കുറഞ്ഞ ഫീസിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടാൻ അവസരം. യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഓസ്ട്രിയയിലെ വിദ്യാഭ്യാസ സംവിധാനം ലോകോത്തര നിലവാരമുള്ളതാണ്. യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന, വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് ഇൻസ്ബ്രൂക്ക് തുടങ്ങി ഓസ്ട്രിയയിലെ ഒട്ടുമിക്ക സർവകലാശാലകളും സമഗ്രമായ അക്കാദമിക് പ്രോഗ്രാമുകൾക്കും ഗവേഷണ അവസരങ്ങൾക്കും പേരുകേട്ടതാണ്. എഞ്ചിനീയറിങ്, ബിസിനസ്, ഐടി, ഹ്യുമാനിറ്റീസ് തുടങ്ങിയ മേഖലകളിൽ പ്രായോഗികവും കരിയർ അധിഷ്ഠിതവുമായ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ ഓസ്ട്രിയൻ യൂണിവേഴ്‌സിറ്റികൾ വാഗ്ദാനം ചെയുന്നു. എല്ലാ വർഷവും മാർച്ച്, സെപ്റ്റംബർ മാസങ്ങളിലായി രണ്ട് ഇൻടേക്കുകളാണ് ഉള്ളത്.

To advertise here,

ഇതിൽ പലതിന്റെയും പഠന മാധ്യമം ഇംഗിഷ് ആയതിനാൽ അന്താരാഷ്ട്ര വിദ്യാർഥികൾ ഓസ്ട്രിയയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു. പല പ്രോഗ്രാമുകളും ഇംഗ്ലീഷിൽ ലഭ്യമാണെങ്കിലും, പ്രത്യേകിച്ച് മാസ്റ്റേഴ്‌സ് തലത്തിൽ, ചില ബിരുദ പ്രോഗ്രാമുകൾ ഭാഷയിലാണ്. ജർമ്മൻ പഠിപ്പിക്കുന്ന പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർത്ഥികൾ TestDaF അല്ലെങ്കിൽ ÖSD പോലുള്ള പരീക്ഷകളിലൂടെ പ്രാവീണ്യം പ്രകടിപ്പിക്കണം.

വളരെ കുറഞ്ഞ ട്യൂഷൻ ഫീസാണ് ഓസ്ട്രിയൻ പഠനത്തിന്റെ മറ്റൊരു പ്രത്യേകത. അതിനാൽ മറ്റു യൂറോപ്പ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ട്യൂഷൻ ഫീസിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു. വിദ്യാർഥികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാനായി ഓസ്ട്രിയൻ ഗവണ്മെന്റ് നിരവധി സ്‌കോളർഷിപ്പുകൾ നൽകുന്നതിനാൽ അർഹരായ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മികച്ച സ്‌കോളർഷിപ്പുകൾ നേടി പഠനം പൂർത്തിയാക്കുവാൻ സാധിക്കുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ജീവിത ചെലവിനുള്ള തുക നാട്ടിലെ അക്കൗണ്ടിൽ കാണിച്ചാൽ മതിയെന്നുള്ളതും ഓസ്ട്രിയ സ്റ്റഡി വിസ പ്രോസസിങ് കൂടുതൽ ലളിതമാക്കുന്നു.

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠന കാലയളവിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയാം. പഠന ശേഷം ഒരു വർഷത്തെ സ്റ്റേ ബായ്ക്കും ലഭിക്കുന്നു. ഓസ്ട്രിയൻ ഗവണ്മെന്റ് നടപ്പാക്കുന്ന റെഡ്‌വൈറ്റ്‌റെഡ് കാർഡ് പ്രോഗ്രാം വഴി ബിരുദധാരികൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അനുമതിയുണ്ട്. മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയുമ്പോൾ 12 മാസം ജോലി ചെയുന്നവർക്ക് 14 മാസത്തെ ശമ്പളം നൽകുന്ന രാജ്യമാണ് ഓസ്ട്രിയ.

മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രിയ താരതമ്യേന താങ്ങാനാവുന്ന ജീവിതച്ചെലവ് വാഗ്ദാനം ചെയ്യുന്നു. ശരാശരി, അന്തർദേശീയ വിദ്യാർഥികൾക്ക് താമസം, ഭക്ഷണം, ഗതാഗതം, ഒഴിവുസമയ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രതിമാസം €950 - €1,200 ചെലവ് പ്രതീക്ഷിക്കാം. പൊതുഗതാഗതത്തിലും സാംസ്‌കാരിക പരിപാടികളിലും വിദ്യാർഥികൾക്ക് ഓസ്ട്രിയൻ ഗവണ്മെന്റ് കിഴിവുകൾ നൽകുന്നു.

ഓസ്ട്രിയ ഒരു ഷെങ്കൻ രാജ്യമായതിനാൽ ഷെങ്കൻ ലിസ്റ്റിലുള്ള മറ്റു 28 രാജ്യങ്ങളിലേക്കുള്ള യാത്ര സാധ്യമാകുന്നു. ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി തുടങ്ങിയ അയൽ രാജ്യങ്ങൾ ഒരു ട്രെയിൻ യാത്ര അകലെയുള്ളതിനാൽ ഓസ്ട്രിയയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം വിദ്യാർഥികളെ കൂടുതൽ ആകർഷിക്കുന്നു.

ഓസ്ട്രിയയിലെ പഠനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം:  7356 155 333