പ്രമുഖ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മാതൃഭൂമിയുടെ സഹകരണത്തോടെ ഫെബ്രുവരി 12, ഞായറാഴ്ച്ച തൃശ്ശൂരില്‍ സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനം നടത്തുന്നു. യുകെ, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള എക്സ്പോ ആണിത്. തേക്കിന്‍കാട് മൈതാനത്തിനടുത്ത് കുറുപ്പം റോഡിലുള്ള ഹോട്ടല്‍ ഗരുഡയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന എക്സ്പോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളെ നേരില്‍ കാണുന്നതിനും വിവിധ പ്രോഗ്രാമുകളെക്കുറിച്ച് മനസിലാക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നതാണ്.
പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ഡിഗ്രി കഴിഞ്ഞവര്‍ക്ക് അത്യാകര്‍ഷകമായ പിജി, റിസേര്‍ച്ച് കോഴ്സുകളുക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാം. ഗ്ലോബല്‍ സ്റ്റഡി ലിങ്കിലെ പരിചയ സമ്പന്നരായ കൗണ്‍സലര്‍മാരുടെ സേവനം എജ്യൂ എക്സ്പോയില്‍ ഉടനീളം ലഭ്യമാണ്. വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോര്‍ട്ടിന്റെ രണ്ട് കോപ്പികള്‍ എന്നിവ കരുതുകയാണെങ്കില്‍ സ്പോട്ട് അഡ്മിഷനിലും സ്പോട്ട് അസസ്മെന്റിലും ഭാഗമാകാം.
ഐഇഎല്‍ടിഎസ് നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അത്യാകര്‍ഷകമായ പാക്കേജോടു കൂടി ഐഇഎല്‍ടിഎസ് ട്രെയിനിംഗില്‍ ചേരാനുള്ള സുവര്‍ണാവരസവും എജ്യൂ എക്സ്പോയില്‍ ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ഒരുക്കുന്നുണ്ട്.
എഞ്ചിനീയറിംഗ്, മെഡിസിന്‍, നഴ്സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ്, മാനേജ്മെന്ററ്, കംപ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈന്‍, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങി അത്യാകര്‍ഷകമായ നൂറില്‍പരം കോഴ്സുകളെക്കുറിച്ചും അവയുടെ ഭാവി കരിയര്‍ സാധ്യതകളെക്കുറിച്ചും എക്സ്പോയിലുടെ നിങ്ങള്‍ക്ക് നേരിട്ടറിയാം. അതുകൂടാതെ അഡ്മിഷന്‍ ലഭിക്കാനുള്ള കടമ്പകള്‍ എന്തൊക്കെയാണ്, ക്യാംപസ് ഫെസിലിറ്റി, പ്ലെയ്സ്മെന്റ് സാധ്യതകള്‍, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് യുണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താം.
ഗ്ലോബല്‍ സ്റ്റഡി ലിങ്ക്
കഴിഞ്ഞ പതിനാല് വര്‍ഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ 30000 ല്‍പരം വിദ്യാര്‍ഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയാണ് ഗ്ലോബല്‍ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബല്‍ സ്റ്റഡി ലിങ്കിന് ലണ്ടന്‍, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഗ്ലോബല്‍ സ്റ്റഡി ലിങ്ക് തൃശ്ശൂരില്‍ നടത്തുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.
വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനു വേണ്ടി താഴെക്കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Registration Link: https://www.globalstudylink.co.uk/edu-expo/
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പര്‍: 7025929999, 9072696999
Content Highlights: Global Study Link Thrissur Seminar Marketing Feature
Published: 04 Feb 2023, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

