ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ആഗോള അംഗീകാരമുള്ള സർവകലാശാലകളും സുരക്ഷിതവും സമാധാനപരവുമായ പരിസ്ഥിതിയും അനുയോജ്യമായ കാലാവസ്ഥയും മികച്ച തൊഴിലവസരങ്ങളും ഉറപ്പ് നൽകുന്നതിനാൽ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്.
ന്യൂസിലാൻഡിൽ എട്ട് ഗവൺമെന്റ് അംഗീകൃത യൂണിവേഴ്സിറ്റികളും 16 ഗവൺമെന്റ് അംഗീകൃത പോളി ടെക്നിക്കുകളും കോളേജുകളും അതിലേറെ പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ട്. സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ ഡോക്ടറേറ്റ് ലെവലിലുള്ള കോഴ്സുകൾ വരെ പഠിക്കാൻ സാധിക്കും. ബ്രിട്ടീഷ് എജ്യൂക്കേഷൻ സിസ്റ്റമാണ് ന്യൂസിലാൻഡ് പിന്തുടരുന്നത്. തികച്ചും ആധുനികമായ അറിവുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കോഴ്സുകൾ ന്യൂസിലാൻഡ് വിദ്യാഭ്യാസത്തെ ആഗോളതലത്തിൽ മൂല്യമുള്ളതാക്കിത്തീർക്കുന്നു.
പ്ലസ് ടുവിന് മിനിമം 50% മാർക്കുള്ള കുട്ടികൾക്ക് മുതൽ അനുയോജ്യമായ കോഴ്സുകൾ ന്യൂസിലാൻഡിൽ ലഭ്യമാണ്. മാത്രമല്ല IELTS, PTE ഒന്നുമില്ലാതെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്. ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, പിഎച്ച്ഡി ലെവലിലുള്ള കോഴ്സുകൾക്ക് മൂന്ന് വർഷം സ്റ്റേ ബാക്ക് ലഭിക്കുന്നു. ഒരു വർഷത്തെ മാസ്റ്റേഴ്സ് പഠനത്തോടൊപ്പം മൂന്ന് വർഷം സ്റ്റേ ബാക്ക് ലഭിക്കുന്നതും ന്യൂസിലാൻഡിന്റെ മറ്റൊരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം ഫുൾ ടൈം ജോലിചെയ്യാൻ അവസരമുള്ള കോഴ്സുകളും ന്യൂസിലാൻഡിൽ ലഭ്യമാണ്. പഠനകാലയളവിൽ കുടുംബത്തെ കൂടെ കൊണ്ടുപോകുവാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ പിആറിന് അപേക്ഷിക്കുവാനും അനുമതിയുണ്ട്. വിദ്യാർഥികൾക്ക് പിആർ ലഭിച്ചാൽ മാതാപിതാക്കളെയും ഗ്രാൻഡ് പേരന്റ്സിനെയും പിആറിലേക്ക് ആഡ് ചെയ്യാമെന്നതും ന്യൂസിലാൻഡിന്റെ പ്രത്യേകതയാണ്. നഴ്സിങ്, എൻജിനീയറിങ്, ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസ്, ഐ.ടി, ടീച്ചിങ്, സയൻസ്, അഗ്രിക്കൾച്ചർ, ബിസിനസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള മികച്ച കോഴ്സുകളിലൂടെ പിആർ ഉറപ്പാക്കാം. വെറും ആറ് പോയിന്റോടുകൂടി പിആറിലേക്കു മാറുവാൻ ന്യൂസിലാൻഡിൽ മാത്രമേ സാധിക്കുകയുള്ളു. മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ന്യൂസിലാൻഡ് ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്നു.
പഠനത്തോടൊപ്പം 25 മണിക്കൂറും വെക്കേഷൻ ടൈമിൽ മുഴുവൻ സമയവും വിദ്യാർഥികൾക്ക് ജോലി ചെയ്യാം. വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പുകൾ ലഭിക്കുന്നു. അതു മാത്രമല്ല ഒരു വിദ്യാർഥിക്ക് ഇമിഗ്രേഷനിൽനിന്നും വിസയുടെ ഉറപ്പ് ലഭിച്ചാൽ മാത്രമേ ഫീസ് അടയ്ക്കേണ്ടതുള്ളു എന്നതും ന്യൂസിലാൻഡിന്റെ മാത്രം പ്രത്യേകതയാണ്.
ന്യൂസിലാൻഡ് പഠനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം: 7356 155 333
Content Highlights: New Zealand Education: IELTS/PTE Exempt Admissions
Published: 09 Jan 2026, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

