മുട്ടിന്റെ തേയ്മാനം മൂലം നടക്കാൻ പ്രയാസമുണ്ടോ? ലിഗമെന്റ് പൊട്ടിയതിനാൽ സർജറി ചെയ്യാൻ ഒരുങ്ങുകയാണോ? ടെന്നിസ് എൽബോ മൂലമുള്ള കൈ വേദനകൊണ്ട് വലയുകയാണോ നിങ്ങൾ? സ്വന്തം രക്തം തന്നെ മരുന്നാകുന്ന പിആർപി തെറപ്പി ചെയ്തു നോക്കൂ, ശസ്ത്രക്രിയ കൂടാതെ രോഗവിമുക്തി നേടാം, സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.
സന്ധിവേദനയ്ക്കും അസ്ഥി സംബന്ധമായ മറ്റ് രോഗങ്ങൾക്കുമുള്ള ഫലപ്രദമായ ഒരു നൂതന ചികിത്സയാണ് പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ അഥവാ പിആർപി തെറപ്പി. ലിഗമെന്റുകളിലെയും ടെന്റനുകളിലെയും പേശികളിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഈ ചികിത്സ മികച്ചതാണ്.
നമ്മുടെ രക്തത്തിലെ ഘടകങ്ങളിൽ ഒന്നായ പ്ലേറ്റ്‌ലെറ്റുകളിൽ അടങ്ങിയിട്ടുള്ള ഗ്രോത്ത് ഫാക്ടറുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾക്ക്, നശിച്ചുപോയ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനും കഴിവുണ്ട്. അത്തരത്തിലുള്ള പ്ലേറ്റ്‌ലെറ്റുകൾ ധാരളമായി അടങ്ങിയതാണ് പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി). ഈ ചികിത്സയിൽ രോഗിയുടെ രക്തത്തിൽ നിന്ന് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുത്ത്, സെൻട്രിഫ്യൂഗേഷൻ എന്ന പ്രക്രിയയിലൂടെ പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മയാക്കി മാറ്റി, ചികിത്സ ആവശ്യമായ ഭാഗത്ത് കുത്തിവയ്ക്കുന്നു. രോഗത്തിന്റെ കാഠിന്യമനുസരിച്ചാണ്് എത്ര ഡോസ് കുത്തിവയ്ക്കണം എന്ന് നിശ്ചയിക്കുന്നത്.
പാർശ്വഫലങ്ങളെ പേടിക്കേണ്ട
പിആർപി ഒരു മരുന്നല്ല. പിആർപി ചികിത്സയിൽ പുറമേ നിന്നുള്ള ഒരു മരുന്നും കുത്തിവയ്ക്കുന്നുമില്ല. ഓരോ രോഗിയുടെയും രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത പിആർപി ആണ് കുത്തിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചികിത്സയ്ക്ക് പാർശ്വഫലങ്ങളില്ല. അണുബാധകൾ ഉണ്ടാകുകയില്ല. ശസ്ത്രക്രിയ ഉൾപ്പടെയുള്ള മറ്റ് ചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് താരതമ്യേന കുറവാണ്. ശസ്ത്രക്രിയ ചെയ്യാതെ ഈ ചികിത്സയിലൂടെ എല്ലുകളിലും സന്ധികളിലും ഉണ്ടാകുന്ന പല രോഗാവസ്ഥകളും ഭേദമാക്കാം.
ഏതൊക്കെ രോഗങ്ങൾക്ക് ചികിത്സിക്കാം?
ഒന്നും രണ്ടും സ്റ്റേജുകളിലുള്ള മുട്ടിന്റെ തേയ്മാനം, ഇടുപ്പിന്റെ തേയ്മാനം, ലിഗമെന്റിന് ഭാഗികമായി ഉണ്ടാകുന്ന മുറിവുകൾ, ടെന്നിസ് എൽബോ, ഗോൾഫേഴ്‌സ് എൽബോ, ഷോൾഡറിലെ ടെന്റനുകളുൾക്കുണ്ടാകുന്ന ചെറിയ മുറിവുകൾ, ഉപ്പൂറ്റി വേദന, ചിലതരം നടുവേദന, സ്‌പോർട്‌സ് ഇഞ്ച്വറികൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ വിവിധ രോഗങ്ങൾക്ക് പിആർപി തെറപ്പി ഫലപ്രദമാണ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന സന്ധിവേദന, നടുവേദന, കൈ വേദന, കാൽവേദന തുടങ്ങിയ പ്രൈമറി ഓസ്റ്റിയോ ആർത്രൈറ്റിസും, അപകടങ്ങളോ ജീവിതശൈലി രോഗങ്ങളോ മൂലം ഉണ്ടാകുന്ന സെക്കന്ററി ആർത്രൈറ്റിസും പിആർപി ചികിത്സയിലൂടെ ഭേദമാക്കാം. ശസ്ത്രക്രിയകളെ അപേക്ഷിച്ച്, കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. അതിനാൽ കായികതാരങ്ങൾക്ക് ഉണ്ടാകുന്ന പരിക്കുകൾക്ക് പിആർപി ചികിത്സ കരിയർ ബ്രെയ്ക്ക് കുറയ്ക്കാൻ ഏറെ സഹായകരമാണ്.
പിആർപി തെറപ്പി ചെയ്യുന്നത് എങ്ങനെ?
പിആർപി ചികിത്സ ചെയ്യുന്നതിന് മുൻപ് രോഗത്തിന്റെ അവസ്ഥ മനസിലാക്കുന്നതിനായി എക്‌സ്‌റേ എടുക്കുകയും സ്‌കാനിംഗ് നടത്തുകയും വേണം. രക്ത പരിശോധനയും നടത്തേണ്ടതുണ്ട്്. അതിനുശേഷം രോഗിയുടെ ശരീരത്തിൽ നിന്നും രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ചെടുക്കുന്നു. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഡോസ് നിശ്ചയിച്ച് രോഗമുള്ള ഭാഗത്ത് അസ്ഥിരോഗ വിഗദ്ധൻ പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ കുത്തിവയ്ക്കുന്നു. ഈ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടതില്ല. കുത്തിവയ്പിന് ശേഷം അന്നു തന്നെ വീട്ടിൽ പോകാവുന്നതാണ്. എത്ര തവണ പിആർപി കുത്തിവയ്പ് എടുക്കേണ്ടി വരുമെന്ന് ഡോക്ടർ നിർദേശിക്കുന്നതാണ്.
സ്റ്റാർകെയർ ഹോസ്പിറ്റൽ
അസ്ഥിരോഗ ചികിത്സാരംഗത്ത് ഇന്ത്യയിലെ മുൻനിര ആശുപത്രികളിലൊന്നാണ് കോഴിക്കോടുള്ള സ്റ്റാർകെയർ ഹോസ്പിറ്റൽ. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ആർത്രോസ്‌കോപ്പി, ക്‌നീ സർജറി ആൻഡ് ഓർത്തോപീഡിക് സ്‌പോർട്‌സ് മെഡിസിന്റെ (ISAKOS) സർട്ടിഫൈഡ് മെമ്പറാണ് സ്റ്റാർകെയർ ഹോസ്പിറ്റൽ. ആർത്രോസ്‌കോപ്പിയിലും ആർത്രോപ്ലാസ്റ്റിയിലും ഇവിടെ ഫെലോഷിപ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്
ഡോ.(പ്രൊഫ.)ശ്രീജിത്ത് ടി.ജി.
എച്ച്.ഒ.ഡി& സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ
എം.ബി.ബി.എസ്, MS Ortho, D Ortho
സ്റ്റാർകെയർ ഹോസ്പിറ്റൽ,
എൻ എച്ച് ബൈപ്പാസിനു സമീപം, തോണ്ടയാട്, കോഴിക്കോട്.
ഫോൺ - 91 495 248 9000, 8606945541
ഇമെയിൽ - info@starcarehospitals.com
Content Highlights: Starcare hospital PRP Treatment
Published: 18 Sept 2023, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

