*രണ്ടു ദിവസം. നൂറിലേറെ പ്രീമിയം പ്രോജക്റ്റുകൾ. കൊച്ചിയിലെ മുൻനിര ബിൽഡർമാരെല്ലാം ഇനി ഒരൊറ്റ കുടക്കീഴിൽ.
*ഈ വർഷത്തെ ക്രെഡായി (CREDAI) പ്രോപ്പർട്ടി എക്‌സ്‌പോ നിങ്ങൾക്ക് നഷ്ടമായാൽ, ഒരുപക്ഷേ നഷ്ടപ്പെടുന്നത് നിങ്ങളുടെ സ്വപ്നഭവനം കൂടിയാകാം.

ഇപ്പോൾ കേരളത്തിലെ മിക്ക സ്വീകരണമുറികളിലും, ഗൾഫിലെ ഫ്‌ളാറ്റുകളിലും, ബെംഗളൂരുവിലെ വീടുകളിലും മാത്രമല്ല കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോലും സജീവമായൊരു ചർച്ചയുണ്ട് - 'നാട്ടിലൊരു വീട് അല്ലെങ്കിൽ ഫ്‌ളാറ്റ് ഇപ്പോൾ വാങ്ങണോ, അതോ കുറച്ചുകൂടി കാത്തിരിക്കണോ?'
നിങ്ങളും ഈയടുത്ത് ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെങ്കിൽ, ഈ ഓഗസ്റ്റ് മാസത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമുണ്ട്. കഴിഞ്ഞ 20-ലേറെ വർഷങ്ങളായി കേരളത്തിലെ ഏറ്റവും വലിയ, വിശ്വസനീയമായ പ്രോപ്പർട്ടി എക്‌സിബിഷനായ 'ക്രെഡായി പ്രോപ്പർട്ടി എക്‌സ്‌പോ' (CREDAI Propetry Expo) കലൂർ സ്‌റ്റേഡിയത്തിൽ നടക്കുകയാണ്.
കാത്തുനിൽക്കാതെ കുതിക്കുന്ന കൊച്ചി
കൊച്ചി ഇപ്പോൾ പതുക്കെ വളരുകയല്ല, അതിവേഗം കുതിക്കുകയാണ്. ലോകത്തിൽ തന്നെ മെട്രോയും വാട്ടർ മെട്രോയും ഒരുമിച്ചുള്ള ചുരുക്കം നഗരങ്ങളിലൊന്നാണ് ഇന്നത്തെ കൊച്ചി. ഒരു സെമി മെട്രോ നഗരത്തിൽ നിന്നും പൂർണ്ണമായൊരു മെട്രോ നഗരത്തിലേക്കുള്ള ഈ മാറ്റം അതിവേഗത്തിലാണ്. ഒരു വശത്ത് ഐടി ഹബ്ബുകൾ, ആഗോള ടെക് ഭീമന്മാർ, ലോജിസ്റ്റിക്‌സ് കണ്ടെയ്‌നർ ടെർമിനലുകൾ, ഷിപ്പ്‌യാർഡ് എന്നിവ ഉയർന്നുനിൽക്കുമ്പോൾ, മറുവശത്ത് പൈതൃക സ്മാരകങ്ങളും ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും പോലുള്ള ചരിത്രമുറങ്ങുന്ന ഇടങ്ങളും. ഏറ്റവും ശ്രദ്ധേയമായ കാര്യം, നഗരത്തിന്റെ ഈ വികസനങ്ങളെല്ലാം തന്നെ വെറും 10-15 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണെന്നതാണ്.
'കൊച്ചി സെറ്റാണ്. നിങ്ങളോ?'
വെറുമൊരു പരസ്യവാചകമല്ലിത്. കൊച്ചിയുടെ മുഖം ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നത് കാണുന്ന പ്രവാസികളും നാട്ടുകാരുമായ ആയിരക്കണക്കിന് ആളുകൾ അവരോട് തന്നെ ചോദിക്കുന്നൊരു ചോദ്യമാണിത്.
'പിന്നെയാകാം' എന്ന ചിന്ത നഷ്ടമുണ്ടാക്കുമോ?
അതിവേഗം വളരുന്ന നഗരങ്ങളിലെ ഒരു യാഥാർത്ഥ്യമാണ് അവിടെ ഭൂമിക്കും വീടുകൾക്കും ഒരിക്കലും വില കുറയില്ല എന്നത്. കൊച്ചിയുടെ മികച്ച യാത്രാസൗകര്യങ്ങൾ, ഐടി ലോജിസ്റ്റിക്‌സ് മേഖലകളിലെ മുന്നേറ്റം എന്നിവയെല്ലാം നഗരത്തിലെ പ്രോപ്പർട്ടി മൂല്യം കുത്തനെ ഉയർത്തുകയാണ്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു ഭവനം വാങ്ങാൻ ഇതിലും മികച്ചൊരു സമയമില്ല. ഒരു വർഷം മുമ്പ് ബഡ്ജറ്റിലൊതുങ്ങുമെന്ന് കരുതി കണ്ടുവെച്ച പല ഫ്‌ളാറ്റുകളും വില്ലകളും ഇന്ന് പലർക്കും അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു.
വിശ്വസ്തരായ ബിൽഡർമാർ, നൂറിലേറെ പ്രോജക്റ്റുകൾ
കേരളത്തിലെ ഏറ്റവും വിശ്വസ്തരായ ബിൽഡർമാരുടെ 100-ലധികം പ്രീമിയം പ്രോജക്റ്റുകളാണ് ഇത്തവണ കലൂർ ജെ.എൻ.ഐ (JNI) സ്‌റ്റേഡിയത്തിൽ നടക്കുന്ന എക്‌സ്‌പോയിൽ അണിനിരക്കുന്നത്. വീട് അന്വേഷിച്ച് ആഴ്ചകളോളം പലയിടങ്ങളിലായി അലയേണ്ടതില്ല; എല്ലാം ഒറ്റദിവസം, ഒറ്റ കുടക്കീഴിൽ നേരിൽക്കണ്ട് തീരുമാനിക്കാം.
ഇവിടെ അവതരിപ്പിക്കുന്ന ഓരോ പ്രോജക്റ്റും 100% റെറ (RERA) രജിസ്‌ട്രേഷൻ ഉള്ളവയാണ്. അതായത്, ബിൽഡറുടെ വിശ്വാസ്യതയെക്കുറിച്ചോ നിയമപരമായ അനുമതികളെക്കുറിച്ചോർത്ത് നിങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ട. സുരക്ഷിതമായ നിക്ഷേപത്തിന് ഇതിലും മികച്ചൊരു വേദി വേറെയില്ല.
എവിടെ നിക്ഷേപിക്കണം? കൃത്യമായ ഉത്തരം ഇവിടെയുണ്ട്
കൊച്ചി നഗരത്തിന്റെ ഭൂപ്രകൃതി സാധാരണ നഗരങ്ങളെപ്പോലെ ചതുരാകൃതിയിലുള്ളതോ ലളിതമോ അല്ല. അതുകൊണ്ടുതന്നെ, നഗരത്തിന്റെ ഓരോ ഭാഗത്തും യാത്രാസൗകര്യങ്ങളും മറ്റുകാര്യങ്ങളും വ്യത്യസ്തമായിരിക്കും. എവിടെ ഫ്‌ളാറ്റ് വാങ്ങിയാലാണ് ഏറ്റവും മികച്ച ജീവിതസൗകര്യങ്ങളും ഭാവിയിൽ മികച്ച നിക്ഷേപമൂല്യവും ലഭിക്കുക?
ഇതിനുള്ള കൃത്യമായ ഉത്തരം എക്‌സ്‌പോയിലുണ്ട്. വിവിധ ബിൽഡർമാരുടെ പ്രോജക്റ്റുകൾ താരതമ്യം ചെയ്യുമ്പോൾ, താമസിക്കാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമായ 'ഐഡിയൽ ലൊക്കേഷനുകൾ' ഏതാണെന്ന് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തിരിച്ചറിയാനാകും.
ഹോം ലോണും ഇനി ടെൻഷനില്ല
വീട് വാങ്ങാൻ തീരുമാനിച്ചാലുള്ള അടുത്ത ടെൻഷൻ ലോൺ ശരിയാക്കുക എന്നതാണ്. എന്നാൽ എക്‌സ്‌പോയിൽ അതിനും പരിഹാരമുണ്ട്. വേദിയിൽ തന്നെ പ്രമുഖ ബാങ്കുകളുടെ ഹോം ലോൺ സേവനങ്ങൾ ലഭ്യമാണ്. പ്രോജക്റ്റുകൾ തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ ഫിനാൻഷ്യൽ കാര്യങ്ങളിലും വേഗത്തിൽ തീരുമാനമെടുക്കാം.
പ്രവേശനം തീർത്തും സൗജന്യം
ഈ ഓഗസ്റ്റ് 8, 9 തീയതികളിൽ കലൂർ ജെ.എൻ.ഐ സ്‌റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 8 മണി വരെയാണ് എക്‌സ്‌പോ നടക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്. മികച്ച ബിൽഡർമാരെ നേരിൽ കാണാനും, നൂറിലേറെ പ്രോജക്റ്റുകൾ വിലയിരുത്താനും, ഫിനാൻസ് സൗകര്യങ്ങൾ സംസാരിക്കാനും ലഭിക്കുന്ന ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക.
അപ്പോൾ എങ്ങനെയാ, സെറ്റല്ലേ?
കൊച്ചി ഇതിനോടകം മാറിക്കഴിഞ്ഞു. ലോകനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങളോടെ നഗരം മുന്നേറുകയാണ്. ഇനി ബാക്കിയുള്ളത് ഒരേയൊരു ചോദ്യം മാത്രം: നഗരത്തിന്റെ ഈ മാറ്റത്തിനൊപ്പം നിങ്ങളുടെ ലൈഫ്‌സ്‌റ്റൈലും അപ്‌ഗ്രേഡ് ചെയ്യാൻ നിങ്ങൾ തയ്യാറാണോ?
കൂടുതൽ ചിന്തിച്ച് സമയം കളയാതെ ഈ വീക്കെൻഡിൽ കുടുംബസമേതം എക്‌സ്‌പോയിലേക്ക് വരൂ. മികച്ച പ്രോജക്റ്റുകൾ നേരിൽക്കണ്ട് നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കൂ.
സൗജന്യ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.mercatominds.com/credai-property-expo/
CREDAI Kochi Instagram:
https://www.instagram.com/credaikochi?igsh=MTFiM2QveTshycHM4eA==
Content Highlights: Over 100+ premium RERA-approved real estate projects under one roof., Expert guidance on investment locations in Kochi's rapidly growing market., On-site home loan assistance from leading financial institutions., Free entry for all visitors at Kaloor JNI Stadium., Event dates: August 8-9, 2026, from 10 AM to 8 PM.
Published: 04 Aug 2026, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
