യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? വിസ്മയിപ്പിക്കുന്ന ലോകങ്ങളും പ്രകൃതി ഒരുക്കുന്ന സുന്ദരദൃശ്യങ്ങളും വൈവിധ്യമുള്ള യാത്രാനുഭവങ്ങളും നിങ്ങളെ മോഹിപ്പിക്കാറുണ്ടോ? നിങ്ങളെപ്പോലുള്ള യാത്രാപ്രേമികൾക്കായി ടൂറിസം മേഖലയിൽ 24 വർഷത്തെ പാരമ്പര്യവുമായി ടോപ് ഗിയറിൽ നിൽക്കുന്ന എം & ജി ഹോളിഡേയ്‌സ് നിരവധി പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബഡ്ജറ്റ് ടൂറുകൾ, പ്രീമിയം പാക്കേജുകൾ, കസ്റ്റമൈസ്ഡ് ടൂറുകൾ.. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു തരം യാത്രകളായാലും, ഇന്ത്യയ്ക്കകത്തും പുറത്തുമായി നിങ്ങളുടെ അഭിരുചികൾക്കും ബഡ്ജറ്റിനും അനുസരിച്ചുള്ള പാക്കേജുകളും ഗ്രൂപ്പ് ടൂറുകളും എം & ജി ഹോളിഡേയ്‌സിന്റെ പ്രൊഫഷണൽ ടീം ഒരുക്കി തരുന്നതാണ്.
മികച്ച ഡിസ്‌കൗണ്ട് പാക്കേജുകൾ
എം & ജി ഹോളിഡേയ്‌സ് മികച്ച ഡിസ്‌കൗണ്ട് പാക്കേജുകൾ യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. സെപ്തംബർ 23ന് പുറപ്പെടുന്ന 4 ദിവസത്തെ തായ്‌ലൻഡ് ടൂറിനു 51500 രൂപയാണ് ആണ് യഥാർഥ ചെലവ്. എന്നാൽ ഓഗസ്റ്റ് 15 ന് മുൻപായി ബുക്ക് ചെയ്യുന്നവർക്ക് 49900 രൂപയ്ക്ക് ഈ ടൂർ പാക്കേജ് ലഭ്യമാണ്. കൊച്ചിൻ എയർപോർട്ടിൽ നിന്നും യാത്ര ആരംഭിക്കുന്നത് മുതൽ തിരിച്ചെത്തുന്നതുവരെയുള്ള എല്ലാ ചെലവുകളും ഇതിൽ ഉൾപ്പെടുന്നതാണ്.
ഐലൻഡ് ടൂറുകൾ
ദ്വീപുകളെ പ്രണയിക്കുന്നവർക്കായി പ്രത്യേക പാക്കേജുകളാണ് എം & ജി ഹോളിഡേയ്‌സ് ഒരുക്കിയിരിക്കുന്നത്. നിത്യജീവിതത്തിലെ തിരക്കുകളിൽ നിന്നും ഒഴിവെടുത്ത് ശാന്തവും സമാധാനം നൽകുന്നതുമായ അന്തരീക്ഷം തേടുന്നവർക്ക് ഒരു നല്ല തിരഞ്ഞെടുപ്പാണ് ദ്വീപ് യാത്രകൾ.
മാലിദ്വീപ് - 4 ദിവസം, ഫുകോക്ക് ഐലൻഡ് വിയറ്റ്‌നാം - 4 ദിവസം, ബാലി ആൻഡ് ഗിലി ഐലൻഡ് ഇൻഡോനീഷ്യ - 5 ദിവസം, മൗറീഷ്യസ് - 4 ദിവസം, മനില ആൻഡ് സിബൂ ഐലൻഡ് ഫിലിപ്പീൻസ് - 5 ദിവസം, ഏഥൻസ് ആൻഡ് സെന്‌റോറിനി ഐലൻഡ് ഗ്രീസ് - 6 ദിവസം, സെഓൾ ആൻഡ് ജെജു ഐലൻഡ് സൗത്ത് കൊറിയ - 5 ദിവസം, കോലാലംപുർ ആൻഡ് ലങ്കാവി ഐലൻഡ് - 5 ദിവസം, ആൻഡമാൻ ഐലൻഡ് - 5 ദിവസം എന്നിവ മികച്ച ഐലൻഡ് ടൂറുകളാണ്
യൂറോപ് പ്രൈവറ്റ് വാൻ ടൂർസ്
നിങ്ങളുടെ അഭിരുചികൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നിങ്ങൾക്കുവേണ്ടി മാത്രം ഓർഗനൈസ് ചെയ്യുന്ന ഒരു യൂറോപ് ട്രിപ്പാണിത്. അഞ്ചോ അതിൽ കൂടുതലോ ആളുകളുള്ള ഗ്രൂപ്പാണെങ്കിൽ നിങ്ങൾക്കായി ഒരുക്കുന്നത്, യൂറോപ്പിൽ ഒരു എസ്‌ക്ലൂസിവ് വാൻ വിത്ത് ഡ്രൈവർ കം ഗൈഡ് ടൂറാണ്. യൂറോപ്പിൽ നിങ്ങൾ പോകുവാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ, സ്ഥലങ്ങൾ, എത്ര ദിവസം തുടങ്ങി നിങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളുമായി പങ്കുവയ്ക്കുക. അതനുസരിച്ച് നിങ്ങൾക്കായി കസ്റ്റമൈസ്ഡ് യൂറോപ്പ് പ്രൈവറ്റ് വാൻ ടൂർ പ്ലാൻ ചെയ്തു തരുന്നതാണ്.
ഡൊമസ്റ്റിക് ടൂറുകൾ
നമ്മുടെ സ്വന്തം ഇന്ത്യ എത്ര വൈവിധ്യങ്ങളുള്ള ദേശമാണെന്ന് കണ്ടറിയാൻ ഡൊമസ്റ്റിക് ടൂറുകൾ മികച്ച മാർഗമാണ്. സ്വന്തം ഭാഷയും സംസ്‌കാരവും മനസിലാക്കി കുറഞ്ഞ ചെലവിൽ യാത്ര നടത്താം. ചെറിയ ദൂരങ്ങൾ, സൗകര്യപ്രദമായ താമസം എന്നിവ കാരണം കുടുംബസമേതം യാത്ര ചെയ്യാൻ എളുപ്പമാണ്. ചരിത്രം, പാരമ്പര്യം, പ്രകൃതിസൗന്ദര്യം എല്ലാം അനുഭവിക്കാൻ കഴിയുന്ന അവസരം കൂടിയാണ് ഓരോ ഡൊമസ്റ്റിക് ടൂറും.
ഗോവ ടൂർ - 3 ദിവസം, ഹൈദ്രബാദ് ടൂർ - 3 ദിവസം, ഷിംല മണാലി ടൂർ - 5 ദിവസം, മണാലി വോൾവോ ടൂർ - 5 ദിവസം, കാശ്മീർ ടൂർ - 5 ദിവസം, ഗാങ്‌ടോക്ക് ഡാർജിലിംഗ് ടൂർ - 5 ദിവസം, അസം മേഘാലയ ടൂർ - 5 ദിവസം, ഗോൾഡൻ ട്രയാംഗിൾ ടൂർ - 5 ദിവസം, രാജസ്ഥാൻ ടൂർ - 7 ദിവസം, ലക്ഷദ്വീപ് ടൂർ - 3 ദിവസം, ലെ ലഡാക്ക് ടൂർ - 6 ദിവസം, അജന്ത എല്ലോറ ടൂർ - 5 ദിവസം, ഡെറാഡൂൺ മുസോറി ടൂർ - 5 ദിവസം, കേരളാ ടൂർ - 7 ദിവസം തുടങ്ങിയ പാക്കേജുകൾ ഇക്കൂട്ടത്തിലുള്ളവയാണ്.
ഇന്ത്യയിലും വിദേശത്തും ആകർഷകമായ നിരക്കിൽ ടൂർ പാക്കേജുകൾ എം & ജി ഹോളിഡെയ്‌സിന്റെ പരിചയ സമ്പന്നരായ ടീം ക്രമീകരിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിൽ ഫ്‌ളൈറ്റ് ടിക്കറ്റുകളും വിസ സർവീസും നൽകിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയാനും ആകർഷകമായ ഓഫറുകൾക്കുമായി വിളിക്കൂ : 79944 11999
Content Highlights: Discover amazing travel experiences with M&G Holidays. We offer diverse tour packages
Published: 08 Aug 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

