യാത്രകൾ എന്നും എപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടതാണ്, കൈയ്യെത്താ ദൂരത്തെ കാഴ്ചകൾ കാണാനും, പുതിയ സംസ്‌ക്കാരങ്ങളേയും മനുഷ്യരേയും അടുത്തറിയാനുമെല്ലാം യാത്രകൾ ഏറ്റവും നല്ല മാർഗമാണ്. ഏതൊരു സഞ്ചാരിക്കും ഒരുപോലെ പ്രിയപ്പെട്ട അത്യാകർഷകങ്ങളായ നിരവധി ടൂർ പാക്കേജുകളാണ് സാന്റമോണിക്ക വരുംവർഷത്തേക്കായി ഒരുക്കിയിരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കുവാനും, ആധുനിക സാങ്കേതികവിദ്യ എക്‌സ്പീരിയൻസ് ചെയ്യാനും, മറ്റു സംസ്‌ക്കാരങ്ങളും ജീവിതശൈലിയും അടുത്തറിയാനുമായി അമ്പതോളം ഡൊമസ്റ്റിക് ടൂറുകളും നൂറിലധികം ഇന്റർനാഷണൽ ടൂറുകളുമാണ് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് 2025-ലേക്കായി പുറത്തിറക്കിയിരിക്കുന്നത്.
ട്രാവൽരംഗത്ത് വ്യത്യസ്തത നിറഞ്ഞ ടൂർ പാക്കേജുകൾ യാത്രപ്രേമികൾക്കിടയിൽ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്. 2024 ഒക്ടോബർ 18- നു കൊച്ചിയിൽ നിന്നും പുറപ്പെട്ട ബ്രൂണൈ ഗ്രൂപ്പ് ടൂർ ഇതിനു മികച്ച ഒരു ഉദാഹരണമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപിലെ, അതിസമ്പന്ന രാഷ്ട്രമായ ബ്രൂണൈയിലേക്ക് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് സംഘടിപ്പിച്ച, 25-ഓളം യാത്രാപ്രേമികൾ ഉൾപ്പെട്ട യാത്ര സൗത്തിന്ത്യയിൽനിന്നും അവിടേക്കുള്ള ആദ്യ ഗ്രൂപ്പ് ടൂർ ആയിരുന്നു. അഞ്ച് ദിവസങ്ങൾ നീണ്ട ഈ പാക്കേജിൽ ലോകത്തിലെ ഏറ്റവും വലിയ വാട്ടർ വില്ലേജ്, ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന മഴക്കാടുകളിലൊന്നായ ഉലു ടെംബുറോംഗ് നാഷണൽ പാർക്ക്, ബ്രൂണൈ രാജ്യത്തിന്റെ അഭിമാനസ്തംഭവും ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളികളിലൊന്നുമായ ഒമർ അലി സൈഫുദ്ദീൻ മോസ്‌ക്, നൈറ്റ്മാർക്കറ്റുകൾ, റോയൽ റെഗാലിയ മ്യൂസിയം, ബ്രൂണൈ സാംസ്‌കാരിക പ്രദേശങ്ങൾ എന്നിങ്ങനെ ആകർഷണീമായ വിവിധ സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്.
2025-ലെ വിവിധ ടൂർ പാക്കേജുകൾ
2025-ലും വ്യത്യസ്തത നിറഞ്ഞ, യാത്രപ്രേമികളുടെ മനസറിഞ്ഞ് ഡിസൈൻ ചെയ്ത നിരവധി പാക്കേജുകളാണ് സാന്റമോണിക്ക ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങൾ മുതൽ 25 ദിവസങ്ങൾ വരെ നീളുന്ന വ്യത്യസ്ത ടൂർ പാക്കേജുകളിൽ ഡൽഹി - ആഗ്ര - ജെയ്പൂർ, ഹൈദരാബാദ്, മഹാരാഷ്ട്ര- അജന്ത - എല്ലോറ, സിക്കിം-ഡാർജിലിങ് - ഗാംഗ്‌ടോക്, ഗോവ, കാശ്മീർ, രാജസ്ഥാൻ, ഒറീസ, ആൻഡമാൻ, അസം, മേഘാലയ, അമൃത്സർ, കുളു - മണാലി, അയോധ്യ, വാരാണസി, ഗുജറാത്ത്, ഗവി-തേക്കടി എന്നിങ്ങനെ നിരവധി ഡൊമസ്റ്റിക് ടൂർ പാക്കേജുകളും, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, സൗത്ത് കൊറിയ, ചൈന, തായ്‌ലൻഡ്, ബാലി, വിയ്റ്റാം, ബ്രൂണൈ, ലവോസ്, മ്യാൻമാർ, കസാക്കിസ്ഥാൻ, തുടങ്ങിയുള്ള ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിന്റെ സെൻട്രൽ, ഈസ്റ്റേൺ, വെസ്റ്റേൺ, സ്‌കാൻഡിനേവിയ, ബാൾക്കൻ രാജ്യങ്ങൾ, റഷ്യ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ- ന്യൂസിലൻഡ്, അന്റാർട്ടിക്ക - സൗത്ത് അമേരിക്ക വിത്ത് ആമസോൺ എന്നു തുടങ്ങി ചെറുതും വലുതുമായ നിരവധി ഇന്റർനാഷണൽ ടൂർ പാക്കേജുകളും കൂടാതെ കോർഡീലിയ ക്രൂസ്, സ്‌പെക്ട്രം ഓഫ് ദ സീസ് എന്നിങ്ങനെ ലക്ഷ്വറി ക്രൂസ് ടൂർ പാക്കേജുകളും ഉൾപ്പെടുന്നു.
പരിചയസമ്പന്നരായ ട്രാവൽ വിദഗ്ധരുമായി നേരിട്ട് സംസാരിച്ച് നിങ്ങളുടെ മനസിനിണങ്ങിയ ടൂർ പാക്കേജുകൾ ഇഷ്ടാനുസരണം ഡിസൈൻ ചെയ്ത് നൂറ് ശതമാനം സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള കസ്റ്റമൈസ്ഡ് ടൂറുകളും സാന്റമോണിക്ക ലഭ്യമാക്കുന്നുണ്ട്. ടൂർ പാക്കേജുകൾ കൂടാതെ ഏതു രാജ്യത്തേക്കുമുളള എല്ലാത്തരം വിസാ സർവീസുകൾ, 24 x 7 സ്‌പെഷ്യൽ സർവീസുകളോടെ മിതമായ നിരക്കിൽ ഫ്‌ളൈറ്റ് ടിക്കറ്റുകൾ, ട്രാവൽ ഇൻഷുറൻസ് സേവനങ്ങൾ എന്നീ യാത്രസംബന്ധമായ എല്ലാ സേവനങ്ങളും സാന്റമോണിക്ക ഉറപ്പുവരുത്തുന്നു.
നവംബർ 30 മുതൽ 2025 ഫെബ്രുവരി രണ്ട് വരെ
വിവിധ ജില്ലകളിൽ ട്രാവൽ എക്‌സ്‌പോ
എല്ലാ വർഷവും സാന്റമോണിക്ക കേരളത്തിലുടനീളം 14 ജില്ലകളിലായി, കേരളത്തിലെത്തന്നെ ഏറ്റവും വലിയ ട്രാവൽ എക്‌സ്‌പോയായ ലോകയാത്ര ട്രാവൽ എക്‌സ്‌പോ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം 2024 നവംബർ 30 മുതൽ 2025 ഫെബ്രുവരി രണ്ട് വരെ വിവിധ ജില്ലകളിലായി നടത്തുന്ന എക്‌സ്പോയിൽ വരും വർഷത്തെ എല്ലാ ടൂർ പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്. ഈ ട്രാവൽ എക്‌സ്‌പോയിലൂടെ 2025-ലെ വ്യത്യസ്തമാർന്ന ഗ്രൂപ്പ് - കസ്റ്റമൈസ്ഡ് ടൂർ പാക്കേജുകൾ, യാത്രസംബന്ധമായ എല്ലാവിധ സേവനങ്ങളോടും കൂടി മികച്ച റേറ്റിൽ സ്വന്തമാക്കാനും സാധിക്കും. അടുത്ത വർഷം നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വപ്നയാത്രകൾ സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
http://santamonicafly.ae/
PH: 024474130, +971 556763792, +971 501648218
Mail: info@santamonicafly.ae
Address: C32, 3rd Floor, Foodco Building, Elactra Coop Super Market. Abu Dhabi
Content Highlights: Santa monica tour packages
Published: 11 Nov 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

