കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന പ്രമുഖ അപ്പാരൽ സ്ഥാപനമാണ് ന്യൂ ഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസ് (NDIA). യൂണിഫോമുകൾ, സ്‌പോർട്‌സ് ജേഴ്‌സികൾ, കോർപ്പറേറ്റ് വസ്ത്രങ്ങൾ, കോട്ടുകൾ തുടങ്ങിയ മേഖലകളിൽ എൻഡിഐഎ ശ്രദ്ധേയ സാന്നിധ്യമാണ്. MyG, Image Mobiles, Kairali TMT, Nandilath G-Mart, Nila, Aquastar, Euroguard, Ponkathir, Pavan എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ എൻഡിഐഎയുടെ ഉപഭോക്തൃ പട്ടികയിലുണ്ട്. ഗുണനിലവാരത്തിലും സമയബന്ധിതമായ ഡെലിവറിയിലും മത്സരാധിഷ്ഠിത വിലയിലും സ്ഥാപനം പുലർത്തുന്ന മികവാണ് ഈ വളർച്ചയ്ക്ക് കാരണം. അതിന് വഴിയൊരുക്കിയത് എൻഡിഐഎയുടെ മാനേജിങ് ഡയറക്ടറായ പ്രശാന്തിന്റെ ദീർഘവീക്ഷണവും അക്ഷീണപ്രയത്‌നവുമാണ്.

To advertise here,

പ്രതിസന്ധികളിൽ നിന്ന് വിജയത്തിലേക്ക്

വലിയൊരു ബിസിനസുകാരനാകണമെന്ന സ്വപ്‌നവുമായി എംബിഎ പൂർത്തിയാക്കിയതിനുശേഷം നിരവധി ചെറിയ സംരംഭങ്ങൾ പ്രശാന്ത് ആരംഭിച്ചു. എന്നാൽ അവ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. തുടർച്ചയായ ബിസിനസ് പരാജയങ്ങൾ ഒരു ഘട്ടത്തിൽ ഏകദേശം മൂന്ന് കോടി രൂപയുടെ കടബാധ്യതയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. അപ്പോൾ പുതിയ അവസരങ്ങൾ തേടി അദ്ദേഹം തിരുപ്പൂരിലേക്ക് യാത്രയായി. വസ്ത്രങ്ങൾ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണെന്നും കുറഞ്ഞ നിക്ഷേപത്തിൽ ബിസിനസ് ആരംഭിക്കാനാകുന്ന മേഖലയാണെന്നും തിരിച്ചറിഞ്ഞ് അപ്പാരൽ രംഗത്തേക്ക് കടന്നു.

2018-ൽ തിരുപ്പൂരിൽ ഒരാൾ മാത്രമായി ചെറിയ ഓർഡറുകൾ സ്വീകരിച്ചുകൊണ്ടാണ് ന്യൂ ഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസിന്റെ തുടക്കം. അക്കാലത്ത് ഓർഡർ ശേഖരണം, അക്കൗണ്ടിങ്, ഉൽപ്പാദന ഏകോപനം, ഡെലിവറി, ഉപഭോക്തൃ സേവനം തുടങ്ങി സ്ഥാപനത്തിലെ എല്ലാ ജോലികളും പ്രശാന്ത് ഒറ്റയ്ക്കാണ് നിർവഹിച്ചിരുന്നത്. സ്ഥാപനത്തിന്റെ ആദ്യ ഓർഡർ ലഭിച്ചത് കെപിഎം കേറ്ററിങ്‌സിന്റെ മജീദിൽ നിന്നായിരുന്നു. 100 കേറ്ററിങ് യൂണിഫോമുകളുടെ ഓർഡറിനൊപ്പം ലഭിച്ച 5,000 രൂപയുടെ അഡ്വാൻസ് തുകയായിരുന്നു കമ്പനിയുടെ ആദ്യ മൂലധനം. നിലവിൽ നൂറോളം ജീവനക്കാരുള്ള സ്ഥാപനമാണ് എൻഡിഐഎ.

ഇന്ത്യയ്ക്ക് പുറത്തും ഉപഭോക്ത്യ ശൃംഖല

സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായക വഴിത്തിരിവായത് 2019-ൽ പ്രമുഖ റീട്ടെയിൽ ശൃംഖലയായ മൈജിയുമായുള്ള സഹകരണമാണ്. ഈ പങ്കാളിത്തം കമ്പനിയുടെ വിശ്വാസ്യതയും വിപണി സാന്നിധ്യവും വർധിപ്പിക്കാൻ സഹായിച്ചു. ഇന്ന് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് പോത്തോഴിക്കാവ്, ഏലംമ്പുലാശ്ശേരി, തിരുപ്പൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ഉൽപ്പാദനപ്രവർത്തന കേന്ദ്രങ്ങളുണ്ട്. 25,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ സ്വന്തമാക്കിയ സ്ഥാപനം ഇന്ത്യയ്ക്ക് പുറത്തും നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഉപഭോക്ത്യ ശൃംഖലയിലൂടെ 50-ലധികം രാജ്യങ്ങളിൽ സ്ഥാപനത്തിന്റെ സാന്നിധ്യം അറിയിക്കപ്പെട്ടിട്ടുണ്ട്.

ബിസിനസ് വളർച്ചയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളിലും എൻഡിഐഎ സജീവമാണ്. രാജ്യത്തോടുള്ള സ്‌നേഹത്തിൽ നിന്നാണ് 'New Design International Apparels' എന്ന പേര് രൂപപ്പെട്ടത്. NDIA എന്ന പേര് ലോഗോയുടെ പ്രത്യേക രൂപകൽപ്പന കാരണം വേഗത്തിൽ വായിക്കുമ്പോൾ INDIA എന്ന വാക്കിന്റെ അനുഭവം നൽകുന്നു എന്നത് സ്ഥാപനത്തിന്റെ ദേശസ്‌നേഹപരമായ കാഴ്ചപ്പാടിന്റെ പ്രതീകമാണ്.

ഭാവിയിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലൂടനീളം കൂടുതൽ ഡിസ്‌പ്ലേ യൂണിറ്റുകളും പ്രൊഡക്ഷൻ യൂണിറ്റുകളും ആരംഭിക്കുക എന്നതാണ് സ്ഥപാനത്തിന്റെ ലക്ഷ്യം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ദേശീയഅന്തർദേശീയ തലത്തിൽ ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് അടുത്ത സ്വപ്‌നം. ചുരുങ്ങിയ കാലംകൊണ്ട് 25,000-ത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയ എൻഡിഐഎയുടെ വളർച്ച, പ്രതിസന്ധികൾ വിജയത്തിലേക്കു നയിക്കുന്ന പുതിയ തുടക്കങ്ങളുടെ സൂചനയാണെന്നു തെളിയിക്കുന്ന പ്രചോദനാത്മകമായ കഥയാണ്.

കൂടുതൽ വിവരങ്ങൾക്ക്

Phone No : 9447622848

Email id : tittumkd007@gmail.com

https://www.instagram.com/new__design______?igsh=NWk3OHg3c3B5bzRi

https://www.youtube.com/@ndia__

https://www.facebook.com/newdesignapparels