ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ മികവാർന്ന സേവന പാരമ്പര്യമുള്ള സാന്റമോണിക്ക ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് അബുദാബിയിലെ ഇലക്ട്ര സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. 2013ലാണ് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് നിലവിൽ വന്നത്. അന്ന് മുതൽ പ്രശംസനീയമായ സേവനം ലഭ്യമാക്കുന്ന ട്രാവൽ കമ്പനികളുടെ കൂട്ടത്തിൽ ഈ ബ്രാൻഡും ഇടംനേടി. യാത്രക്കാർക്ക് സംതൃപ്തിയും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന സാന്റമോണിക്ക, ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ യാത്രാനുഭവം നൽകാനായി വിപുലമായ ട്രാവൽ ഡസ്റ്റിനേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. യാത്രപരിപാടികളും യാത്രയ്ക്കിടിയിലെ മറ്റെല്ലാ ആവശ്യങ്ങളും ഏറ്റവും നന്നായി ഇവർ രൂപകൽപ്പന ചെയ്യുന്നു. പാക്കേജ് എതായാലും, എന്നും മനസിൽ സൂക്ഷിക്കാവുന്ന മനോഹരമായ ഓർമകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്ന സാന്റമോണിക്ക ആകർഷമായ ടൂർ പാക്കേജുകളും മികവാർന്ന സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്.
ഡൊമസ്റ്റിക്- ഇന്റർനാഷണൽ ടൂറുകൾ
ഇന്ത്യയെ അടുത്തറിയാൻ അമ്പതോളം ഡൊമസ്റ്റിക് ടൂറുകളാണ് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ അബുദാബി ബ്രാഞ്ച് ഒരുക്കിയിരിക്കുന്നത്. ഡൽഹി ആഗ്ര ജയ്പൂർ, ഹൈദരാബാദ്, മഹാരാഷ്ട്ര- അജന്ത എല്ലോറ, സിക്കിം-ഡാർജിലിങ് ഗാംഗ്ടോക്, ഗോവ, കാശ്മീർ, രാജസ്ഥാൻ, ഒറീസ ആൻഡമാൻ, അസം മേഘാലയ, അമൃത്സർ കുളു മണാലി, അയോധ്യ വാരാണസി, ഗുജറാത്ത്, ഗവി-തേക്കടി എന്നിങ്ങനെ നിരവധി പാക്കേജുകൾ ഡൊമസ്റ്റിക് ടൂറുകളിൽ ഉൾപ്പെടുന്നു.
ഇന്റർനാഷണൽ ടൂറുകളിൽ സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, സൗത്ത് കൊറിയ, ചൈന, തായ്‌ലൻഡ്, ബാലി, വിയറ്റ്‌നാം, ബ്രൂണെ, ലവോസ്, മ്യാൻമാർ തുടങ്ങിയുളള ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിന്റെ സെൻട്രൽ, ഈസ്റ്റേൺ, വെസ്റ്റേൺ ഭാഗങ്ങൾ, സ്‌കാൻഡിനേവിയ, ബാൾക്കൻ രാജ്യങ്ങൾ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, അന്റാർട്ടിക്ക - സൗത്ത് അമേരിക്ക വിത്ത് ആമസോൺ എന്നു തുടങ്ങി ചെറുതും വലുതുമായ നിരവധി പാക്കേജുകൾ ഉൾപ്പെടുന്നു. അതു കൂടാതെ ലക്ഷറി ക്രൂസ് ടൂർ പാക്കേജുകളും ലഭ്യമാണ്.
കസ്റ്റമൈസ്ഡ് ഹോളിഡേ പാക്കേജുകൾ
പരിചയസമ്പന്നരായ ട്രാവൽ വിദഗ്ധരുമായി നേരിട്ട് സംസാരിച്ച് യാത്ര ചെയ്യുന്നവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്ത് നൂറ് ശതമാനം സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഡൊമമസ്റ്റിക്- ഇന്റർനാഷണൽ- ക്രൂസ് ടൂറുകൾ സാന്റമോണിക്ക ഒരുക്കുന്നുണ്ട്.
കാറ്റഗറി ഭേദമന്യേ ഏതു രാജ്യത്തേക്കുമുളള വിസാ സർവീസുകൾ
സ്റ്റുഡന്റ് വിസകൾ, തൊഴിൽ വിസകൾ, ഡിപ്പെൻഡെന്റ് വിസകൾ, ഫാമിലി വിസകൾ, ബിസിനസ് വിസകൾ, പെർമിറ്റ് എക്‌സ്റ്റെൻഷൻസ് എന്നിങ്ങനെ വിവിധ വിസാസേവനങ്ങൾ ഏറ്റവും കൃത്യതയോടെ സാന്റമോണിക്ക ലഭ്യമാക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ രാജ്യത്തേക്കുമുള്ള ടൂറിസ്റ്റ് വിസ സേവനങ്ങളും ലഭ്യമാക്കുന്നു. യുകെയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെറ്റിൽമെന്റ് വിസകൾ, കലാകാരന്മാർക്കുള്ള പെർഫോമൻസ് വിസ, യുകെയിലേക്കുള്ള യൂത്ത് മൊബിലിറ്റി വിസ സേവനങ്ങൾ, യുഎസ്എ വിസ പുതുക്കൽ എന്നിങ്ങനെ എല്ലാത്തരം വിസാ സർവീസുകളും സാന്റമോണിക്കയിൽ ലഭ്യമാണ്.
24 x 7 സ്‌പെഷ്യൽ സർവീസുകളോടെ മിതമായ നിരക്കിൽ ഫ്‌ളൈറ്റ് ടിക്കറ്റുകൾ
പഠനത്തിനും ജോലിക്കും മറ്റ് ഇതര ആവശ്യങ്ങൾക്കായും വിവിധ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഫ്‌ളൈറ്റ് ടിക്കറ്റുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ്.
ട്രാവൽ ഇൻഷുറൻസ് സേവനങ്ങൾ
സുരക്ഷിതമായ യാത്രകൾക്കുള്ള ട്രാവൽ ഇൻഷുറൻസ് സേവനങ്ങളും സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ലഭ്യമാക്കുന്നുണ്ട്. വിദേശയാത്രക്കിടെ അപ്രതീക്ഷിതമായ സംഭവിക്കുന്ന ആരോഗ്യപരമായ അത്യാഹിതങ്ങൾക്ക് നിങ്ങൾ എവിടെയായിരുന്നാലും വൈദ്യചികിത്സയ്ക്കും സഹായത്തിനുമുളള കവറേജ്, വിദേശ ട്രാവൽ ഇൻഷുറൻസ് ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
http://santamonicafly.ae/
PH: 024474130, +971 556763792
Mail: info@santamonicafly.ae
C32, 3rd Floor, Foodco Building, Elactra Coop Super Market, Abu Dhabi
Content Highlights: Santa Monica
Published: 16 Oct 2024, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

