വിവാഹ സീസൺ ആരംഭിച്ചതോടെ വിവാഹ വസ്ത്രങ്ങളുടെ ഡിമാൻഡും വർധിച്ചിരിക്കുകയാണ്. നിലവിൽ മാർക്കറ്റിൽ ട്രെൻഡുകൾക്കും മോഡലുകൾക്കും ഒത്തിരി പ്രാധാന്യമുണ്ട്. സാരി, ലെഹങ്ക തുടങ്ങിയവയാണ് വധുക്കളുടെ പ്രധാന ചോയ്‌സുകൾ. കല്യാണപ്പെണ്ണാകാൻ തയ്യാറെടുക്കുന്നവർക്കും, കല്യാണത്തിൽ പങ്കെടുക്കാനുള്ളവർക്കും ഒരു ബെസ്റ്റ് സ്‌പോട്ട് ആണ് ശീമാട്ടി ക്രാഫ്റ്റഡ്.

To advertise here,

ഈ വിവാഹ സീസണിനെ മുൻനിർത്തി വിവാഹ വസ്ത്രങ്ങൾക്കായി ഒരു എക്‌സ്‌ക്ലൂസീവ് ഫെസ്റ്റ് തന്നെ സംഘടിപ്പിക്കുകയാണ് കോഴിക്കോട് ശീമാട്ടി ക്രാഫ്റ്റഡ്. ഗ്രാൻഡ് മലബാർ വെഡിങ് ഫെസ്റ്റ് എന്ന പേരിൽ അതിഗംഭീര ഓഫറുകളാണ് വിവാഹ വസ്ത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ അത്യാകർഷകമായ കളക്ഷനും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കാഞ്ചീപുരം, സിൽക്ക്, ടസർ, ഓർഗൻസ, കോട്ടൺ സാരികൾക്ക് 60% വരെയാണ് ഡിസ്‌കൗണ്ട് പ്രൈസ് വരുന്നത്. അതുപോലെ എല്ലാ സാരികൾക്കും ലെഹങ്കകൾക്കും ഉറപ്പായ 10% ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. കേരളസാരി, സെറ്റ് മുണ്ട് എന്നിവയ്ക്ക് 40% ആണ് ഡിസ്‌കൗണ്ട്.  

വധുവിനെന്നതുപോലെ വധുവിന്റെ തോഴിമാരുടെ വസ്ത്രത്തിനും ഇന്ന് നല്ല പ്രാധ്യാന്യമുണ്ട്. ഡ്രസ്‌കോഡുകൾ വെച്ചും കസ്റ്റമൈസ് ചെയ്തും കല്യാണപ്പെണ്ണിനൊപ്പം തന്നെ കൂട്ടുകാരും ഒരുങ്ങാറുണ്ട്. 50% വരെ ഡിസ്‌കൗണ്ട് ആണ് അൺസ്റ്റിച്ഡ് സൽവാർ മെറ്റീരിയലുകൾക്ക് വരുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് പുറമെ സാരി, ലെഹങ്ക, ലാച്ച, പാർട്ടി വെയറുകൾ തുടങ്ങിയവ ഇവിടെ നിന്ന് കസ്റ്റമൈസ് ചെയ്‌തെടുക്കാവുന്നതാണ്. പാർട്ടി വെയർ, കാഷ്വൽ വെയർ എന്നിവയുടെ ഒരു നീണ്ട കളക്ഷൻ തന്നെ ശീമാട്ടി ക്രാഫ്റ്റഡിൽ ലഭ്യമാണ്. വിവാഹത്തിനായുള്ള ഒരു ഫുൾ പാക്കേജ് തന്നെയാണ് ശീമാട്ടി ക്രാഫ്റ്റഡ്.

നവംബർ 15 - ന് ആരംഭിച്ച ഫെസ്റ്റ് വൻ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. ജനുവരി 15 വരെ ഓഫർ ഉണ്ടായിരിക്കും. ഗ്രാൻഡ് മലബാർ വെഡിങ് ഫെസ്റ്റ് രണ്ട് മാസം വരെ നീണ്ടുനിൽക്കുന്നതിനാൽ കോഴിക്കോട് ശീമാട്ടി ക്രാഫ്റ്റഡ് നൽകുന്ന വൻഓഫറുകൾ പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് ധാരാളം സമയം ലഭിക്കുന്നതാണ്. ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്കും ഗ്രാൻഡ് മലബാർ ഫെസ്റ്റ് സാക്ഷിയാകും.