നിങ്ങൾ മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കുമ്പോൾ അത് നിങ്ങളുടെ ദീർഘകാല സമ്പാദ്യ വളർച്ചയെ തടസപ്പെടുത്തിയേക്കാം, കൂടാതെ നികുതി ബാധ്യതകൾ നേരിടേണ്ടി വരികയും ചെയ്‌തേക്കാം. എന്നാൽ, മ്യൂച്വൽ ഫണ്ടുകൾ പണയം വെയ്ക്കുന്നതിലൂടെ (Pledging) നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമായി നിലനിർത്തിക്കൊണ്ടുതന്നെ ആവശ്യമുള്ള പണം കണ്ടെത്താൻ സാധിക്കും. പണയം വെയ്ക്കലും പിൻവലിക്കലും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത് മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ നിക്ഷേപകരെ സഹായിക്കും.
മ്യൂച്വൽ ഫണ്ടുകൾ പണയം വെയ്ക്കുക എന്നാൽ എന്താണ്?
മ്യൂച്വൽ ഫണ്ടുകൾ പണയം വെയ്ക്കുക എന്നാൽ, നിങ്ങളുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ഈടായി ഉപയോഗിച്ചുകൊണ്ട് വായ്പ നൽകുന്ന സ്ഥാപനത്തിൽ (Lender) നിന്ന് പണം കടം വാങ്ങുക എന്നാണ് അർഥമാക്കുന്നത്. ലളിതമായി പറഞ്ഞാൽ, വായ്പ തിരിച്ചടയ്ക്കുന്നതുവരെ നിങ്ങളുടെ ഫണ്ട് നിക്ഷേപമായിത്തന്നെ തുടരും, എന്നാൽ അവ താൽക്കാലികമായി ഒരു ഈടായി (Collateral) കരുതപ്പെടും.
ഇത്തരം വായ്പകൾ പൊതുവെ ലോൺ എഗെയ്ൻസ്റ്റ് മ്യൂച്വൽ ഫണ്ട്‌സ് (Loan against mutual funds) അല്ലെങ്കിൽ ലോൺ ഓൺ മ്യൂച്വൽ ഫണ്ട്‌സ് (Loan on mutual funds) എന്നാണ് അറിയപ്പെടുന്നത്. നിങ്ങളുടെ നിക്ഷേപങ്ങൾ വിൽക്കുന്നതിന് പകരം, ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങൾക്ക് പണം കണ്ടെത്താനായി നിങ്ങൾക്ക് അവ ഉപയോഗിക്കാം.
ഇന്ന്, പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓൺലൈനായി മ്യൂച്വൽ ഫണ്ടുകളിൻമേൽ ലോൺ നൽകുന്നുണ്ട്, അങ്ങനെ വായ്പയെടുക്കൽ പ്രക്രിയ ലളിതവും കടലാസ്‌രഹിതവുമാക്കുന്നു. നിക്ഷേപകർക്ക് ഡിജിറ്റലായി അപേക്ഷിക്കാനും പരമ്പരാഗത വായ്പാരീതികളേക്കാൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കുവാനും സാധിക്കുന്നു.
എങ്ങനെയാണിത് പ്രവർത്തിക്കുന്നത്?
നിങ്ങൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പണയം വെക്കുമ്പോൾ :
1. അതിലെ മുതൽ ഈടായി (Collateral) കണക്കാക്കുന്നു.
2. നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് വായ്പ നൽകുന്ന സ്ഥാപനം (Lender) വായ്പ അനുവദിക്കുന്നത്.
3. മ്യൂച്വൽ ഫണ്ടുകളുടെ ഉടമസ്ഥാവകാശം തുടർന്നും നിങ്ങളിൽ തന്നെ നിലനിൽക്കും.
4. നിങ്ങളുടെ നിക്ഷേപങ്ങൾക്ക് മാർക്കറ്റ് ലിങ്ക്ഡ് റിട്ടേൺസ് (Market-linked returns) തുടർന്നും ലഭിച്ചേക്കാം.
5. വായ്പ പൂർണമായി തിരിച്ചടച്ചു കഴിഞ്ഞാൽ, പണയം ഒഴിവാക്കപ്പെടും.
മ്യൂച്വൽ ഫണ്ടുകൾ ഈടായി ഉപയോഗിക്കാൻ സാധിക്കുമോ എന്നത് പല നിക്ഷേപകരും സാധാരണയായി ഉന്നയിക്കാറുള്ള ഒരു ചോദ്യമാണ്. സാധിക്കും എന്നതാണ് ഇതിന്റെ ഉത്തരം. വായ്പ നൽകുന്ന സ്ഥാപനത്തിന്റെ നയങ്ങൾക്കും മ്യൂച്വൽ ഫണ്ട് സ്‌കീം ഏത് തരത്തിലുള്ളതാണ് എന്നതിനും അനുസരിച്ച്, ചില പ്രത്യേക തരം മ്യൂച്വൽ ഫണ്ടുകൾ പണയം വയ്ക്കാവുന്നതാണ്.
മ്യൂച്വൽ ഫണ്ടുകൾക്ക് മേൽ എനിക്ക് എത്ര തുക വായ്പയായി ലഭിക്കും?
മ്യൂച്വൽ ഫണ്ടുകൾക്ക് മേൽ എത്ര തുക വായ്പയായി കിട്ടുമെന്ന് നിങ്ങൾക്ക് അറിയണോ? സാധാരണയായി വായ്പ നൽകുന്നവർ നിക്ഷേപത്തിന്റെ മുഴുവൻ തുകയ്ക്കു പകരം, അതിന്റെ നിശ്ചിത ശതമാനം മാത്രമാണ് വായ്പയായി അനുവദിക്കാറുള്ളത്.
വായ്പാതുക അനുവദിക്കുന്നത് താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
1. മ്യൂച്വൽ ഫണ്ട് സ്‌കീം ഏത് തരത്തിലുള്ളതാണ്?
2. നിക്ഷേപത്തിന്റെ നിലവിലെ വിപണി മൂല്യം
3. ഫണ്ടിന്റെ റിസ്‌ക് സാധ്യതകൾ
4. വായ്പ നൽകുന്ന സ്ഥാപനത്തിന്റെ നയങ്ങൾ
മ്യൂച്വൽ ഫണ്ടുകൾ ഈടുവെച്ചുള്ള വായ്പയുടെ പലിശ നിരക്ക്
വിപണിയിലെ സാഹചര്യങ്ങൾ, വായ്പാതുക, കാലാവധി, ഈടായി നൽകുന്ന ഫണ്ട് എത് തരമാണ് എന്നിവയെ ആശ്രയിച്ച് മ്യൂച്വൽ ഫണ്ടുകൾക്ക് മേലുള്ള വായ്പകളുടെ പലിശ നിരക്കിൽ വ്യത്യാസമുണ്ടാകാം. എങ്കിലും, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ പിൻബലമുള്ളതിനാൽ ഇത്തരം വായ്പകൾ മറ്റ് അൺസെക്യുവേർഡ് ലോണുകളേക്കാൾ താങ്ങാനാവുന്നതായി (Affordable) കണക്കാക്കപ്പെടുന്നു.
ലളിതമായ വായ്പാസൗകര്യം ആഗ്രഹിക്കുന്ന നിക്ഷേപകർക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് 9.99% പലിശ നിരക്കിൽ പൂർണമായും ഡിജിറ്റലായ അപേക്ഷാ പ്രക്രിയയിലൂടെ മ്യൂച്വൽ ഫണ്ടുകൾക്കെതിരെ വായ്പ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് 50,000 രൂപ മുതൽ ഒരു കോടി രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾ എടുക്കുന്ന തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതിയെന്നു മാത്രമല്ല, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കാതെ തന്നെ പണം ലഭിക്കുകയും ചെയ്യും.
ഇൻസ്റ്റന്റ് ലോൺ എഗെയ്ൻസ്റ്റ് മ്യൂച്വൽ ഫണ്ട്‌സ്
ചില ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ അർഹരായ നിക്ഷേപകർക്ക് വേഗത്തിലുള്ള പ്രോസസിങ്ങിലൂടെ, എളുപ്പത്തിൽ മ്യൂച്ചൽ ഫണ്ടുകൾക്കെതിരെയുള്ള ഇൻസ്റ്റന്റ് ലോണുകൾ നൽകുന്നുണ്ട്. പെട്ടെന്ന് പണത്തിന് ആവശ്യം വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ ഇത് വളരെ ഉപകാരപ്രദമാണ്.
എന്താണ് മ്യൂച്വൽ ഫണ്ടുകളിലെ റിഡംപ്ഷൻ?
നിങ്ങളുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിറ്റ് നിക്ഷേപ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനെയാണ് റിഡംപ്ഷൻ എന്ന് പറയുന്നത്. നിക്ഷേപകർ യൂണിറ്റുകൾ പിൻവലിക്കുമ്പോൾ, നിലവിലെ നെറ്റ് അസറ്റ് വാല്യു (NAV) അടിസ്ഥാനമാക്കിയാണ് തുക ട്രാൻസ്ഫർ ചെയ്യുന്നത്.
താഴെപ്പറയുന്നതുപോലുള്ള സാഹചര്യങ്ങളിൽ റിഡംപ്ഷൻ പ്രയോജനകരമായേക്കാം:
1. സാമ്പത്തിക ലക്ഷ്യങ്ങൾ നേടുമ്പോൾ
2. പോർട്ട്‌ഫോളിയോ റീബാലൻസിങ് നടത്തുമ്പോൾ
3. ഇൻസ്റ്റന്റ് റിട്ടയർമെന്റ് പ്ലാനിങ്
4. ലോങ് ടേം പ്രോഫിറ്റ് ബുക്കിങ്
എങ്കിലും, താൽക്കാലികമായി പണത്തിന് ആവശ്യം വരുമ്പോൾ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് എല്ലായ്‌പ്പോഴും ഒരു മികച്ച തീരുമാനമായിരിക്കില്ല.
മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കുന്നതിന്റെ ദോഷങ്ങൾ
1. നിങ്ങൾ യൂണിറ്റുകൾ പിൻവലിക്കുമ്പോൾ, ആ പണത്തിന്മേൽ ഭാവിയിൽ വിപണിയിൽ നിന്ന് ലഭിക്കേണ്ട വളർച്ച ഇല്ലാതാകുന്നു. ഇത് നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിച്ചേക്കാം.
2. ഫണ്ടുകൾ കൈവശം വെച്ചിരുന്ന കാലയളവും അതിന്റെ തരവും അനുസരിച്ച്, കാലാവധിക്ക് മുൻപ് പണം പിൻവലിക്കുമ്പോൾ കിട്ടുന്ന ലാഭത്തിന് മൂലധന ലാഭ നികുതി (Capital gains tax) നൽകേണ്ടി വന്നേക്കാം.
3. ചില മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽനിന്ന് ഒരു നിശ്ചിത കാലാവധിക്ക് മുൻപ് പണം പിൻവലിച്ചാൽ എക്‌സിറ്റ് ലോഡായി ഒരു തുക ഈടാക്കാറുണ്ട്.
4. വിപണിയിലെ മാന്ദ്യസമയത്തോ അടിയന്തിര ഘട്ടങ്ങളിലോ പെട്ടെന്ന് നിക്ഷേപങ്ങൾ വിൽക്കുന്നത് നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കുന്ന, വിവേകപൂർവമല്ലാത്ത തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം.
പണയം വയ്ക്കുന്നത്, പിൻവലിക്കുന്നതിനേക്കാൾ മികച്ച ആശയമാകുന്നത് എന്തുകൊണ്ട്?
പല സാഹചര്യങ്ങളിലും മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കുന്നതിനേക്കാൾ അവ പണയം വെച്ച് ലോൺ എടുന്നതാണ് സാമ്പത്തികമായി കൂടുതൽ ബുദ്ധിപൂർവമായ തീരുമാനം. കാരണങ്ങൾ താഴെ ചേർക്കുന്നു:
1. മ്യൂച്വൽ ഫണ്ടുകൾ ഈട് വെച്ച് ലോൺ എടുക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം, നിങ്ങളുടെ പണം വിപണിയിൽ തന്നെ നിക്ഷേപമായി തുടരും എന്നതാണ്. അപ്പോൾ ഭാവിയിലും നിങ്ങൾക്ക് മികച്ച ലാഭം ലഭിക്കാനുള്ള അവസരം നിലനിൽക്കുന്നു.
2. നിങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാതെ തന്നെ അടിയന്തിരമായി പണം കണ്ടെത്താൻ ലോൺ ഓൺ മ്യൂച്വൽ ഫണ്ട്‌സ് സഹായിക്കുന്നു. താൽക്കാലികമായ സാമ്പത്തികാവശ്യങ്ങളിൽ ഇത് ഏറെ ഉപകാരപ്രദമാണ്.
3. പല നിക്ഷേപകരും അടിയന്തിര ഘട്ടങ്ങളിൽ നിക്ഷേപങ്ങൾ പിൻവലിക്കാറുണ്ട്, പിന്നീട് പലരും പോർട്ട്‌ഫോളിയോ റീബിൽഡ് ചെയ്യാൻ ബുദ്ധിമുട്ടാറുമുണ്ട്. പ്ലെഡ്ജിങ് നിങ്ങളുടെ ദീർഘകാല നിക്ഷേപ ചിട്ടയ്ക്ക് (Long term investment discipline) മുടക്കം വരാതെ സഹായിക്കും.
4. മ്യൂച്വൽ ഫണ്ടുകൾ ഈടായി നൽകുന്നതിനാൽ ബാങ്കുകൾക്ക് റിസ്‌ക് കുറവാണ്. അതുകൊണ്ടുതന്നെ മറ്റ് അൺസെക്യുവേർഡ് ലോണുകളെ അപേക്ഷിച്ച് ഇതിന് ബോറോവിങ് കോസ്റ്റ് കുറവായിരിക്കും.
5. ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് പോലുള്ള മിക്ക പ്രമുഖ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വളരെ കുറഞ്ഞ പേപ്പർവർക്കിൽ ഓൺലൈനായി വളരെ വേഗത്തിൽ മ്യൂച്വൽ ഫണ്ടുകൾക്ക് മേൽ ലോൺ അനുവദിക്കുന്നുണ്ട്.
6. പണത്തിന്റെ ആവശ്യം താൽക്കാലികമാണെങ്കിൽ, അത് കൃത്യമായി തിരിച്ചടയ്ക്കാൻ സാധിക്കുമെങ്കിൽ, ദീർഘകാല നിക്ഷേപങ്ങൾ വിൽക്കുന്നതിനേക്കാൾ പ്രായോഗികം അവയ്ക്ക് മേൽ വായ്പ എടുക്കുന്നതാണ്.
7. മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കുന്നത് റിട്ടയർമെന്റ് പ്ലാനിങ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളെ ബാധിച്ചേക്കാം. ഈ ലക്ഷ്യങ്ങളെ ബാധിക്കാതെതന്നെ താൽക്കാലിക ആവശ്യങ്ങൾ നിറവേറ്റാൻ പണയം നിക്ഷേപകരെ സഹായിക്കുന്നു.
8. വിപണിയിലെ മാന്ദ്യസമയത്ത് നിക്ഷേപങ്ങൾ വിൽക്കുന്നത് വലിയ നഷ്ടം വരുത്തിയേക്കാം. മോശം സമയത്ത് നിക്ഷേപത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒഴിവാക്കാൻ പണയം അനുവദിക്കുന്നു.
എന്തുകൊണ്ട് കൂടുതൽ നിക്ഷേപകർ ലോൺ എഗെയ്ൻസ്റ്റ് മ്യൂച്വൽ ഫണ്ട്‌സ് തിരഞ്ഞെടുക്കുന്നു?
ഇന്ത്യയിൽ സാമ്പത്തിക അവബോധം വർധിച്ചുവരുന്നതിനനുസരിച്ച്, നിക്ഷേപങ്ങൾ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ കൂടുതൽ നിക്ഷേപകർ ഇന്ന് മനസിലാക്കുന്നുണ്ട്. താൽക്കാലികമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പിൻവലിക്കുന്നതിന് പകരം, ദീർഘകാല വളർച്ചയ്ക്കായി നിക്ഷേപം നിലനിർത്തിക്കൊണ്ടുതന്നെ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ മ്യൂച്വൽ ഫണ്ടുകൾ ഈടായി ഉപയോഗിക്കാനാണ് പലരും ഇപ്പോൾ താൽപര്യപ്പെടുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലോൺ എഗെയ്ൻസ്റ്റ് മ്യൂച്വൽ ഫണ്ട്‌സ് പോലുള്ള സേവനങ്ങളിലൂടെ, നിക്ഷേപകർക്ക് 100% ഡിജിറ്റൽ പ്രക്രിയയിലൂടെ തങ്ങളുടെ പോർട്ട്‌ഫോളിയോയുടെ മൂല്യം പ്രയോജനപ്പെടുത്താം. ഇതിലൂടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ ഉടമസ്ഥാവകാശം നിലനിർത്താനും, അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾത്തന്നെ വിപണിയിലെ വളർച്ചാസാധ്യതയുടെ ഭാഗമാകുന്നത് തുടരാനും സാധിക്കുന്നു. നിങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കിലും അല്ലെങ്കിലും, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് തടസം വരുത്താതെതന്നെ ഇതിന് അപേക്ഷിക്കാനും പണം കണ്ടെത്താനും കഴിയും. ഇന്ന് തന്നെ അപേക്ഷിക്കൂ, നിങ്ങളുടെ മ്യൂച്വൽ ഫണ്ടുകൾ നിങ്ങൾക്കായി ഇരട്ടി വേഗത്തിൽ പ്രവർത്തിക്കട്ടെ.
Content Highlights: Secure instant liquidity without selling your long-term mutual fund investments., Avoid exit loads and capital gains tax triggered by early redemption., Maintain ownership and market-linked returns while using units as collateral., Access digital-first overdraft facilities with competitive interest rates as low as 9.99%., Protect long-term financial goals like retirement and education planning.
Published: 16 Jun 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

