നൂതനവത്ക്കരണവും ഇന്റർഡിസിപ്ലിനറി ആയ പ്രശ്‌നപരിഹാരങ്ങളും കൊണ്ട് കൂടുതലായി നിർവചിക്കപ്പെടുന്ന ഒരു ലോകത്ത്, ഒരാൾ പഠിക്കുന്ന ഭൗതികവും ബൗദ്ധികവുമായ അന്തരീക്ഷത്തിന് ജീവിതത്തിന്റെ സഞ്ചാരപഥം നിർണയിക്കാൻ സാധിക്കുന്നു. ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിലുള്ള രാമയ്യ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (RUAS) പാരമ്പര്യത്തിന്റെയും പരിവർത്തനത്തിന്റെയും സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു ആധുനിക അപ്ലൈഡ് സയൻസസ് യൂണിവേഴ്‌സിറ്റി എന്ന നിലയിൽ, RUAS ലക്ചറുകൾക്കും ബിരുദങ്ങൾക്കും പുറമേ പര്യവേക്ഷണം, സംരംഭകത്വം, മികവ് എന്നിവയുടെ ഒരു ജീവസുറ്റ ആവാസവ്യവസ്ഥ വാഗ്ദാനം ചെയ്യുന്നു.

സ്റ്റീലിലും സിലിക്കണിലും നിർമിച്ച ഒരു ദർശനം: ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ
 
സഹകരണം, ഗവേഷണം, പ്രായോഗിക പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഭൗതിക അടിസ്ഥാന സൗകര്യങ്ങളിൽ 21-ാം നൂറ്റാണ്ടിലെ ചിന്തകരെ വളർത്തിയെടുക്കുന്നതിൽ RUAS-നുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്നു. പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലും ജ്ഞാനഗംഗോത്രിയിലും സ്ഥിതി ചെയ്യുന്ന വിശാലമായ കാമ്പസുകളുള്ള ഈ സർവകലാശാല, സമകാലിക ലബോറട്ടറികൾ, ഡിസൈൻ സ്റ്റുഡിയോകൾ, സിമുലേഷൻ സെന്ററുകൾ, പ്രോട്ടോടൈപ്പിങ് വർക്ക്ഷോപ്പുകൾ എന്നിവയുടെ കേന്ദ്രമാണ്.
അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ലാബ്, കമ്പ്യൂട്ടേഷണൽ ഫ്‌ളൂയിഡ് ഡൈനാമിക്‌സ് (CFD) ലാബ്, സ്ട്രക്ചറൽ ടെസ്റ്റിങ് ഫെസിലിറ്റി എന്നിവ വ്യവസായിക മാനദണ്ഡങ്ങളെ പ്രതിഫലിപ്പിക്കുന്നതും, പലപ്പോഴും അതിനേക്കാൾ മികച്ചുനിൽക്കുന്നതുമായ അടുത്ത തലമുറ സാങ്കേതികവിദ്യകൾക്കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇവ വെറും സപ്പോർട്ട് സിസ്റ്റങ്ങളല്ല; മറിച്ച് സൈദ്ധാന്തിക നിർമിതികളെ പ്രായോഗിക യാഥാർഥ്യങ്ങളുമായി സ്‌ട്രെസ് - ടെസ്റ്റിന് വിധേയമാക്കിയ വിജ്ഞാന മേഖലകളാണ്.
എൻജിനീയറിങ് ഡിസൈൻ, അനാലിസിസ്, ടെസ്റ്റിങ്, പ്രൊഡക്ട് ഡെവലപ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് RUAS-ന്റെ അതുല്യവാഗ്ദാനമായ ടെക്‌നോ സെന്റർ അക്കഡീമിയയ്ക്കും വ്യവസായികമേഖലയ്ക്കും ഇടയിലുള്ള ഒരു പാലമായി നിലകൊള്ളുന്നു. വിദ്യാർഥികളുടെ നൂതനവൽക്കരണത്തിന്റെ ഒരു പ്രൂവിങ് ഗ്രൗണ്ടാണിത്, വാണിജ്യപരമായ പ്രവർത്തനക്ഷമതയോടും സാമൂഹിക പ്രസക്തിയോടും സർവകലാശാലയ്ക്കുള്ള പ്രതിബദ്ധതയുടെ പ്രകടനമാണിത്.

അക്കഡീമിയയെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്നു : തന്ത്രപരമായ സഹകരണങ്ങൾ
 
RUAS അക്കഡീമിയയുടെ പരമ്പരാഗത മതിലുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നില്ല. വ്യവസായ ഭീമന്മാരുമായും ആഗോള സ്ഥാപനങ്ങളുമായും ശക്തമായ സഹകരണം സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സവിശേഷമായ സ്ഥാനം സർവകലാശാല നേടിയിട്ടുണ്ട്. ABB, L&T ടെക്‌നോളജി സർവീസസ്, ടാറ്റ എൽക്‌സി തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള തന്ത്രപരമായ ധാരണാപത്രങ്ങൾ, പാഠ്യപദ്ധതി വ്യവസായ പ്രസക്തമാണെന്നും വിദ്യാർഥികൾക്ക് യഥാർഥ പ്രോജക്ടുകളുമായി നേരിട്ട് എക്‌സ്‌പോഷർ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.
കൂടാതെ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ (USC), യൂണിവേഴ്‌സിറ്റി ഓഫ് ബെഡ്‌ഫോർഡ്ഷയർ (UK) തുടങ്ങിയ അന്താരാഷ്ട്ര അക്കാദമിക് ശക്തികേന്ദ്രങ്ങളുമായുള്ള സഖ്യങ്ങൾ ജോയിന്റ് റിസേർച്ച്, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്, അന്തർദേശീയ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവസരങ്ങൾ വിപുലമാക്കുന്നു. ഇത്തരം ഇടപെടലുകൾ RUAS -ലെ വിദ്യാർഥികളെ ഒരു ആഗോള പ്ലാറ്റ്ഫോമിൽ എത്തിക്കുന്നു, അന്താരാഷ്ട്ര തലത്തിലുള്ള അക്കാദമിക്, കരിയർ പാതകളിലേക്കുള്ള പാസ്പോർട്ട് അവർക്ക് വാഗ്ദാനം ചെയ്യുന്നു.
 

 

കാമ്പസ് ജീവിതം: പാഠ്യപദ്ധതിയെ മറികടക്കുന്ന വളർച്ചയുള്ള ഇടം

 

 
ലക്ചർ ഹാളുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് RUAS -ന്റെ ആത്മാവ്. ക്യാമ്പസ് ജീവിതം ഊർജസ്വലവും ബഹുമുഖവും ബൗദ്ധികമായി ശക്തവുമാണ്. സംരംഭകത്വ സെൽ (ഇ-സെൽ), കൾച്ചറൽ സൊസൈറ്റി, വിവിധ ടെക്‌നിക്കൽ ഫോറങ്ങൾ എന്നിവ പോലുള്ള വിദ്യാർഥി ക്ലബ്ബുകൾ ആത്മാവിഷ്‌കാരത്തിനും നൈപുണ്യ വികസനത്തിനും നേതൃത്വ പരിപോഷണത്തിനും ഉപകരിക്കുന്ന ചലനാത്മകമായ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യുന്നു.

ഇൻട്രാ-യൂണിവേഴ്‌സിറ്റി ഇന്നൊവേഷൻ ഹാക്കത്തോണുകൾ മുതൽ ഇന്റർകൊളീജിയറ്റ് ഡിസൈൻ മത്സരങ്ങൾ വരെയുള്ള പ്രോഗ്രാമുകളിലൂടെ, RUAS സൃഷ്ടിപരമായ മത്സരത്തിന്റെയും ഇന്റർഡിസിപ്ലിനറി ആയ സഹകരണത്തിന്റെയും ഒരു സംസ്‌കാരം വളർത്തിയെടുക്കുന്നു. പതിവായുള്ള ഇൻഡസ്ട്രി കോൺക്ലേവുകൾ, സെമിനാറുകൾ, ഗസ്റ്റ് ലക്ചറുകൾ എന്നിവ വിദ്യാർഥി അനുഭവത്തെ കൂടുതൽ സമ്പന്നമാക്കുന്നു, ഇത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവസായിക പ്രവണതകളും അക്കാദമികമായ ലക്ഷ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുത്തുവാൻ വിദ്യാർഥികളെ സഹായിക്കുന്നു.

 
വ്യക്തിത്വ വികസനം, ധാർമിക യുക്തി, സാമൂഹിക ഇടപെടൽ എന്നിവയിൽ സർവകലാശാല നൽകുന്ന ഊന്നൽ, RUAS -ൽ നിന്നുള്ള  ബിരുദധാരികൾ തൊഴിൽക്ഷമതയുള്ളവരാണെന്ന് മാത്രമല്ല, ഉത്തരവാദിത്തവും അറിവുമുള്ള ആഗോള പൗരന്മാരുമാണെന്ന് ഉറപ്പാക്കുന്നു.

ഗവേഷണാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥ
 
ഇന്ത്യാ ഗവൺമെന്റിന്റെ സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് ഡിപ്പാർട്ട്‌മെന്റ് RUAS -നെ ഒരു സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് ഓർഗനൈസേഷൻ (SIRO) ആയി അംഗീകരിച്ചത് ഗവേഷണത്തോട് അതിനുള്ള ഗൗരവപൂർണമായ സമീപനത്തെ എടുത്തുകാണിക്കുന്നു. എയറോനോട്ടിക്‌സ്, നാനോടെക്‌നോളജി, ബയോടെക്‌നോളജി, ഹെൽത്ത്‌കെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ ഇന്റർഡിസിപ്ലിനറി റിസേർച്ച് ക്ലസ്റ്ററുകളിലേക്ക് സംഭാവന നൽകുവാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.

സർവകലാശാലയുടെ ഒന്നിലധികം ഗവേഷണ കേന്ദ്രങ്ങൾ DRDO, ISRO തുടങ്ങിയ സംഘടനകളുമായും സ്വകാര്യ മേഖലയിലെ ഗവേഷണ-വികസന സ്ഥാപനങ്ങളുമായും സ്‌പോൺസർ ചെയ്ത പദ്ധതികളിൽ ഏർപ്പെടുകയും പ്രായോഗിക അറിവിന്റെ മേഖലയിൽ അതിന്റെ സ്ഥാനം വീണ്ടും ദൃഡമാക്കുകയും ചെയ്യുന്നു.

വിടവാങ്ങൽ കുറിപ്പ്
 
RUAS വെറുമൊരു സർവകലാശാലയല്ല - ഇതൊരു ഏകീകൃത അക്കാദമിക്, ഇന്നൊവേഷൻ ഇക്കോസിസ്റ്റമാണ്. അതിന്റെ അടിസ്ഥാന തത്വശാസ്ത്രം വ്യക്തമാണ്: തിയറിയിൽ അഗാധമായ അറിവുള്ളവരായി മാത്രമല്ല, നാളത്തെ പ്രായോഗിക വെല്ലുവിളികൾ പരിഹരിക്കാൻ കൂടി സജ്ജരായ വിധത്തിൽ പ്രൊഫഷണലുകളെ വളർത്തിയെടുക്കുക. മാനുഷികമായ ഉൾക്കാഴ്ചയയെ ശാസ്ത്രീയ കൃത്യതയുമായും, അക്കാദമികമായ ആഴത്തെ വ്യവസായിക വീക്ഷണങ്ങളുമായും, പ്രാദേശിക ധാരണകളെ ആഗോള അഭിലാഷങ്ങളുമായും സംയോജിപ്പിക്കാനുള്ള ഈ കഴിവാണ് RUAS -നെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒരു വേറിട്ട ശക്തിയാക്കി മാറ്റുന്നത്.