വളരെയധികം ജോലി സാധ്യതയുള്ളതും ആഗോളതലത്തിൽ ഉയർന്ന അംഗീകാരം ലഭിക്കുന്നതുമായ ഒരു മേഖലയാണ് നഴ്‌സിങ്. നാട്ടിൽ നഴ്‌സിങ് പൂർത്തിയാക്കുന്ന ഭൂരിഭാഗം വിദ്യാർഥികളുടെയും ലക്ഷ്യം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയെന്നതാണ്. ഉയർന്ന ശമ്പളവും ജീവിത നിലവാരവും ഇമ്മിഗ്രേഷൻ സാധ്യതകളും മറ്റു കരിയറുകളെ അപേക്ഷിച്ച് നഴ്‌സിങ് മേഖല ഉറപ്പു നൽകുന്നു. കൂടാതെ, നാട്ടിൽ പഠിക്കുന്ന അതേ ചെലവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇപ്പോൾ വിദേശ സർവകലാശാലകളിൽ നഴ്‌സിങ് കോഴ്‌സ് പഠിക്കാൻ അനേകം അവസരങ്ങൾ ലഭ്യമാണ്.

ജോർജിയ അടക്കമുള്ള അനവധി യൂറോപ്യൻ രാജ്യങ്ങളിൽ വളരെ കുറഞ്ഞ ചിലവിൽ ഐഇഎൽടിഎസ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ നഴ്‌സിങ് കോഴ്‌സ് പഠിക്കാൻ കഴിയും. ഏതു വിഭാഗത്തിൽ പ്ലസ് ടു പാസായവർക്കും നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം. യു.എസ്.എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ജർമനി, ന്യൂസിലാൻഡ്, ജോർജിയ, ഹംഗറി, മലേഷ്യ, മാൾട്ട തുടങ്ങി നിരവധി രാജ്യങ്ങളിൽ നഴ്‌സുമാരുടെ ആവശ്യകത ഏറെയാണ്. ഇവിടങ്ങളിൽ ജോലി നേടുന്നതിലൂടെ ജീവിത നിലവാരത്തിലും സാമ്പത്തിക ശാക്തീകരണത്തിലും വലിയ വളർച്ച കൈവരിക്കാം.

പ്ലസ് ടു കഴിഞ്ഞ് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ജോർജിയ, ഹംഗറി, മലേഷ്യ, മാൾട്ട, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ്, യു.കെ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിൽ ഡിപ്ലോമ ഇൻ നഴ്‌സിങ്, BSc നഴ്‌സിങ് പോലുള്ള പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാനാവുന്നതാണ്. സ്‌കോളർഷിപ്പുകൾ, പഠനാനന്തര ജോലിയുടെ ഉറപ്പ് എന്നിവ ഈ കോഴ്‌സുകളെ കൂടുതൽ ആകർഷകമാകുന്നു. പഠനച്ചെലവിനെക്കുറിച്ചാണ് വിദേശപഠനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരും ആദ്യം ഭയപ്പെടുന്നത്. എന്നാൽ കോഴ്‌സിന്റെ ഓരോ വർഷത്തിലും സ്‌കോളർഷിപ്പ് നൽകുന്ന സർവകലാശാലകൾ കുറവല്ല. പ്ലസ് ടു, ഡിപ്ലോമ, അല്ലെങ്കിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദേശത്ത് സ്‌കോളർഷിപ്പോടെ പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ ലഭ്യമാണ്. മുൻ വർഷങ്ങളിൽ നഴ്‌സിങ് പഠനം തിരഞ്ഞെടുത്ത ഇന്ത്യൻ വിദ്യാർഥികൾ ഉയർന്ന ശമ്പളത്തിൽ കുടുംബസമേതം മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയെന്നത് വസ്തുതയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ചില സർവകലാശാലകളിൽ പ്രതിവർഷം ഏകദേശം 3.5 ലക്ഷം രൂപ ചെലവിൽ പഠിക്കാനാവുന്നു. കൂടാതെ, ചില കോളജുകളിൽ ട്യൂഷൻ ഫീസ് ഇല്ലാതെ തന്നെ സ്‌റ്റൈപൻഡോടു കൂടിയ പഠന സൗകര്യങ്ങളും ലഭ്യമാണ്, മിടുക്കരായ വിദ്യാർഥികൾക്ക് ലഭ്യമായ സ്‌കോളർഷിപ്പുകൾ അവരുടെ പഠനത്തിനുള്ള വലിയ സാമ്പത്തിക പിന്തുണയാണ്.

നാട്ടിൽ GNM കഴിഞ്ഞവർക്ക് ഒരു വർഷം കൊണ്ട് BSc നഴ്‌സിങ് പൂർത്തിയാക്കുവാനും, BSc നഴ്‌സിങ് കഴിഞ്ഞവർക്ക് ഒരു വർഷം മാത്രം നീളുന്ന MSc നഴ്‌സിങ് പ്രോഗ്രാമുകളും നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്. ഇവയുടെ പ്രധാന ആകർഷണം കുറഞ്ഞ സമയത്തുള്ള ഹൈക്വാളിറ്റി സ്‌പെഷ്യലൈസ്ഡ് പഠനവും അതോടൊപ്പം ജോലി സാധ്യതയും വേഗത്തിൽ ലഭ്യമാകുന്നു എന്നതാണ്. മറ്റ് മേഖലകളിലേക്കുള്ള കരിയർ ട്രാൻസിഷനും സാധ്യമാണ്. നഴ്‌സിങ് പഠിച്ചിട്ടും തനിക്കിഷ്ടമല്ലാത്ത ജോലിമേഖലയിൽ തുടരാൻ താത്പര്യമില്ലാത്തവർക്കും, മെഡിക്കൽരംഗത്തുള്ള മറ്റ് കരിയർ മേഖലകളിലേക്ക് ചുവടുമാറാൻ ആഗ്രഹിക്കുന്നവർക്കും, പല രാജ്യങ്ങളിലും പബ്ലിക് ഹെൽത്ത്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ഇൻഫെക്ഷൻ റിസ്‌ക് കൺട്രോൾ, ഡയബറ്റിക് കെയർ തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകൾ ലഭ്യമാണ്. അതിനാൽ ആരോഗ്യരംഗത്ത് തന്നെ വ്യത്യസ്തമായ റോളുകളിലേക്ക് വളരാനാവും.

സയന്‍സ് മാത്രമല്ല മറ്റു വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുള്ളവര്‍ക്ക് പോലും ഇന്ന് നഴ്സിംഗ് മേഖലയിലേക്ക് പ്രവേശിക്കാന്‍ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്. ചില രാജ്യങ്ങളിൽ, അടിസ്ഥാന യോഗ്യതയുള്ളവർക്ക് ആദ്യ നിലയിൽ നിന്നും നഴ്‌സിങ് പഠനം തുടങ്ങാനുള്ള കോഴ്‌സുകൾ ലഭ്യമാണ്. ഇതിലൂടെ, പുതിയൊരു മേഖലയിലേക്കുള്ള കരിയർ ട്രാൻസിഷൻ സാക്ഷാൽക്കരിക്കാൻ കഴിയും.

കുറഞ്ഞ ചെലവിൽ വിദേശത്ത് നഴ്‌സിങ് പഠനം, അവസരങ്ങളും സാധ്യതകളും: ഇതേക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ദ്ധരുമായി സംസാരിക്കാം - 7356 155 333

To advertise here,