സംസ്‌കാരത്തിന്റെയും പ്രകൃതിഭംഗിയുടെയും സാഹസികതയുടെയും പറുദീസയായ ഫിലിപ്പീൻസിലേക്ക് സാന്റമോണിക്ക ഒരുക്കുന്ന അതിമനോഹരമായ ടൂർ പാക്കേജ്, ഏപ്രിൽ 23 -ന് സിങ്കപ്പൂർ എയർലൈൻസിൽ പുറപ്പെടുന്നു.
ആകർഷണീയമായ 7,000-ലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഫിലിപ്പീൻസ്, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെയും സമ്പന്നമായ ചരിത്രത്തിൻറെയും ആകർഷകമായ സംസ്‌കാരത്തിന്റെയും സമ്പൂർണ സംയോജനം വാഗ്ദാനം ചെയ്യുന്ന ഒരു സ്വപ്നഭൂമിയാണ്. പസഫിക് മഹാസമുദ്രത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിലിപ്പീൻസ് എന്നും യാത്രികരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.
ഫിലിപ്പീൻസിലെ പ്രധാന ദ്വീപുകളിൽ ഒന്നായ സെബുവിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 1521-ൽ ഫ്രാൻസിസ്‌കോ മഗല്ലൻ എത്തിച്ചേരുകയും രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയുകയും ചെയ്ത ഈ ദ്വീപ്, ഫിലിപ്പീൻസിന്റെ ചരിത്രത്തിൽ നിർണായക പങ്ക് വഹിക്കുന്നു. സെബുവിലെ മണെല്ലാന്റെ ക്രോസ്, ബസിലിക്ക ദെൽ സാന്റോ നിന്യോ തുടങ്ങിയ സ്ഥലങ്ങൾ ഈ സമ്പന്നമായ പാരമ്പര്യത്തിന്റെ ഭാഗങ്ങളാണ്.
സെബുവിന്റെ തെക്കൻതീരപ്രദേശത്തുള്ള ഓസ്‌ലോബ് നഗരത്തിലാണ് യാത്ര പുരോഗമിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒന്നാണ് ഓസ്‌ലോബിലെ തിമിംഗല സ്രാവുകളോടൊപ്പമുള്ള നീന്തൽ. 1700 മുതൽ 2100 സെന്റീമീറ്ററും നീളം വയ്ക്കുന്ന തിമിംഗല സ്രാവുകൾ ഭൂമിയിലെ ഏറ്റവും വലിയ മത്സ്യമാണ്. ഇവ സാധാരണയായി സമുദ്രത്തിന്റെ ആഴത്തിലുള്ള ഭാഗങ്ങളിൽ ജീവിക്കുന്നുവെങ്കിലും, ഒസ്ലോബിൽ അവ കരയ്ക്കടുത്തായി കാണപ്പെടുന്നു. ഇതിന് പ്രധാന കാരണം അവിടെയെത്തുന്ന മത്സ്യത്തൊഴിലാളികൾ അവയ്ക്ക് ഭക്ഷണം നൽകുന്നതാണ്. മനുഷ്യർക്കുനേരെ ഒട്ടുംതന്നെ പ്രകോപിതരാകാത്ത ഈ ഭീമൻ മൽസ്യങ്ങൾ ലോകമെമ്പാടുമുള്ള യാത്രികരെ ഈ കൊച്ചു ദ്വീപിലേക്ക് ആകർഷിക്കുന്നു.
തുടർന്ന് ഒരു ഡൊമസ്റ്റിക് ഫ്‌ളൈറ്റിലാണ് അടുത്ത സിറ്റിയായ ഏഞ്ചൽസിലേക്കുള്ള സഞ്ചാരം. കാസിനോകളും ഗെയിമിങ് സെന്ററുകളും ലൈവ് ബാൻഡ് പെർഫോമൻസുകളും ഒക്കെയായി രാത്രികാഴ്ചകളുടെ ഉത്സവമാണ് ഇവിടം. ഒരുകാലത്ത് ക്ലാർക്ക് ഏയർബേസ് എന്ന യുഎസ് സൈനിക താവളത്തിന്റെ പേരിൽ പ്രശസ്തമായിരുന്ന ഈ നഗരം. ലുസോൻ ദ്വീപിലെ പാമ്പംഗ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഇവിടത്തെ ഏറ്റവും വലിയ അനുഭവമാണ് പുനിങ് ഹോട്ട് സ്പ്രിങ്. 4x4 ഓഫ്-റോഡ് ജീപ്പ് റൈഡിലൂടെ മൂന്നിലധികം താപനിലകളിലുള്ള ഹോട്ട് സ്പ്രിങ് പൂളുകളിലേക്കുള്ള യാത്ര സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നു. പ്രാദേശിക ആയുർവേദ ചികിത്സകളും വോൾക്കാനിക്ക് മെഡിക്കൽ മഡ് മസാജും ഇവിടത്തെ മറ്റു പ്രധാന സവിശേഷതകളാണ്.
ആധുനികതയും പൈതൃകവും കൈകോർക്കുന്ന മനിലയാണ് ഈ യാത്രയിലെ അവസാന ഡെസ്റ്റിനേഷൻ. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനില, പഴയകാല സ്പാനിഷ് ആധിപത്യത്തിന്റെ അടയാളങ്ങൾ പേറിനിൽകുന്ന ഒരു ചരിത്ര നഗരമാണ്. മനിലയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇൻട്രാമുരോസ്. 16-ാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശ കാലത്ത് നിർമിക്കപ്പെട്ട ഈ നഗരം ചരിത്രപ്രേമികൾക്ക് എന്നും അത്ഭുതമാണ്. ഇവിടെ സാന്റിയാഗോ കോട്ടയും മനോഹരമായ ബറോക്ക് ശൈലിയിലുള്ള സാൻ അഗസ്റ്റിൻ ദേവാലയവും കാണാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ലോകോത്തര ശാസ്ത്ര മ്യൂസിയവും മനിലയിൽ ഉണ്ട്. ഫിലിപ്പീൻസിലെ ഏറ്റവും മികച്ച ശാസ്ത്ര മ്യൂസിയമായ മൈൻഡ് മ്യൂസിയത്തിലെ ടിറാനോസോറസ് റെക്‌സ് (Tyrannosaurus rex) എന്ന ദിനോസറിന്റെ മോഡൽ ഏറെ ശ്രദ്ധേയമാണ്.
മികച്ച താമസ സാകര്യങ്ങളും രുചികരമായ പ്രാദേശിക ഭക്ഷണങ്ങളും ഉൾപെടുത്തികൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന 5 രാത്രിയും 6 പകലും നീണ്ടുനിൽക്കുന്ന ഫിലിപ്പീൻസ് യാത്ര കൊച്ചിയിൽ നിന്നാണ് പുറപ്പെടുന്നത്. യുഎഇയിൽ നിന്നുള്ള സഞ്ചാരപ്രേമികൾക്ക് സാന്റമോണിക്കയുടെ അബുദാബി ഓഫീസ് വഴി ടൂർ ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
UAE - +971 24474130, +971 545849113
Kerala - 04842846999, +91 83040 00999
Content Highlights: SantaMonica Tours and Travels Philippines
Published: 04 Apr 2025, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
To advertise here,

