യത്തോടെ V29ന്റെ കളർ ടെംപറേച്ചർ അനുരൂപപ്പെടും. V29ൽ ഒന്ന് ടാപ് ചെയ്താൽ മതി വെളിച്ചം കുറഞ്ഞ പശ്ചാത്തലത്തിലുള്ള വസ്തുക്കൾ സൗമ്യമായി പ്രകാശിതമാകും, അവയ്ക്കു മാത്രമുള്ള സവിശേഷതകൾ പ്രകടമാകും. ഫലത്തിൽ എല്ലാ ഷോട്ടുകളും ആകർഷകമായ പശ്ചാത്തലമുള്ള, തെളിച്ചമുള്ളതും വ്യക്തവുമായ പോർട്രെയ്റ്റുകളായി മാറുന്നു.

ഓരോ ചിരിയും മിഴിവോടെ പകർത്തും

V29 ന്റെ 50 എംപി എച്ച്ഡി ക്യാമറ ഗ്രൂപ്പ് സെൽഫികളുടെ മറ്റൊരു ലെവൽ പരിചയപ്പെടുത്തുന്നു. കൂടുതൽ വലിയ ഫീൽഡ് ഓഫ് വ്യൂവും കൃത്യതയാർന്ന ഓട്ടോ ഫോക്കസ് സാധ്യതകളുമുള്ള V29 പരമ്പരാഗത സെൽഫികളുടെ പരിമിതികളിൽ നിന്നും ഫോട്ടോകളെ സ്വതന്ത്രമാക്കുന്നു, ആകൃതിയിൽ വ്യത്യാസമില്ലാതെ, അനായാസമായി എല്ലാ ചിരികളും പകർത്തുന്നു. ഗ്രൂപ്പ് ഫോട്ടോകളും വീഡിയോകളും എടുക്കുമ്പോൾ V29 അത് ഉപയോഗിക്കുന്നവരുടെ ക്രിയാത്മകത മുഴുവൻ പുറത്ത് കൊണ്ടുവരാനും ഓർമകളെ അത്യുജ്വലമായി പകർത്താനും സഹായിക്കുന്നു.

രാത്രിയുടെ അഴക് കണ്ടെത്താം

രാത്രിയിൽ എടുത്ത ചിത്രങ്ങളുടെ അസാമാന്യമായ മികവിന്റെ കാരണം V29ലെ അഡ്വാൻസ്ഡ് ആയ 50 എംപി ഒഐഎസ് അൾട്ര സെൻസിംഗ് ക്യാമറയാണ്. അത് എക്‌സ്‌പോഷർ വലുതാക്കിക്കൊണ്ടും വെളിച്ചം അധികമാക്കിക്കൊണ്ടും, എടുത്തുപറയത്തക്ക വിധം കൃത്യതയുള്ള ഇമേജുകൾ നൽകിക്കൊണ്ട് ഫോട്ടോഗ്രഫി അനുഭവം മികവാർന്നതാക്കുന്നു. പ്രകാശം കുറഞ്ഞ സാഹചര്യത്തിലും മികവുറ്റ ഇമേജ് ക്വാളിറ്റിയും സംതൃപ്തമായ റിസൽറ്റും പ്രതീക്ഷിക്കാം. V29 ഉണ്ടെങ്കിൽ ഒരു സ്മാർട്ട്‌ഫോണിൽ സ്റ്റുഡിയോ ലെവൽ ഫോട്ടോഗ്രഫി നിങ്ങൾക്ക് സാധ്യമാണ്; അതും വൻ തുക ചെലവാക്കാതെ.

ഇതിനു പുറമേ V29ലെ സൂപ്പർമൂൺ മോഡ് വാനനിരീക്ഷകർക്ക് രാത്രിയിലെ ആകാശത്തിന്റെ ശോഭ പകർത്താൻ സഹായകമാണ്. വാന നിരീക്ഷണ അനുഭവം കൂടുതൽ ഹൃദ്യമാക്കുന്ന അസ്‌ട്രോ മോഡ് ഇതിലുണ്ട്. മനോഹരമായ ക്ഷീരപഥം (Milkyway) പകർത്താൻ ഇത് ഉപയോഗിക്കാം.

വീഡിയോഗ്രഫിയിൽ താൽപര്യമുള്ളവർക്കായി പുത്തൻ ടെക്നോളജിയാണ് വി29ൽ ഉയോഗിച്ചിരിക്കുന്നത്. ഒഐഎസും ഇഐഎസും സപ്പോർട്ട് ചെയ്യുന്ന അൾട്ര സ്‌റ്റേബിൾ വീഡിയോ ഫീച്ചർ, വൈവിധ്യമുള്ള സീനുകൾ കൂടുതൽ മികവോടെയും വ്യക്തതയോടെയും എടുക്കാൻ സഹായിക്കും. ഓരോ സെക്കന്റിലും 1000 സ്റ്റെബിലൈസേഷൻ കംപ്യൂട്ടേഷനുകളും 10,000 സ്റ്റബിലൈസേഷൻ മൂവ്‌മെന്റുകളും കൺഡക്ട് ചെയ്തുകൊണ്ട്, അനായാസമായി മോഷൻ ബ്ലർ കുറച്ചുകൊണ്ട് വ്യക്തതയുള്ള ഇമേജുകൾ പകർത്തുന്നു. കുറഞ്ഞ പ്രകാശം, ക്യാമറ നോയ്‌സ്, ഷെയ്ക്കായ ഫുട്ടേജ്... ഒന്നിനെക്കുറിച്ചും ഇനി ആകുലപ്പെടേണ്ട. സിനിമാറ്റിക് മാജിക്കും മനോഹാരിതയുമുള്ള വ്‌ളോഗുകൾ എടുക്കാൻ തയ്യാറായിക്കോളൂ. ഇതിനുപുറമേ, V29ലുള്ള സൂപ്പർ നൈറ്റ് വീഡിയോ ഫീച്ചർ മികച്ച നൈറ്റ് സീൻ അൽഗോരിതങ്ങളുടെ പിന്തുണയും കരുത്തുറ്റ സ്റ്റെബിലൈസേഷൻ കഴിവുകളും ഉള്ളതാണ്. ഇവയെല്ലാം കുറഞ്ഞ പ്രകാശത്തിൽ വീഡിയോ എടുക്കുന്നതിന്റെ പ്രശ്‌നങ്ങൾ ഫലപ്രദമായി ലഘൂകരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, V29 നൈറ്റ് ഷോട്ടുകൾ മികവുറ്റതാക്കുന്നു, അസാധ്യ ഭംഗിയോടെ വിശദാംശങ്ങളെല്ലാം പിടിച്ചെടുക്കുന്നു.

എവരിഡേ ഷോട്ടുകൾക്ക് വൺ - സ്‌റ്റോപ് വ്‌ളോഗ് മേക്കർ
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷനിലും വ്‌ളോഗിങ്ങിലും ഉപോയക്താക്കളെ ശക്തിപ്പെടുത്താനായി വൈദഗ്ധ്യത്തോടെ രൂപപ്പെടുത്തിയിട്ടുള്ളതാണ് വി29. നിരവധി ബിൽറ്റ് ഇൻ ടെംപ്ലേറ്റുകളും പ്രൊഫഷണൽ എഡിറ്റിംഗ് അസിസ്റ്റന്റ്‌സുമുള്ള വ്‌ളോഗ് മൂവി ക്രിയേറ്റർ വൺ - സ്റ്റോപ് വീഡിയോ ക്രിയേഷൻ അനുഭവം വാഗ്ദാനം ചെയ്യുന്നു. മറ്റ് എഡിറ്റിംഗ് ആപ്പുകൾ ഇതിൽ ആവശ്യമില്ല.

അനുപമം, കാലാതീതമായ സ്റ്റൈൽ

V29ന്റെ നിറങ്ങൾ ആഡംബരപൂർണവും കുലീനവുമാണ്, പ്രത്യേകിച്ചും വെൽവെറ്റ് റെഡ്. ആഡംബരത്തിന്റെ പ്രതീകം എന്ന നിലയിൽ, വെൽവെറ്റ് റെഡ് മികവുറ്റത് മാത്രം തേടുന്നവർക്കായി കരുതിവയ്ക്കുന്ന ആഭിജാത്യമുള്ള പട്ടിന്റെ ഓർമകൾ ഉണർത്തുന്നു. വേറിട്ട കളർ ചെയ്ഞ്ചിംഗ് ഫ്‌ളൂറൈറ്റ് എജി ഗ്ലാസും നാനോ - സ്‌കെയിൽ ഫോട്ടോഎച്ചിംഗ് ടെക്‌നിക്കും ഉപയോഗിച്ച് നിർമിച്ച കളറാണ് വെൽവെറ്റ് റെഡ്. ഇതിന് അൾട്രാ വയലറ്റ് ലൈറ്റിൽ ഫോട്ടോക്രോമിക് കളർ ചെയ്ഞ്ചിംഗ് എഫക്ട് ഉള്ളതിനാൽ V29 വെൽവെറ്റ് റെഡ്, ലൈറ്റ് ആൻഡ് ഷാഡോ ട്രാൻസിഷനിൽ ഉയർന്ന ഗുണമേന്മ പ്രദാനം ചെയ്യുന്നു.

നോബിൾ ബ്ലാക്ക് കളർ കാലാതീതമായ കുലീനതയും സ്‌റ്റൈലും പ്രകടമാക്കുന്നു. നാനോ - സ്‌കെയിൽ ഫോട്ടോഎച്ചിംഗ് ടെക്‌നിക്കിന് നന്ദി. അത് ഈടുറ്റവും പാടുകളെ പ്രതിരോധിക്കുന്നതുമാണ്.

വി സീരീസിന്റെ ചരിത്രത്തിലെ മികച്ച സ്‌ക്രീൻ
120 Hz 1.5K അമോലെഡ് ഡിസ്‌പ്ലേയും 6.78' 3D കേർവ്ഡ് സ്‌ക്രീനുമുള്ള വി സീരീസ് ആകർഷകമായ വിഷ്വലുകൾ ഉപയോക്താക്കൾക്ക് നൽകുന്നു. 1.5K റെസൊല്യൂഷനും 452 PPI  സൂപ്പർ ഹൈ പിക്‌സൽ ഡെൻസിറ്റിയുമായി ഇത് അതിശയിപ്പിക്കുന്ന സൂക്ഷ്മതയോടെ എല്ലാ വിശദാംശങ്ങൾക്കും ജീവൻ പകരുന്നു. 1.07 ബില്യൺ കളറുകളും DCI- P3 സിനിമ ഗ്രെയ്ഡ് ഗാമെറ്റുമായി V29 മനം മയക്കുന്ന വിഷ്വൽ എക്‌സ്പീരിയൻസാണ് നൽകുന്നത്. കണ്ണുകളുടെ ആരോഗ്യത്തിന് പ്രാമുഖ്യം നൽകുന്ന V29 ന് മൂന്ന് SGS പ്രൊഫഷണൽ ഗ്രെയ്ഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനാണ് ഉള്ളത്.

സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നു

സുഖകരവും കരുത്തുറ്റതുമായ യൂസർ എക്‌സ്പീരിയൻസ് നൽകുവായി രൂപകൽപ്പന ചെയ്തതാണ് V29. ഇതിന്റെ Qualcomm Snapdragon 778G മൊബൈൽ പ്ലാറ്റ്‌ഫോം മികച്ച പ്രകടനവും സുഗമമായ 5ജി കണക്ടിവിറ്റിയും ഉറപ്പാക്കുന്നു. 12 GB RAM + 8 GB Extended RAM  മെമ്മറി ബൂസ്റ്റർ ഉള്ളതിനാൽ ധാരാളം സ്റ്റോറേജും ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കരുത്തുറ്റ പിന്തുണയും നൽകുന്നു. ഇതിന്റെ അൾട്ര ലാർജ് വിസി ബയോണിക് കൂളിംഗ് സിസ്റ്റം, ഗെയിമിംഗ് സെഷനുകളിലും മനോഹരമായ സിനിമാറ്റിക് അനുഭവങ്ങളിലും മുഴുകിയിരിക്കാവുന്ന അനുഭവം പകരുന്നു. ഇതിന്റെ അപ്‌ഡേറ്റ് ചെയ്ത 80W ഫഌഷ്ചാർജും 4600 mAh (TYP) ബാറ്ററിയും വേഗത്തിൽ സുരക്ഷിതമായ ചാർജിംഗ് അനുവദിക്കുന്നു. വെറും 18 മിനിറ്റിനുള്ളിൽ ഒരു ശതമാനത്തിൽ നിന്ന് 50% വരെ ചാർജ് ആകാൻ ഫോണിനെ അനുവദിക്കുന്നു. ദീർഘ നേരം ഉപയോഗിക്കാൻ കഴിയുമെന്നും ഉറപ്പേകുന്നു.

കൂടാതെ, IP54 പ്രോട്ടക്ഷൻ ഉള്ള V29 സ്പ്ലാഷ് റെസിസ്റ്റൻസും ഡസ്റ്റ് റസിസ്റ്റൻസും നൽകുന്നു. 60 നിയന്ത്രിത ലാബോറട്ടറി റിലയബിലിറ്റി ടെസ്റ്റുകളിൽ അസാധാരണ പ്രകടനം കാഴ്ചവെച്ച V29 മഴയിലും വെയിലിലും ദീർഘനേരം ആശങ്കകൾക്കിടയില്ലാത്ത അനുഭവം നിങ്ങൾക്ക് നൽകുന്നു.

മതിപ്പുളവാക്കുന്ന സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളുമുളള V29 ഹൈ പെർഫോർമൻസ് സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് വിശ്വാസയോഗ്യമായ ചോയ്‌സ് ആണ്.

പ്രീ ഓർഡർ, വില, ലഭ്യത

ഒക്ടോബർ 13 വരെ വിവോ V29 പ്രീ ഓർഡർ ചെയ്യാം. അതിനു ശേഷമാണ് ഓപ്പൺ സെയിൽ ആരംഭിക്കുന്നത്. ഓൺലൈനിലും യുഎഇയിലെ എല്ലാ സ്‌റ്റോറുകളിലും V29 ലഭ്യമാണ്. വില താഴെ ചേർക്കുന്നു.
12 + 8 GB RAM+ 256 GB ROM -  1599 ദിർഹം.
12 + 8 GB RAM+ 512 GB ROM-   1799 ദിർഹം.

വിവോ V29 വാങ്ങുമ്പോൾ ഇയർബഡ്‌സ് സൗജന്യമായി ലഭിക്കുന്നതാണ്. 18 മാസത്തെ വാറന്റിയും മൂന്ന് മാസത്തെ സ്‌ക്രീൻ റീപ്ലെയ്‌സ്‌മെന്റ് ഗ്യാരന്റിയും ഉണ്ട്. ക്രിക്കറ്റ് ആരാധകർക്ക് വിരാട് കോലി ഒപ്പിട്ട മിനി ക്രിക്കറ്റ് ബാറ്റും ലഭിക്കുന്നതാണ്