Luminar Technolab
പഠിച്ചിറങ്ങിയാല്‍ ജോലി കിട്ടുമെന്ന് ഉറപ്പുള്ള കോഴ്സിന് ചേരണം, ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ജീവിക്കാന്‍ കഴിയുന്ന ശമ്പളമുള്ള ജോലി ലഭിക്കണം... ഇതൊക്കെയാണോ നിങ്ങളുടെ സ്വപ്നം? ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില് കൊച്ചിയിലെ ലൂമിനാര്‍ ടെക്നോലാബില് ചേര്‍ന്ന് പഠിക്കൂ, നിങ്ങളുടെ ആഗ്രഹം എത്രയും വേഗം സഫലമാകട്ടെ.
ലൂമിനാര്‍ ടെക്നോലാബ്
.jpg?$p=9dd46bf&&q=0.8)
കൊച്ചിയിലെ ജെന്‍ 4.0 സോഫ്റ്റ്വെയര് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ ലൂമിനാര്‍ ടെക്നോലാബ്, ഐടി ഫിനിഷിംഗ് സ്കൂള്‍ എന്ന വിശേഷണം ഏറ്റവും അര്‍ഹമായ സ്ഥാപനമാണ്. നമ്മുടെ നാട്ടില്‍ ഐടിയില്‍ ഡിഗ്രിയും എന്‍ജിനീയറിംഗും കഴിഞ്ഞ വിദ്യാര്‍ഥികളും, അവര്‍ ജോലി ചെയ്യേണ്ട ഇന്ഡസ്ട്രിയിലെ ആവശ്യങ്ങളും തമ്മില്‍ ചെറിയൊരു വിടവുണ്ട്. എക്സ്പീരിയന്‍സിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട ആ വിടവ് നികത്തുന്ന വിധത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവുമാണ് ഇവിടെ നല്‍കുന്നത്. അതുതന്നെയാണ് ഐടി ഫിനിഷിംഗ് സ്കൂള്‍ എന്ന് ഇതിനെ വിളിക്കാനുള്ള കാരണം.
കൊച്ചിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തുള്ള ലൂമിനാര്‍ ടെക് ലാബ് ഒരു ഐഎസ്ഒ 9001 - 2015 സര്‍ട്ടിഫൈഡ് സ്ഥാപനമാണ്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ട്രെയ്നിംഗിന്റെ അഫിലിയേഷനും ഇതിനുണ്ട്. ഇതിന്റെ സര്ട്ടിര്ഫിക്കേഷന് ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ളതാണ്.
കംപ്യൂട്ടര്‍ ലാംഗ്വേജുകള്‍ മാത്രമല്ല, ഒരു സോഫ്റ്റ്വെയര് രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍ അത് ഉപഭോക്താവിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇവിടെ പഠിപ്പിക്കുന്നു. ജനറേഷന് 4 ടെക്നോളജി എന്നു വിശേഷിപ്പിക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഡാറ്റ സയന്‍സ്, മെഷിന് ലേണിംഗ്, ഫുള്‍സ്റ്റാക് ഡെവലപ്മെന്റ്, പൈതണ്‍, ഓട്ടോമേഷന്‍ ടെസ്റ്റിംഗ് തുടങ്ങിയ നിരവധി പുതു തലമുറ കോഴ്സുകള്‍ ഏറ്റവും മികവോടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
മികച്ച പ്ലേസ്മെന്റ്

കൊച്ചിയില്‍ ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച പ്ലേസ്മെന്റ് റെയ്റ്റ് ഉള്ള സെന്ററാണ് ലൂമിനാല്‍ ടെക്നോലാബ്. ഇവിടെ പഠിച്ച കുട്ടികള്‍ക്ക് മികച്ച ഐടി കമ്പനികളില്‍ ഇന്റര്‍വ്യൂവിന് അവസരം ഒരുക്കിക്കൊടുക്കുന്നതിനു പുറമേ, 100% പ്ലേസ്മെന്റ് എന്ന ലക്ഷ്യത്തോടെ ഇന്റര്‍വ്യൂവില്‍ വിജയിക്കുന്നതിനായവശ്യമായ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. റെസ്യൂം പ്രിപ്പറേഷന്‍, കമ്യൂണിക്കേഷന്‍ ട്രെയിനിംഗ്, മോക്ക് ഇന്റര്‍വ്യൂ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. ലോക്ഡൗണ്‍ സമയത്ത് ആയിരത്തില്‍ പരം പ്ലേസ്മെന്റുകള്‍ നടന്ന സ്ഥാപനമാണിത്.
പരിചയ സമ്പന്നരായ മാനേജ്മെന്റ്
.jpg?$p=7df5313&&q=0.8)
15 വര്‍ഷത്തിലധികം ഐടി ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തു പരിചയമുള്ള, അനുഭവസമ്പത്തും വൈദഗ്ധ്യവുമുള്ളവരാണ് ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള റിയല്‍ ടൈം ട്രെയ്നര്‍മാര്‍/ ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുകള്‍ ക്ലാസുകള്‍ എടുക്കുന്നതിനാല്‍ ഇന്‍ഡസ്ട്രിക്ക് ആവശ്യമായ വിധത്തില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നു. അങ്ങനെ മികച്ച കമ്പനികളില്‍ പ്ലേസ്മെന്റിനുള്ള സാധ്യതയും വര്‍ധിക്കുന്നു.
ഡിഗ്രി പൂര്‍ത്തിയാക്കിയ ആര്‍ക്കും ഈ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നതാണ്. കോഴ്സുകള്‍ക്ക് അനുസരിച്ച് ഫീസില്‍ വ്യത്യാസം വരും. അഫോര്‍ഡബിളായ ഫീസേ ഇവിടുത്തെ കോഴ്സുകള്‍ക്ക് ഈടാക്കുന്നുള്ളു എന്നതും എടുത്തു പറയേണ്ടതാണ്. ഒരു കോഴ്സ് ഒഴികെ മറ്റുള്ള എല്ലാ കോഴ്സുകളുടെയും കാലാവധി 6 മാസമാണ്. ഒരെണ്ണം 3 മാസത്തെ കോഴ്സാണ്. ഓണ്‍ലൈനായും ഓഫ്ലൈനായും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നുണ്ട്. മൊബൈല്‍ ആപ്പ് വഴി പഠിച്ച ക്ലാസുകള്‍ വീണ്ടും കാണാനുള്ള അവസരവും അവര്‍ക്ക് ലഭിക്കുന്നതാണ്.
ലൂമിനാര്‍ ടെക്നോലാബില് നിങ്ങള്‍ക്ക് ഇഷ്ടമുളള കോഴ്സ് പഠിക്കൂ. ആറു മാസം കഴിയുമ്പോള്‍ മികച്ച കമ്പനികളില്‍ ആകര്‍ഷമായ ശമ്പളത്തില്‍ ജോലി കരസ്ഥമാക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
website - https://www.luminartechnolab.com/
Phone - 91 8086 651 651
Email- contact@luminartechnolab.com
Instagram link - http://instagram.com/luminartechnolab/