വർഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടർച്ചയായി ഉറക്കമില്ലാത്ത രാത്രികൾ, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങൾ NEET, JEE പരീക്ഷ എഴുതുന്നവരിൽ 55% വിദ്യാർഥികളും ഇത്തരം മാനസിക സംഘർഷം നേരിടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും മാനസികസമ്മർദത്തിലാക്കാറുണ്ട്.

To advertise here,

ഈ സാഹചര്യങ്ങൾ മനസിലാക്കിയാണ് കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ വിദ്യാർഥി കൂടിയായ അജാസ് മുഹമ്മദ് ജാൻഷർ എജ്യൂപോർട്ട് ആരംഭിക്കുന്നത്. കൃത്യവും വ്യക്തവുമായ പാഠ്യപദ്ധതിയുണ്ടെങ്കിൽ ഏതൊരു പരീക്ഷയും എളുപ്പത്തിൽ മറികടക്കാം എന്നതാണ് എജ്യൂപോർട്ടിന്റെ വിജയമന്ത്രം. അത് ശരിയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പിന്റെ മൂന്ന് വർഷത്തെ വളർച്ച.സമ്മർദവും മത്സരബുദ്ധിയും താരതമ്യവും വിദ്യാർഥികളെ മികച്ച വിജയത്തിലെത്തിക്കും എന്ന പഴഞ്ചൻ ആശയത്തിലാണ് ഇവിടെയുള്ള ഭൂരിപക്ഷം എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം പഠനരീതികൾ കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കുകയേ ഉള്ളു എന്ന തിരിച്ചറിവാണ് എജ്യൂപോർട്ടിനെ, ഓരോ കുട്ടികയെയും അവരുടെ അഭിരുചിക്കും വേഗതയ്ക്കും അനുസരിച്ച് പഠിപ്പിക്കുക എന്ന നൂതന ആശയത്തിലേക്ക് എത്തിച്ചത്.

ടെൻഷനില്ലാതെ പഠിക്കാൻ അഡാപ്റ്റീവ് ലേണിങ്
ഇന്ത്യയിലാദ്യമായി AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേണിങ് ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നതും അങ്ങനെയാണ്. ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കുവാനും മുൻവിധിയില്ലാതെ അവരുടെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനും അവർക്ക് മാനസികമായ പിന്തുണ നൽകുവാനും അഡാപ്റ്റിലൂടെ എജ്യൂപോർട്ടിന് സാധിക്കുന്നു. AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേണിങ് സിസ്റ്റം തന്നെയാണ് എജ്യൂപോർട്ടിന്റെ വിജയം.

NEET, JEE എൻട്രൻസ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോർട്ട്. പരമ്പരാഗത NEET, JEE വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദരഹിതവും വിദ്യാർഥി സൗഹൃദപരവുമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന എജ്യൂപോർട്ട് ഓരോ വിദ്യാർഥിക്കും വ്യക്തിഗത ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

അഡാപ്റ്റിവ് ലേണിങ് എന്ന നൂതന ആശയം വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളർത്തി എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി ഓരോ വിദ്യാർഥിയെയും വാർത്തെടുക്കുക കൂടിയാണ്. ലോകോത്തര നിലവാരമുള്ള ക്യാംപസും ഏറ്റവും മികച്ച അധ്യാപകരും വിദ്യാർഥികൾക്കായി അണിനിരക്കുമ്പോൾ NEET, JEE എൻട്രൻസ് പരിശീലന രംഗത്ത് ഞെട്ടിക്കുന്ന സംഭാവനകൾ ഉണ്ടാക്കുവാൻ എജ്യൂപോർട്ടിന് സാധിക്കുമെന്ന് എജ്യൂപോർട്ട് സ്ഥാപകനും മുഖ്യപരിശീലകനുമായ അജാസ് മുഹമ്മദ് ജാൻഷർ പറഞ്ഞു.

JEE മെയിൻസിൽ അഭിമാനകരമായ റിസൽട്ട്
ഏറ്റവുമധികം കുട്ടികളെ JEE മെയിൻസ് എന്ന നേട്ടത്തിൽ ആദ്യാവസരത്തിൽ തന്നെ എത്തിക്കാൻ സഹായിച്ചതിൽ കേരളത്തിൽ രണ്ടാം സ്ഥാനത്താണ് എജ്യൂപോർട്ട്. ആദ്യ അവസരത്തിൽ 50 ശതമാനത്തോളം വിദ്യാർഥികളാണ് എജ്യൂപോർട്ടിൽ നിന്നും JEE മെയിൻസ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോർട്ടിന്റെ റസിഡൻഷ്യൽ ക്യാംപസിലും ഓൺലൈനിലുമായി പരിശീലനം നേടിയ അൻപതോളം കുട്ടികളാണ് ഈ വർഷം JEE മത്സര പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയത്.

'എൻജിനീയറിങ് ദി ഫ്യൂച്ചർ ഓഫ് കേരള' എന്ന പദ്ധതിയിലൂടെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുകയും പഠനത്തിൽ മുന്നാക്കം നിൽക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികൾക്ക് AIMS, IIT പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ - എൻജിനീയറിങ് സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ആവശ്യമായ പരിശീലനം എജ്യൂപോർട്ട് ഈ വർഷം ആരംഭിക്കും. അർഹരായ 5000ത്തോളം കുട്ടികൾക്കാണ് എജ്യൂപോർട്ടിന്റെ ഈ പദ്ധതിയിൽ പരിശീലനം നേടാൻ സാധിക്കുക. എജ്യുക്കേഷൻ പ്രൊവൈഡർ എന്ന നിലയിലുള്ള സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോർട്ട് ഈ ഉദ്യമത്തിലൂടെ നിർവഹിക്കുന്നത്. ടെൻഷനടിച്ച് ചുറ്റുമുള്ളവരെ പേടിച്ച് എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്ന രീതിയെ എജ്യൂപോർട്ട് മായ്ച്ചുകളയുകയാണ്. ഇഷ്ടപ്പെട്ട് പഠിക്കുമ്പോഴാണ് നേട്ടത്തിന് കൂടുതൽ ഭംഗി ഉണ്ടാവുന്നത്. മികച്ച ക്ലാസ്‌റൂം സൗകര്യങ്ങളും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മർദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ എജ്യുപോർട്ടിന് സാധിക്കുന്നു. അതുവഴി മികച്ച റിസൽട്ട് നേടുവാൻ സാധിക്കുമെന്നും എജ്യൂപോർട്ട് സിഇഒ അക്ഷയ് മുരളീധരൻ പറഞ്ഞു.

കോവിഡ് കാലത്ത്, പഠന പരിമിതികൾ നേരിട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്, തീർത്തും സൗജന്യമായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. നാൽപത്തിനായിരത്തോളം കുട്ടികളാണ് തത്സമയ ക്ലാസുകളിൽ പങ്കെടുത്തത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാർഥികളാണ് യൂട്യൂബിലൂടെ മാത്രം എജ്യൂപോർട്ടിനൊപ്പം എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. ആറ് ലക്ഷത്തിലധികം വിദ്യാർഥികൾ ഇതിനകം എജ്യൂപോർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. നിലവിൽ പഠനത്തിനായി നൂറ്റിപ്പതിനഞ്ച് ദശലക്ഷം മണിക്കൂറുകൾ വിദ്യാർഥികൾ എജ്യൂപോർട്ടിനൊപ്പം ചിലവഴിച്ചു. മൂവായിരത്തിലധികം വിദ്യാർഥികൾ എജ്യൂപോർട്ടിനൊപ്പം കൂടുതൽ തയ്യാറെടുപ്പുകളോടു കൂടി റിപ്പീറ്റ് ചെയ്യാനൊരുങ്ങുന്നു.

അവാർഡുകളുമായി കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ്  

ചുരുങ്ങിയ കാലയളവിൽത്തന്നെ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷൻ സ്റ്റാർട്ടപ്പ് എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ തേടിയെത്തിയ എജ്യൂപോർട്ട് തൃശ്ശൂരിൽ കൂടി ചുവടുറപ്പിക്കുകയാണ്. നിലവിൽ ഓൺലൈൻ പരിശീലനത്തിന് പുറമെ മലപ്പുറം ഇൻകലിലുള്ള ക്യാംപസിൽ രണ്ടായിരത്തോളം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടി, പൂർണമായും സഹൃദപരമായ ക്യാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാർഥികൾക്കായി കാത്തിരിക്കുന്നത്. NEET, JEE, CUET എന്നീ എൻട്രൻസ് പരീക്ഷകളുടെ കോച്ചിങ് കൂടാതെ, ഈ വർഷം മുതൽ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി NEET, JEE ഫൗണ്ടേഷൻ ക്ലാസുകൾ കൂടി എജ്യൂപോർട്ട് നൽകുന്നുണ്ട്.
മെഡിക്കൽ, എൻജിനീയറിങ് പ്രൊഫഷണനുകൾ സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് ശരിയായ അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാൻ ഇത് സഹായിക്കും. ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോർട്ടിനെ തേടിയെത്തിയത്. ലണ്ടൻ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക് എക്‌സ് അവാർഡ്സിൽ ഫോർമൽ എജ്യുക്കേഷൻ (കെ12) വിഭാഗത്തിൽ രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാർട്ടപ്പ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പ് എന്ന് കഴിഞ്ഞ ദിവസമാണ് തന്റെ നിയമസഭാ പ്രസംഗത്തിനിടെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എജ്യൂപോർട്ടിനെ വിശേഷിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് 9207998855 എന്ന നമ്പറിൽ ബന്ധപ്പെടുക