പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്, മാതൃഭൂമിയുടെ സഹകരണത്തോടെ ഫെബ്രുവരി 4, ശനിയാഴ്ച്ച പെരിന്തൽമണ്ണയിൽ സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു. യുകെ, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള എക്‌സ്‌പോ ആണിത്. പൊന്ന്യാകുറിശിയിലെ ഷിഫാ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന എക്‌സ്‌പോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികളെ നേരിൽ കാണുന്നതിനും വിവിധ പ്രോഗ്രാമുകളെക്കുറിച്ച് മനസിലാക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നതാണ്.

To advertise here,

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ആകർഷകമായ ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ഡിഗ്രി കഴിഞ്ഞവർക്ക് അത്യാകർഷകമായ പിജി, റിസേർച്ച് കോഴ്‌സുകളുക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാം. ഗ്ലോബൽ സ്റ്റഡി ലിങ്കിലെ പരിചയ സമ്പന്നരായ കൗൺസ്ലേറ്റേഴ്‌സിന്റെ സേവനം എജ്യൂ എക്‌സ്പോയിൽ ഉടനീളം ലഭ്യമാണ്. വിദ്യാർഥികൾ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്‌പോർട്ടിന്റെ രണ്ട് കോപ്പികൾ എന്നിവ കരുതുകയാണെങ്കിൽ സ്‌പോട്ട് അഡ്മിഷനിലും സ്‌പോട്ട് അസസ്‌മെന്റിലും ഭാഗമാകാം.

ഐഇഎൽടിഎസ് നേടിയെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അത്യാകർഷകമായ പാക്കേജോടു കൂടി ഐഇഎൽടിഎസ് ട്രെയിനിംഗിൽ ചേരാനുള്ള സുവർണാവരസവും എജ്യൂ എക്‌സ്‌പോയിൽ ഗ്ലോബൽ സ്റ്റഡി ലിങ്ക് ഒരുക്കുന്നുണ്ട്.

എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ്, മാനേജ്‌മെന്ററ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി അത്യാകർഷകമായ നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവി കരിയർ സാധ്യതകളെക്കുറിച്ചും എക്‌സ്‌പോയിലുടെ നിങ്ങൾക്ക് നേരിട്ടറിയാം. അതുകൂടാതെ അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ എന്തൊക്കെയാണ്, ക്യാംപസ് ഫെസിലിറ്റി, പ്ലെയ്‌സ്‌മെന്റ് സാധ്യതകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം നിങ്ങൾക്ക് യുണിവേഴ്‌സിറ്റികളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താം.
 
ഗ്ലോബൽ സ്റ്റഡി ലിങ്ക്
കഴിഞ്ഞ പതിനാല് വർഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 30000 ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എജ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഗ്ലോബൽ സ്റ്റഡി ലിങ്ക് പെരിന്തൽമണ്ണയിൽ നടത്തുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.

വിദ്യാഭ്യാസ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനു വേണ്ടി താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Registration Link: https://www.globalstudylink.co.uk/edu-expo/
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പർ: 7736985999