വൈവിധ്യമാർന്ന അനുഭവങ്ങൾ സ്വന്തമാക്കുക, പ്രകൃതിരമണീയമായ കാഴ്ചകൾ കാണുക, മറ്റു സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും അടുത്തറിയുക എന്നതിലെല്ലാം ഉപരിയായി മനസിന് പുത്തനുണർവ് നൽകുന്നതിലും യാത്രകളുടെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. ഏഴു ഭൂഖണ്ഡങ്ങളിലേക്കുമായി അത്യാകർഷകമായ നിരവധി ടൂർ പാക്കേജുകളാണ് സാന്റമോണിക്ക 2025-ലേക്കായി ഒരുക്കിയിരിക്കുന്നത്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പത്ത് വർഷത്തിലേറെ മികവാർന്ന സേവന പാരമ്പര്യമുളള സാന്റമോണിക്ക ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അബുദാബി ബ്രാഞ്ച് ഇലക്ട്ര സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത് 2024- ലാണ്.

193 രാജ്യങ്ങളിലേക്കായി  300-ലധികം പാക്കേജുകൾ

To advertise here,

സഞ്ചാരികൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായി പോയിവരാൻ പറ്റുന്ന രീതിയിലാണ് സാന്റ്‌മോണിക്ക ഓരോ ടൂർ പാക്കേജുകളും ഒരുക്കിയിരിക്കുന്നത്. മൂന്ന് മുതൽ 25 ദിവസങ്ങൾ വരെ നീളുന്ന വ്യത്യസ്ത ടൂർ പാക്കേജുകളിൽ ചെറുതും വലുതുമായ നിരവധി ഇന്റർനാഷണൽ ടൂർ പാക്കേജുകളും എക്‌സ്‌ക്ലൂസീവ് നോർത്ത് ഇന്ത്യ - സൗത്ത് ഇന്ത്യ ടൂർ പാക്കേജുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ആഡംബരക്കപ്പൽ യാത്രാ പാക്കേജുകളും ഉൾപ്പെടുന്നു. ഏകദേശം 193 രാജ്യങ്ങളിലേക്കായി ഒരുക്കിയിരിക്കുന്ന 300-ൽ അധികം പാക്കേജുകളിൽ ഡൽഹി ആഗ്ര ജയ്പൂർ, ഹൈദരാബാദ്, മഹാരാഷ്ട്ര - അജന്ത എല്ലോറ, സിക്കിം-ഡാർജിലിങ് ഗാംഗ്‌ടോക്, ഗോവ, കാശ്മീർ, രാജസ്ഥാൻ, ഒറീസ, ആൻഡമാൻ, അസം, മേഘാലയ, ഉത്തരാഖണ്ഡ്, അമൃത്സർ, കുളു-മണാലി, അയോധ്യ, വാരാണസി, ഗുജറാത്ത്, കേരളം എന്നിങ്ങനെ ഇന്ത്യൻ സംസ്ഥാനങ്ങളെ അടുത്തറിയാനും മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാനുമായി അമ്പതിലധികം ടൂർ പാക്കേജുകളുണ്ട്. ഇതിനു പുറമേ സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, സൗത്ത് കൊറിയ, ചൈന, തായ്‌ലാൻഡ്, ബാലി, വിയറ്റ്‌നാം, ബ്രൂണൈ, ലവോസ്, മ്യാൻമാർ, കസാക്കിസ്ഥാൻ തുടങ്ങിയുള്ള ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിന്റെ സെൻട്രൽ, ഈസ്സേൺ, വെസ്സേൺ, സ്‌കാൻഡിനേവിയ, ബാൾക്കൻ രാജ്യങ്ങൾ, റഷ്യ, യുഎസ്എ, കാനഡ, അലാസ്‌ക, ഓസ്‌ട്രേലിയ- ന്യൂസിലൻഡ്, അന്റാർട്ടിക്ക- സൗത്ത് അമേരിക്ക വിത്ത് ആമസോൺ എന്നു തുടങ്ങി ചെറുതും വലുതുമായ നിരവധി ഇന്റർനാഷണൽ ടൂർ പാക്കേജുകളും ഇതിൽ ഉൾപ്പെടുന്നു.

ഗ്രൂപ്പ് ടൂർ പാക്കേജുകൾക്കു പുറമെ ഓരോ യാത്രപ്രേമിയുടെയും ഉദ്ദേശ്യങ്ങളറിഞ്ഞ് അവരവരുടെ ആശയാഭിലാഷങ്ങൾക്കനുസൃതമായ കസ്റ്റമൈസഡ് ടൂർ പാക്കേജുകളൊരുക്കാനും ഇവിടെ അവസരമുണ്ട്. ഹണിമൂൺ പാക്കേജുകൾ, ഫാമിലി ട്രിപ്പുകൾ, ആഡംബര പാക്കേജുകൾ, ബജറ്റ് പാക്കേജുകൾ, ആത്മീയ യാത്രകൾ, വൈൽഡ് ലൈഫ് സഫാരികൾ എന്നിങ്ങനെ വിവിധ പാക്കേജുകളിൽ നിന്നും ഇഷ്ടാനുസരണം ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കാം.

യാത്രാസംബന്ധമായ സേവനങ്ങൾ

ടൂർ പാക്കേജുകൾ കൂടാതെ ഏതു രാജ്യത്തേക്കുമുള്ള എല്ലാത്തരം വിസാ സർവീസുകൾ, ഡോക്യുമെന്റ് വെരിഫിക്കേഷൻ സേവനങ്ങൾ, 24 x 7 സ്‌പെഷ്യൽ സർവീസുകളോടെ മിതമായ നിരക്കിൽ ഫ്‌ളൈറ്റ് ടിക്കറ്റുകൾ, ട്രാവൽ ഇൻഷുറൻസ് സേവനങ്ങൾ എന്നീ യാത്രാസംബന്ധമായ ഏല്ലാ സേവനങ്ങളും സാന്റമോണിക്ക ഉറപ്പുവരുത്തുന്നു.

വിശദ വിവരങ്ങൾക്ക്:
Website: http://santamonicafly.ae/
Ph: 024474130
Email: info@santamonicafly.ae
Address: C 32, 3rd Floor , Foodco Building, Elactra Coop Super Market. Abudhabi