ഇടപ്പള്ളി ഇനി പഴയ ഇടപ്പള്ളിയല്ല. ആഗസ്റ്റ് 15 മുതൽ ഡിജിറ്റൽ എക്സ്പേർട്ട് ഓക്സിജന്റെ ഏറ്റവും പുതിയ സ്റ്റോർ ഇടപ്പള്ളിയിൽ പ്രവർത്തനമാരംഭിച്ചു. ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ മെട്രോ പില്ലർ 373 ന് സമീപത്താണ്, കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജന്റെ പുതിയ സ്റ്റോർ.
രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഇടപ്പളളി സ്റ്റോറിൽ സ്മാർട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, റെഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, എസികൾ തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയൻസുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അതും പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകൾ.
അത്യാകർഷകമായ ഓഫറുകൾ, ഒട്ടനവധി സമ്മാനങ്ങൾ

മികച്ച കളക്ഷൻ മാത്രമല്ല അത്യാകർഷകമായ ഓഫറുകളും ഇടപ്പള്ളി ഓക്സിജനിൽ സജ്ജമാണ്. സ്മാർട്ട് ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്, 70% വരെ വിലക്കുറവിൽ ആക്സസറികൾ, 50% വിലക്കുറവിൽ എൽഇഡി ടിവികൾ, 40% വിലക്കുറവിൽ എസികൾ, 35% വിലക്കുറവിൽ വാഷിങ്ങ് മെഷീൻ, 30% വിലക്കുറവിൽ റെഫ്രിജറേറ്റർ, 50% കിഴിവിൽ സ്മോൾ അപ്ലയൻസസ് തുടങ്ങിവയാണ് പ്രധാന ഉദ്ഘാടന ഓഫറുകൾ. ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനിൽ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് ബ്രാൻഡുകൾ നൽകുന്ന 2 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ, ഓരോ പർച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും കസ്റ്റമേഴ്സിലേക്കെത്തുന്നതാണ്.
ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ, പലിശ രഹിത വായ്പാസൗകര്യങ്ങൾ
ഷോപ്പിങ് എളുപ്പവും ലാഭകരവുമാക്കാൻ പ്രമുഖ ഫിനാൻസ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശ രഹിത വായ്പാസൗകര്യങ്ങളും തയ്യാറാണ്. ഇതിനോടൊപ്പം തന്നെ എക്സ് പേർട്ട് എക്സ്ചേഞ്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. വിശലമായ പാർക്കിങ് സൗകര്യമാണ് മറ്റൊരു മുഖ്യ ആകർഷണം.
ആഗസ്റ്റ് 15ന് കോവിഡ് മാനദണ്ഡങ്ങള് പൂര്ണമായും പാലിച്ചുകൊണ്ടാണ് ഇടപ്പള്ളി ടോള് ജംഗ്ഷനിലെ ഓക്സിജന് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എംപി ഹൈബി ഈഡന്, കളമശ്ശേരി മുനിസിപ്പല് ചെയര്പേഴ്സണ് സീമ കണ്ണന് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
ഹോം അപ്ലയൻസുകളായാലും ഡിജിറ്റൽ ഗാഡ്ജെറ്റുകളായാലും എന്നും ഏറ്റവും ഗുണമേയുളള ഉത്പ്പന്നങ്ങളാണ് ഓക്സിജൻ ഉപഭോക്താക്കളിലേക്കെത്തിച്ചിട്ടുളളത്. ആ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുക എന്നതാണ് ഈയൊരു പുതിയ സ്റ്റോറിലൂടേയും ഓക്സിജൻ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ- 9020100100
Published: 14 Aug 2021, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

