placeholder
തിരുവനന്തപുരം ലീഡ് ഐഎഎസ് ലെ ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാക്കൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം

ഡിഗ്രി കഴിഞ്ഞൊരു സർക്കാർ ജോലിയാണു ലക്ഷ്യമെങ്കിൽ മത്സരപരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കാം. സർക്കാർ ജോലികൾക്കുള്ള ഒരുപാട് പരീക്ഷകളുണ്ട്. അതിൽത്തന്നെ ഏറ്റവും മികച്ച ഒന്നാണ് സിവിൽ സർവീസ് പരീക്ഷ.

To advertise here,

ഇന്ത്യൻ ബ്യൂറോക്രസിയുടെ ലീഡ് റോളിൽ എത്താൻ കഴിയുന്ന പരമോന്നത പദവികളിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് സിവിൽ സർവീസ് പരീക്ഷ. പൊതുഭരണം, നിയമ പരിപാലനം, നയതന്ത്രം, റവന്യൂ തുടങ്ങിയ വിവിധ മേഖലകളിൽ ഉയർന്ന പദവികൾ നേടാനുള്ള മികച്ച അവസരമാണ് സിവിൽ സർവീസ് പ്രദാനം ചെയ്യുന്നത്.

രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നവരുടെ കൂട്ടത്തിൽ  ഒരാളായി മാറുക !

ബിരുദതലത്തിൽ ഏതു വിഷയം പഠിച്ചുവെന്നതിനോ എത്ര മാർക്കു നേടിയെന്നതിനോ ഈ പരീക്ഷയിൽ പ്രസക്തിയില്ല. ഏതൊരു സാധാരണ വിദ്യാർഥിക്കും നേടിയെടുക്കാവുന്ന ഒന്നാണ് സിവിൽ സർവീസ്. രണ്ടു ഘട്ടങ്ങളുള്ള എഴുത്തുപരീക്ഷയിലെയും തുടർന്നുള്ള ഇൻറർവ്യൂവിലെയും പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ്.

ചെറുപ്പത്തിലേ കേന്ദ്ര ഗവൺമെൻറ് സർവീസിൽ എത്തുന്നവർക്ക് കരിയർ സാധ്യതകൾ വളരെ വലുതാണ്. ചെറിയ പ്രായത്തിൽ പരീക്ഷ വിജയിച്ചാൽ കേന്ദ്ര ഗവൺമെൻറ് സർവീസിലെ ക്യാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി, അംബാസിഡർ തുടങ്ങി ഉയർന്ന തലങ്ങളിൽ എത്താം. അതിനായി നേരത്തെ തന്നെ സിവിൽ സർവീസിൽ എത്തേണ്ടതുണ്ട്.

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) എന്നിവയിലേക്കും ഇൻകം ടാക്‌സ്, കസ്റ്റംസ്, റയിൽവേ, അക്കൗണ്ട് ആൻഡ് ആഡിറ്റ്, കോർപ്പറേറ്റ് ലോ തുടങ്ങി നിരവധി മറ്റു വകുപ്പുകളിലെ ക്ലാസ് വൺ ഉദ്യോഗങ്ങളിലേക്കും ചില ഗ്രൂപ്പ് ബി തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പിനുള്ള പൊതുപരീക്ഷയാണിത്.

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ് എന്നിവ ഉൾപ്പെടെ ആകർഷണീയമായ 24 സർവീസുകൾ അടങ്ങുന്നതാണ് ഇന്ത്യൻ സിവിൽ സർവീസസ്.

placeholder
വിജയ നിമിഷം : സിവിൽ സർവീസ് റാങ്ക് ജേതാക്കൾ  

സബ് കളക്ടർ, അസി.കളക്ടർ, ഡെപ്യൂട്ടി കമ്മീഷണർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തുടങ്ങിയ പദവികളിലേക്കാവും ആദ്യ നിയമനം. കളക്ടർ, മന്ത്രാലയങ്ങളുടെ സെക്രട്ടറി പദവി, യുഎൻ, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ വിവിധ തസ്തികകൾ, കേന്ദ്ര / സംസ്ഥാന ഗവൺമെന്റുകൾക്കു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ സാരഥ്യം, കാബിനറ്റ് / ചീഫ് സെക്രട്ടറി പദവികൾ എന്നിവ ഐഎഎസുകാരെ കാത്തിരിക്കുന്നു. വിദേശകാര്യ വകുപ്പിലും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകളിലുമാണ് ഐഎഫ്എസുകാർ നിയമിക്കപ്പെടുക.

സംസ്ഥാന / കേന്ദ്ര സർക്കാരുകൾക്കു കീഴിൽ A.S.P, S. P, DGP, IG തുടങ്ങിയ തസ്തികകളിലേക്കും NSG, CRPF, CBI, R&AW എന്നിവയിലെ വിവിധ പദവികളിലേക്കും പരിഗണിക്കപ്പെടുന്ന ഐപിഎസുകാരും സിവിൽ സർവീസിലെ പ്രധാന വിഭാഗമാണ്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ ട്രേഡ് സർവീസ് എന്നിങ്ങനെ മറ്റ് 21 വിഭാഗങ്ങൾ കൂടി ചേർന്നതാണ് ഇന്ത്യൻ സിവിൽ സർവീസ്.

പൊതുവിജ്ഞാനം വർധിപ്പിക്കാനും അപഗ്രഥനശേഷി വളർത്തിയെടുക്കാനും ശ്രദ്ധിച്ചാൽ ഒന്നാമത്തെ അറ്റംപ്റ്റിൽ തന്നെ ദേശീയതലത്തിലുള്ള ഈ പരീക്ഷയിൽ വിജയിക്കാൻ കഴിയും. ഇനി ഒരുപക്ഷെ സിവിൽ സർവീസിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും ചിട്ടയോടെ നടത്തിയ തയാറെടുപ്പു കാരണം മറ്റ് ഏതു മത്സരത്തിലും ഉയർന്ന റാങ്കിലെത്താൻ സാധ്യത കൂടുതലാണ്. വൈകിയാണെങ്കിലും എത്തിപ്പെട്ടാൽ തക്കതായ മൂല്യമുള്ള ഒന്നാണ് സിവിൽ സർവീസ്. ഇന്ന് നിരവധി മലയാളികൾ എല്ലാ വർഷവും സിവിൽ സർവീസിലേക്ക് എത്തുന്നുണ്ട്.

സിവിൽ സർവീസ് കോച്ചിംഗ്: തിരുവനന്തപുരത്തേക്ക് വിദ്യാർഥികളുടെ ഒഴുക്ക്

ഇപ്പോൾ പരീക്ഷാഘടനയും പഠനരീതികളും മാറുന്നുണ്ട്. അതനുസരിച്ചു മുന്നേറുന്ന മികച്ച കോച്ചിങ് സെന്ററുകൾ ഇന്ന് തിരുവനന്തപുരത്ത് സജീവമാണ്. മുൻപ് ഡൽഹിയിൽ പോയി പഠിക്കുക എന്നൊരു രീതി ഉണ്ടായിരുന്നു, എന്നാൽ ഇന്ന് ഡൽഹിയിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ക്ലാസുകൾ ലഭിക്കുന്ന സ്ഥാപനങ്ങൾ തിരുവനന്തപുരത്തും ഉണ്ട്.

മികച്ച ഹോസ്റ്റൽ, ലൈബ്രറി, റീഡിങ് റൂമുകൾ, സ്റ്റഡി ഗ്രൂപ്പുകൾ, മികച്ച അധ്യാപകർ, മികച്ച വിദ്യാർഥികൾ ഉൾപ്പെടുന്ന സ്റ്റഡി ഗ്രൂപ്പുകൾ എന്നിങ്ങനെ ഒരു വിദ്യാർഥിക്ക് സിവിൽ സർവീസ് റാങ്കിൽ എത്താനുള്ളതെല്ലാം ലഭ്യമായതുകൊണ്ട് തിരുവനന്തപുരം മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തമാകുന്നു. അതുകൊണ്ടുതന്നെ സിവിൽ സർവീസ് സ്വപ്നം കാണുന്ന ഏതൊരു വിദ്യാർഥിക്കും ധൈര്യമായി തിരുവനന്തപുരത്തേക്ക് എത്താം. കഴിഞ്ഞ തവണ മികച്ച റാങ്ക് കരസ്ഥമാക്കിയ മലയാളികളിൽ മിക്കവരും തിരുവനന്തപുരത്ത് നിന്ന് പഠിച്ചവരാണ്. അതിൽത്തന്നെ പതിനേഴോളം ഉദ്യോഗാർഥികളും ലീഡ് ഐഎഎസിലെ കോച്ചിങ് പ്രോഗ്രാമിൽ പങ്കെടുത്തവരാണ്. ഇതിൽ ഇരുപത്തിരണ്ട് വയസുമാത്രം പ്രായമുള്ള വിഷ്ണു ശശികുമാറിന്റെ വിജയം എടുത്ത് പറയേണ്ടതാണ്, കേരളത്തിൽ നിന്നുള്ള റാങ്ക് ജേതാക്കളിൽ ഏറ്റവു പ്രായം കുറഞ്ഞ ആളാണ് വിഷ്ണു.

ലീഡ് ഐഎഎസിന്റെ വിജയരഹസ്യം
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നീണ്ട നിരതന്നെയാണ് ലീഡ് ഐഎഎസിന്റെ വിജയരഹസ്യം. സിവിൽ സർവീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷയ്ക്ക് പരിശീലനം നൽകുന്നതിലും എഴുത്ത് പരിശീലനത്തിന് മാർഗനിർദേശങ്ങൾ നൽകുന്നതിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ശരത് എസ്. ആണ് ലീഡ് ഐഎഎസിന്റെ അക്കാദമിക് ഡയറക്ടർ. മാത്രവുമല്ല, പരീക്ഷയെക്കുറിച്ചുള്ള ഗവേഷണാത്മകമായ സമീപനവും അറിവിനോടൊപ്പം കഴിവുകളും വളർത്തിയെടുക്കാൻ അക്കാദമി നൽകുന്ന പ്രത്യേക ശ്രദ്ധയും മൂന്ന് കൊല്ലം കൊണ്ടുതന്നെ ലീഡ് ഐഎഎസിനെ സിവിൽ സർവീസ് പരീക്ഷാ പരിശീലനരംഗത്ത് മുൻനിരയിൽ എത്താൻ സഹായിച്ചു.  

placeholder
ഈ വർഷത്തെ കേരളത്തിൽ നിന്നുള്ള റാങ്ക് ജേതാക്കളിൽ ഏറ്റവു പ്രായം കുറഞ്ഞ  വിഷ്ണു ശശികുമാറിനെ ( 22 )
 വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അനുമോദിക്കുന്നു

വിദ്യാർഥികളുടെ ലേണിംഗ്, സ്‌കോറിംഗ് സ്‌കില്ലുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികൾ, പേഴ്സണൽ അറ്റൻഷൻ ലഭിക്കുന്ന തരത്തിലുള്ള മെന്റർഷിപ്പ് പരിപാടികൾ എന്നിവയും അക്കാദമിയുടെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പേഴ്സണൽ അറ്റൻഷനോടൊപ്പം പേപ്പറുകൾ വിശകലനം ചെയ്യുന്ന കംപാരിറ്റിവ് ഇവാല്യുവേഷനും ലീഡ് ഐഎഎസിലെ വിദ്യാർഥികളെ റാങ്ക് ലിസ്റ്റിൽ എത്തിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. കംപാരിറ്റിവ് ഇവാല്യുവേഷൻ പഠനരീതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് അക്കാദമിയാണ്.

സിവിൽ സർവീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷയ്ക്കുള്ള മോക്ക് ടെസ്റ്റിനായി ഇത്തവണ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതിയത് ലീഡ് ഐഎഎസിന്റെ പ്രിലിംസ് ടെസ്റ്റ് സീരിയസ് ആയിരുന്നു. കൂടാതെ പ്രിലിംസ് പരീക്ഷയ്ക്ക് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിജയശതമാനം കഴിഞ്ഞ മൂന്ന് കൊല്ലങ്ങളിലും നിലനിർത്താനും പ്രിലിംസ് കില്ലർ പ്രോഗ്രാമിലൂടെ ലീഡ് ഐഎഎസ് അക്കാദമിക്ക് സാധിച്ചു. പ്രിലിംസ് കില്ലർ പ്രോഗ്രാമിന് പുറമെ എഴുത്ത് പരീക്ഷാ പരിശീലനമായ മെയിൻസ് കില്ലർ പ്രോഗ്രാം ലീഡ് ഐഎഎസ് അക്കാദമിയുടെ വിദ്യാർഥികളെ മെയിൻസ് പരീക്ഷയ്ക്ക് മുന്നിൽ എത്താൻ ഏറെ സഹായിക്കുകയും ചെയ്യുന്നു. ലീഡ് ഐഎഎസ് അക്കാദമിയിൽ നിന്ന് തന്നെയായിരുന്നു കഴിഞ്ഞ മൂന്ന്  വർഷവും കേരളത്തിൽ ഏറ്റവും കൂടുതൽ മെയിൻസ് റിസൽറ്റ് ഉണ്ടായിരുന്നത്.  

പ്രിലിംസ് കില്ലർ, മെയിൻസ് കില്ലർ കോഴ്‌സുകളും, കേരളത്തിലെ പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളുമടങ്ങിയ ലീഡ് പ്രൈം ബാച്ചാണ് ലീഡിലെ പ്രധാന പരിശീലന പരിപാടി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ക്ലാസുകൾ അറ്റന്റ് ചെയ്ത് തുടങ്ങിയാൽ അടുത്ത ജൂണിൽ പ്രിലിമിനറി പരീക്ഷയെഴുതാം.

സ്‌കോളർഷിപ്പ്
പഠിക്കാൻ മിടുക്കരായ, എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ലീഡ് ഐഎഎസ് അക്കാദമി കോച്ചിങ്ങിനായി സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്.

സ്‌കോളർഷിപ്പിനെക്കുറിച്ചും സിവിൽ സർവീസ് പരിശീലനത്തെക്കുറിച്ചും കൂടുതൽ അറിയാൻ

ഫോൺ 9447 105 105
വെബ്‌സൈറ്റ് - https://leadiasacademy.com