ഗ്രീൻ ബിൽഡിങ് കോൺസെപ്റ്റിലുള്ള ഫ്‌ളാറ്റുകൾ നിങ്ങളെ മോഹിപ്പിക്കാറുണ്ടോ? ഉയർന്ന ലൈഫ്‌സ്റ്റൈൽ സമ്മാനിക്കുന്ന അപ്പാർട്ട്‌മെന്റുകളാണോ നിങ്ങൾ തേടുന്നത്? എറണാകുളത്തോ തൃശൂരോ തിരുവനന്തപുരത്തോ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാൻ പ്ലാനുണ്ടോ? ഉണ്ടെങ്കിൽ പുത്തൻ ട്രെൻഡുകളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുന്നിൽക്കണ്ട് മികവുറ്റ റെഡിഡൻഷ്യൽ പ്രോജക്ടുകൾ നിർമിക്കുന്ന വർമ ഹോംസിന്റെ നാല് പ്രീമിയം പ്രോജക്ടുകൾ പരിചയപ്പെടാം.

മനോഹരമായ എക്‌സ്റ്റീരിയറും എലഗന്റായ ഇന്റീയറുമുള്ള ഈ പ്രോജക്ടുകൾ ഉപയോഗക്ഷമതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഫലപ്രദമായ സ്ഥലവിനിയോഗവും ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ അമനിറ്റീസും ഹരിതാഭമായ ചുറ്റുപാടുകളും ഇവയെ കൂടുതൽ ആകർഷകമാക്കുന്നു. സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഹോംതീയേറ്റർ, ഇ.വി ചാർജിങ് പ്രൊവിഷൻ, ഗസ്റ്റ് സ്യൂട്ട്, തിരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജം, വിശാലമായ കാർ പാർക്കിങ് തുടങ്ങി വിപുലമായ സൗകര്യങ്ങളോടു കൂടിയ പ്രോജക്ടുകളാണ് ഇവ. കുട്ടികളുടെ വിദ്യാഭ്യാസം, യാത്രാസൗകര്യം, ചികിത്സ, എന്റർടെയ്ൻമെന്റ് തുടങ്ങി മലയാളികൾ ജീവിതത്തിൽ പ്രാധാന്യം കൽപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കും സൗകര്യമുള്ള മികച്ച ലൊക്കേഷനുകളിലാണ് ഇവ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ആർക്കും ഇഷ്ടമാകും ഈ പ്രീമിയം പ്രോജക്ടുകൾ.

To advertise here,

ക്വീൻസ് ഗെയ്റ്റ്​വെ ബൈ വർമ, ചേരാനെല്ലൂർ ജംഗ്ഷൻ
K-RERA/PRJ/ERN/226/2024

എറണാകുളത്ത് ഇടപ്പള്ളിക്ക് സമീപം ചേരാനെല്ലൂർ ജംഗ്ഷനിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് ക്വീൻസ് ഗെയ്റ്റ്വേ ബൈ വർമ. 98.37 സെന്റിൽ B+G+ 18 ഫ്ളോറുകളിലായി 96 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2,3 & 4 BHK അപ്പാർട്ട്മെന്റുകൾ ഇതിൽ ലഭ്യമാണ്. പ്രശാന്തമായ ഈ ലൊക്കേഷനിൽ നിന്ന് ഇടപ്പള്ളി, കളമശ്ശേരി, വല്ലാർപ്പാടം ടെർമിനൽ, വരാപ്പുഴ, പറവൂർ എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. ലുലുമാൾ, ആസ്റ്റർ മെഡിസിറ്റി, അമൃത ഹോസ്പിറ്റൽ, രാജഗിരി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളെല്ലാം ഇതിനു സമീപത്താണ്. മെട്രോസിറ്റിയുടെ സൗകര്യങ്ങൾക്ക് തൊട്ടടുത്ത് സ്വച്ഛതയാർന്ന ആഡംബരപൂർണമായ ജീവിതം വാഗ്ദാനം ചെയ്യുന്ന പ്രോജക്ടാണിത്.

ഗാർഡേനിയ ബൈ വർമ, കലൂർ
K-RERA/PRJ/ERN/142/2023

ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐജിബിസിയുടെ) പ്ലാറ്റിനം പ്രീ അപ്രൂവ്ഡ് സർട്ടിഫിക്കേഷനുള്ള ഗാർഡേനിയ ബൈ വർമ, വർമ ഹോംസിന്റെ ആദ്യത്തെ ഗ്രീൻ ബിൽഡിങ് പ്രോജക്ടാണ്. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഇക്കോ - ട്യൂൺഡ് ഹോംസ് കോൺസെപ്റ്റിലാണ് ഈ പ്രീമിയം പ്രോജക്ട് നിർമിക്കുന്നത്. എറണാകുളത്ത് കലൂരിലുള്ള ഈ ഓൺഗോയിങ് പ്രോജക്ടിൽ 2.5, 3 & 4 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ആകെ 28 യൂണിറ്റുകളാണ് ഉള്ളത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ലിസി ഹോസ്പിറ്റൽ, റെനൈ മെഡിസിറ്റി, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയെല്ലാം ഈ പ്രോജക്ടിന് സമീപത്താണ്.

വർമ ട്രൈഡന്റ്, ജഗതി
K-RERA/PRJ/TVM/001/2025

തിരുവനന്തപുരത്ത് ജഗതിയിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് വർമ ട്രൈഡന്റ്. 48.38 സെന്റിൽ 13 നിലകളിലായി 43 യൂണിറ്റുകളാണ് ഈ പ്രോജക്ടുള്ളത്. ആഡംബരപൂർവം എല്ലാ സൗകര്യങ്ങളോടെയും രൂപകൽപന ചെയ്തിട്ടുള്ള 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. റെഡ് ബ്രിക്ക്സാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പിആർഎസ് ഹോസ്പിറ്റൽ, കോട്ടൺ ഹിൽ സ്‌കൂൾ, കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, പാളയം ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളെല്ലാം ഇതിന് സമീപത്താണ്.

ഡൗൺടൗൺ ബൈ വർമ, നിയർ സ്വരാജ് റൗണ്ട്, തൃശൂർ
K-RERA/PRJ/TSR/110/2024

തൃശൂരിൽ സ്വരാജ് റൗണ്ടിലുള്ള ഡൗൺടൗൺ ബൈ വർമ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐജിബിസിയുടെ) പ്ലാറ്റിനം പ്രീ അപ്രൂവ്ഡ് സർട്ടിഫിക്കേഷനുള്ള പ്രീമിയം പ്രോജക്ടാണ്. വർമ ഹോംസിന്റെ രണ്ടാമത്തെ ഗ്രീൻ ബിൽഡിങ് പ്രോജക്ടാണിത്. പ്രകൃതിസൗഹൃദപരമായ ഇക്കോ- ട്യൂൺഡ് കോൺസെപ്റ്റിനു കീഴിലുള്ള ഈ ഓൺഗോയിങ് പ്രോജക്ടിൽ 39 പ്രീമിയം 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. തൃശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിനോദകേന്ദ്രങ്ങളും ബാങ്കുകൾ പോലുള്ള എല്ലാ സൗകര്യങ്ങളും സമീപത്തായുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.

വർമ ഹോംസ്

2016 -ൽ പ്രവർത്തനം ആരംഭിച്ച്, ഒരു ദശാബ്ദം കൊണ്ടുതന്നെ 25-ലധികം പ്രോജക്ടുകളുമായി കേരളത്തിലെ മികച്ച ബിൽഡറായി പേരെടുത്ത സ്ഥാപനമാണ് വർമ ഹോംസ്. വിശദാംശങ്ങളിൽ പുലർത്തുന്ന ശ്രദ്ധ, എല്ലാ കാര്യങ്ങളും മികവോടെ ചെയ്യുന്നതിലുള്ള ജാഗ്രത, ഉപഭോക്താവിന്റെ പ്രതീക്ഷകളെ മറികടക്കുന്ന ഗുണമേന്മ, സുതാര്യത, സമയബന്ധിതമായ കൈമാറ്റം എന്നിവയെല്ലാം വർമ ഹോംസിന്റെ സവിശേഷതകളാണ്. വർമ ഹോംസ് അപ്പാർട്ടുമെന്റുകൾ വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി 'വർമ ടച്ച്' എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന വർമ ഹോംസിന് കൊച്ചിയിലും തൃശ്ശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്. ഈ മൂന്ന് നഗരങ്ങളിലുമായി വർമ ഹോംസിന് നിലവിൽ 16 പ്രോജക്ടുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Phone: 91 9072597914
Email: suresh@varmahomes.com
Web: www.varmahomes.com