ബെംഗളൂരുവിലെ രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (RUAS) അക്കാദമിക് പാരമ്പര്യത്തെ നവീകരണവുമായി ബന്ധിപ്പിക്കുന്ന ആധുനികകാല സ്ഥാപനമാണ്. രാമയ്യ ഗ്രൂപ്പിന്റെ പാരമ്പര്യത്തിൽ കെട്ടിപ്പടുത്ത RUAS പ്രായോഗിക ഗവേഷണം, വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠനം, ആഗോള സഹകരണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സവിശേഷമായ സ്ഥാനം നേടിയെടുക്കുന്നു.
ലക്ഷ്യബോധത്തോടു കൂടിയ ദർശനം
രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിന്റെ കാഴ്ചപ്പാട് വ്യക്തവും ആകർഷകവുമാണ്: പ്രായോഗിക ഗവേഷണത്തിലും ഉയർന്ന അക്കാദമിക നിലവാരത്തിലും വേരൂന്നിക്കൊണ്ട്, ഏഷ്യയിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായുള്ള മുൻനിര സർവകലാശാലയായി മാറുക. ഇന്റർ ഡിസിപ്ലിനറി പഠനത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും അറിവ് സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തോടെ, RUAS പ്രൊഫഷണലുകളെ മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരെയും രൂപപ്പെടുത്തുന്നു.
സർവകലാശാലയുടെ അടിസ്ഥാന മൂല്യങ്ങളായ സമഗ്രത, ഗുണമേന്മ, ടീം വർക്ക് എന്നിവ അതിന്റെ അക്കാദമിക പ്രോഗ്രാമുകളിലും സ്ഥാപനത്തിന്റെ സംസ്കാരത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നു, ഇത് ധാർമിക നേതൃത്വത്തെയും തുടർച്ചയായ നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു.
അക്കാദമിക്സിലേക്ക് ഒരു ആധുനിക സമീപനം
RUAS- ന്റെ അക്കാദമിക് ഫിലോസഫിയുടെ കേന്ദ്രബിന്ദു അതിന്റെ ഔട്ട്കം ബെയ്സ്ഡ് ആയ, ഇന്റർ ഡിസിപ്ലിനറി പാഠ്യപദ്ധതിയാണ്. പരമ്പരാഗതതീതിയിലുള്ള മനഃപാഠമാക്കുന്ന പഠനത്തിനപ്പുറം, സർവകലാശാല അനുഭവാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ശക്തമായ ഊന്നൽ നൽകുന്നു. തത്സമയ പ്രോജക്ടുകൾ, സിമുലേഷനുകൾ, ഇന്റേൺഷിപ്പുകൾ, വ്യവസായമേഖലയിലെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കൊളാബറേറ്റീവ് അസൈൻമെന്റുകൾ എന്നിവയിലൂടെ വിദ്യാർഥികൾ യഥാർഥ ലോകത്തിലെ പ്രശ്നങ്ങളെ നേരിടുന്നു.
ഈ സമീപനത്തിലൂടെ ബിരുദധാരികൾ അക്കാദമികമായി മാത്രമല്ല, തൊഴിലുടമകൾ കൂടുതലായി ആവശ്യപ്പെടുന്ന ഗുണങ്ങളായ പ്രശ്നപരിഹാരം, ആശയവിനിമയം, നവീകരണം എന്നിവയിൽ വൈദഗ്ധ്യമുള്ളവരാണെന്ന് ഉറപ്പാക്കുന്നു
ശാശ്വതമായ ഫലത്തിനായുള്ള തന്ത്രപ്രധാനമായ ഫോക്കസ്
RUAS -നെ സ്ഥാപനത്തിന്റേതായ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന ഏഴ് തന്ത്രപരമായ ഫോക്കസ് ഏരിയകൾ വ്യക്തമാക്കിയിട്ടുണ്ട്:
വിജ്ഞാന വ്യാപനം: വ്യവസായിക, സാമൂഹിക ആവശ്യങ്ങൾക്ക് അനുസൃതമായ കഴിവുകളോടും കാര്യക്ഷമതയോടും കൂടി വിദ്യാർഥികളെ സജ്ജരാക്കുന്ന വിദ്യാഭ്യാസം നൽകുക.
പ്രായോഗിക ഗവേഷണം: സമകാലിക വെല്ലുവിളികളെ നേരിടുന്നതിന് വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ഗവേഷണം നടത്തുക.
ആരോഗ്യ സംരക്ഷണവും ക്ഷേമവും: ഡന്റൽ, മെഡിക്കൽ സയൻസുകളിൽ സമഗ്രമായ വിദ്യാഭ്യാസവും സേവനങ്ങളും നൽകുക.
സാങ്കേതികവിദ്യയും നവീകരണവും: പ്രായോഗിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയ, എൻജിനീയറിങ് പരിഹാരങ്ങൾ നൽകുക.
സംരംഭകത്വം: ഇൻകുബേഷനിലൂടെയും മെന്റർഷിപ്പിലൂടെയും നവീകരണത്തിൽ അധിഷ്ഠിതമായ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക.
നേതൃത്വ വികസനം: കൃത്യമായി രൂപപ്പെടുത്തിയ പ്രോഗ്രാമുകളിലൂടെ നാളത്തെ നേതാക്കളെ തിരിച്ചറിയുകയും വളർത്തിയെടുക്കുകയും ചെയ്യുക.
ആഗോള സഹകരണം: സംയുക്ത ഗവേഷണം, പാഠ്യപദ്ധതി വികസനം, വിദ്യാർഥി കൈമാറ്റം എന്നിവയ്ക്കായി അന്താരാഷ്ട്ര സർവകലാശാലകളുമായി പങ്കാളിത്തം.
നൂതനവൽക്കരണം അഭിവൃദ്ധിപ്പെടുകയും അറിവ് യഥാർത്ഥലോകത്തിൽ ഉപയോഗപ്പെടുകയും ചെയ്യുന്ന ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനുള്ള RUAS- ന്റെ പ്രതിബദ്ധത ഈ മേഖലകൾ പ്രതിഫലിപ്പിക്കുന്നു.
ഗവേഷണ, നൂതനവൽക്കരണ കേന്ദ്രങ്ങൾ
ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഇൻകുബേറ്ററുകളായി പ്രവർത്തിക്കുന്ന നിരവധി മികവിന്റെ കേന്ദ്രങ്ങൾ സർവകലാശാലയിലുണ്ട്. എയ്റോസ്പേസ്, ഇൻഡസ്ട്രിയൽ ഡിസൈൻ, റോബോട്ടിക്സ്, കമ്പ്യൂട്ടേഷണൽ ഇന്റലിജൻസ് എന്നിവയിലും മറ്റും ശ്രദ്ധ പതിപ്പിക്കുന്ന ഈ കേന്ദ്രങ്ങൾ, വിദ്യാർഥികളെയും ഫാക്കൽറ്റിയെയും വ്യവസായമേഖലകളിൽ നിന്നു ധനസഹായം ലഭിക്കുന്ന പദ്ധതികളുമായി സഹകരിക്കാനും ആഗോള പ്രസക്തിയുള്ള പ്രായോഗിക പരിഹാരങ്ങൾ സൃഷ്ടിക്കാനും അനുവദിക്കുന്നു.
പ്രായോഗിക ഗവേഷണത്തിന് RUAS നൽകുന്ന ഊന്നൽ അക്കാദമികമായ അന്വേഷണം എല്ലായ്പ്പോഴും സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ആഗോള വീക്ഷണം, പ്രാദേശിക പ്രസക്തി
യൂറോപ്പ്, യുഎസ്എ, ഏഷ്യ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി അന്താരാഷ്ട്ര പങ്കാളിത്തങ്ങളുടെ ഒരു ശൃംഖല RUAS വളർത്തിയെടുത്തിട്ടുണ്ട്. ഈ സഹകരണങ്ങൾ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ജോയിന്റായ ഡിഗ്രികൾ, സഹ-രചയിതാക്കളായുള്ള ഗവേഷണം എന്നിവയിലൂടെ അക്കാദമിക അനുഭവം സമ്പന്നമാക്കുന്നു. അതേസമയം, കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ പരിഹാരങ്ങളും ഔട്ട്റീച്ച് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്ന സർവകലാശാല അതിന്റെ പ്രാദേശിക പശ്ചാത്തലത്തലുമായി ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു.
RUAS എഡ്ജ്
അതിവേഗം വികസിതമാകുന്ന ഉന്നത വിദ്യാഭ്യാസ അന്തരീക്ഷത്തിൽ അക്കാദമിക മികവ്, നവീകരണം, സാമൂഹിക സ്വാധീനം എന്നിവയുടെ ശ്രദ്ധേയമായ മിശ്രണത്തെയാണ് RUAS പ്രതിനിധീകരിക്കുന്നത്. അതിന്റെ വിദ്യാർഥി കേന്ദ്രീകൃതമായ മാതൃക, തന്ത്രപ്രധാനമായ കാഴ്ചപ്പാട്, പ്രായോഗിക പഠനത്തോടുള്ള പ്രതിബദ്ധത എന്നിവ ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും വേറിട്ടുനിൽക്കുന്ന ഒരു മികച്ച സ്ഥാപനമാക്കി അതിനെ മാറ്റുന്നു.
RUAS അതിന്റെ മുന്നേറ്റം തുടരുന്നതിനാൽ ചലനാത്മകവും, ലക്ഷ്യബോധമുള്ളതും, പരിവർത്തനാത്മകവുമായ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിക്ക് അത് ഉദാഹരണമാകുന്നു.
Content Highlights: Ramaiah University of Applied Sciences
Published: 21 Jun 2025, 03:31 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

