പ്രമുഖ ആങ്കറും സിനിമാതാരവുമായ ഗോവിന്ദ് പത്മസൂര്യയുടെയും സിനി-സീരിയൽ താരം ഗോപികയുടെയും വിവാഹം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചാവിഷയം ആയിരുന്നു. സിനിമാ സീരിയൽ രംഗത്തെ ഒട്ടനവധി പേർ നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരുന്നു. ആർഭാടപൂർവം നടന്ന താരവിവാഹത്തിലെ പ്രധാന ആകർഷണം വധൂവരന്മാരുടെ വിവാഹ വസ്ത്രങ്ങൾ തന്നെ ആയിരുന്നു. തന്റെ അതുല്യമായ വസ്ത്രകലയിലൂടെ നിരവധി വിവാഹങ്ങൾ സ്വപ്നതുല്യമാക്കിയ ശീമാട്ടിയുടെയും ബീനാ കണ്ണൻ കോട്ട്യൂറിന്റെയും ലീഡ് ഡിസൈനറായ ബീനാ കണ്ണനാണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിയത്.
വിവാഹത്തലേന്ന് പിക്‌സൽ പ്രിന്റിൽ എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ഇൻഡോ വെസ്റ്റേൺ സിലൗട്ട് ഗൗൺ ആണ് ഗോപിക ധരിച്ചത്. മുത്തുകളും മിറർ വർക്കുകളും കൊണ്ട് മനോഹരമാക്കിയ പ്രീമിയം ലേയേർഡ് വൺ ഷോൾഡർ ഗൗണിൽ ഗോപിക രാജകുമാരിയെപ്പോലെ തിളങ്ങി. ഏതൊരു നവവരനെയും പോലെ തന്റെ വിവാഹവസ്ത്രവും അത്രമേൽ യുണീക്ക് ആകണമെന്ന ആഗ്രഹം ജിപി, ഡിസൈനറായ ബീനാ 
വിവാഹ ദിവസം ബീന കണ്ണൻ കോട്ട്യൂറിലെ ഏറ്റവും പുതിയ കളക്ഷനിൽ നിന്നുമാണ് സറി മിക്‌സ് ഉള്ള സിഗ്നേചർ പ്രീമിയം കാഞ്ചിപുരം സാരി വധുവിനായി പ്രത്യേകം രൂപകൽപ്പന ചെയ്തത്. പൈത്താനി ബോർഡറുള്ള സാരിക്ക് പ്രീമിയം എംബ്രൊയ്ഡറിയിൽ തീർത്ത ബ്ലൗസാണ് ഗോപികയ്ക്കായി തയ്യാറാക്കിയത്. ജാമവാർ ഇൻസ്പയേഡ് ഡിസൈനുകളിൽ ബീജ്, ഗോൾഡൻ നിറങ്ങളിൽ പ്രീമിയം എംബ്രോയ്ഡറി ചെയ്ത കുർത്തയും ധോത്തിയുമാണ് വിവാഹ വേളയിൽ വരനായ ഗോവിന്ദ് പത്മസൂര്യ അണിഞ്ഞത്. അതി മനോഹരമായി രൂപകൽപ്പന ചെയ്ത ഈ വിവാഹ വസ്ത്രങ്ങൾ ഈ വിവാഹ സീസണിലെ പ്രത്യേക ഹൈലൈറ്റ് ആയി മാറിക്കഴിഞ്ഞു. താരങ്ങളുടെ കല്യാണ ഫോട്ടോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Content Highlights: Beena kannan Couture
Published: 02 Feb 2024, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

