യുകെയിലെ ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഇതാ ഒരു സുവർണാവസരം. പ്രമുഖ എജ്യൂക്കേഷണൽ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് (ജി.എസ്.എൽ) മാതൃഭൂമിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാനായി ഉടൻ പേര് രജിസ്റ്റർ ചെയ്യൂ. സൗജന്യമായി വെബിനാറിൽ പങ്കെടുക്കൂ.

To advertise here,

ആഗസ്റ്റ് 13, 14 തീയതികളിലാണ് വെബിനാർ നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉയർന്ന ജോലി സാധ്യതയുള്ള ഡിഗ്രി കോഴ്‌സുകളെക്കുറിച്ചും ഡിഗ്രി കഴിഞ്ഞവർക്ക് അഭിരുചിക്ക് അനുസരിച്ചുള്ള വിവിധ തരം മാസ്റ്റേഴ്‌സ് കോഴ്‌സുകളെക്കുറിച്ചും ഈ വെബിനാറിലൂടെ മനസിലാക്കാം. യു.കെയിലെ യൂണിവേഴ്‌സിറ്റികൾ, അവരുടെ ക്യാമ്പസ് സൗകര്യങ്ങൾ, ഫീസ്, സ്‌കോളർഷിപ്പ് സാധ്യതകൾ, പോസ്റ്റ് സ്റ്റഡി വർക്ക്, എൻട്രി റിക്വയർമെന്റ്, പ്ലേസ്‌മെന്റ് സാധ്യതകൾ തുടങ്ങി യു.കെയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വിവിധ യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികൾ നേരിട്ട് നിങ്ങളോട് വിശദീകരിക്കുന്നതാണ്. നിങ്ങളുടെ സംശയനിവാരണത്തിനായി ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്.

നഴ്‌സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ വെബിനാർ ഏറെ പ്രയോജനപദമായിരിക്കും. അതിനൂതന കോഴ്‌സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി ടെക്‌നോളജി എന്നിവയെക്കുറിച്ചെല്ലാം നിങ്ങൾക്ക് നേരിട്ട് മനസിലാക്കാം. കൂടാതെ ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, ഹെൽത്ത് കെയർ തുടങ്ങി നൂറിൽപരം കോഴ്‌സുകൾ, അവയുടെ ഭാവിസാധ്യതകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരശേഖരണത്തിനും ഈ വെബിനാർ വിദ്യാർഥികൾക്ക് പ്രയോജനകരമായിരിക്കും.

കഴിഞ്ഞ പതിനാല് വർഷമായി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 25000 ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എഡ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

രജിസ്‌ട്രേഷനു വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂടുതൽ വിവരങ്ങൾക്ക്:
www.globalstudylink.co.uk
Email: enquiries@globalstudylink.co.uk
Contact number:
UK:+44 02035951999
Calicut:9567124999
Perinthalmanna:7025303999
Thrissur:9072696999
Cochin:7025959999
Trivandrum:9567321999
Chennai:7305391999