വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ആകര്‍ഷകമായ ഡിസ്‌പ്ലേകളും ഉഗ്രന്‍ ഫീച്ചറുകളുമുള്ള വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉപഭോക്താക്കളേറെയാണ്. മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നുവെന്നതാണ് വിവോ സ്മാര്‍ട്ട്‌ഫോണുകളെ വേറിട്ട് നിര്‍ത്തുന്നത്. ഒട്ടുമിക്കവരുടേയും ഫേവറിറ്റ് ലിസ്റ്റില്‍ വിവോ സ്മാര്‍ട്ട്‌ഫോണുകളുണ്ടാകും.
വീണ്ടും കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ സവിശേഷതകളുമുള്ള പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണികളില്‍ അവതരിപ്പിച്ചിരിക്കുകയാണ് വിവോ. vivo V25, Y35 സ്മാര്‍ട്ട്‌ഫോണുകളാണ് വിപണികളിലെ പുത്തന്‍താരങ്ങള്‍. ചുരുങ്ങിയ കാലയിളവില്‍ തന്നെ വിപണികളിലെ ട്രെന്‍ഡിങ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇവ ഇടം പിടിച്ചുകഴിഞ്ഞു.
വ്യത്യസ്തമായ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് vivo V25 സ്മാര്‍ട്ട്‌ഫോണ്‍. Color Changing Fluorite AG Glass Design സ്മാര്‍ട്ട്‌ഫോണിനെ വേറിട്ടുനിര്‍ത്തുന്നു. 90Hz 2.5D AMOLED Display അടങ്ങിയ സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ക്യാമറകളാണുള്ളത്. 50MP Eye Autofocus Selfie, 64MP OIS Night Camera എന്നിവ സ്മാര്‍ട്ട്‌ഫോണിനെ ആകര്‍ഷകമാക്കുന്നു. സ്മാര്‍ട്ട്‌ഫോണിനെ കരുത്തുറ്റതാക്കാന്‍ MediaTek Dimensity 900 5G പ്രൊസസ്സറുമുണ്ട്. Bokeh Flare Portrait, Liquid Cooling System തുടങ്ങിയ ഉഗ്രന്‍ ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണിലുണ്ട്. 4500mAh ബാറ്ററിയാണുള്ളത്. 8GB+128GB സ്റ്റോറേജ് പതിപ്പിന് 27,999 രൂപയും 12GB+256GB സ്‌റ്റോറേജ് പതിപ്പിന് 31,999 രൂപയുമാണ് വില.
സ്‌റ്റൈലിഷ് ഡിസ്‌പ്ലേക്കൊപ്പം തന്നെ ആകര്‍ഷകമായ നിരവധി സവിശേഷതകള്‍ vivo Y35 സ്മാര്‍ട്ട്‌ഫോണിലുണ്ട്. 6.58' FHD+ Display ആണ് സ്മാര്‍ട്ട്‌ഫോണിന്റേത്. 16MP Super Night Selfie, 50MP Triple Rear Camera, Side Fingerprint-0.24sec, EIS Anti Shake Video ഫീച്ചറുകള്‍ vivo Y35 സ്മാര്‍ട്ട്‌ഫോണിനെ മികച്ചതാക്കുന്നു. Snapdragon 680 പ്രൊസസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 5000mAh ബാറ്ററിയാണുള്ളത്. 8GB+128GB (8GB Extended RAM) സ്റ്റോറേജ് പതിപ്പിന് 18,499 രൂപയാണ് വില.
Content Highlights: vivo
Published: 19 Dec 2022, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

