തിരുവനന്തപുരത്ത് ആദ്യമായി റിസോർട്ട് ശൈലിയിലുള്ള ലക്ഷ്വറി വില്ലകളുമായി ബിൽഡ്ഓൺ ഡെവലപ്പേഴ്സ് എത്തുന്നു. സ്വകാര്യതയുടെയും ആഡംബരത്തിന്റെയും അതിരുകളെല്ലാം ഒന്നിച്ചുചേരുന്ന അപൂർവമായ അനുഭവമാണ് റിസോർട്ട് ശൈലിയിലുള്ള ഈ ലക്ഷ്വറി വില്ലകൾ നിങ്ങൾക്കായി ഒരുക്കുന്നത്. തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസതിയായ മണിമലക്കുന്ന് കൊട്ടാരം ഈ പ്രോജക്ടിന്റെ അതിരിൽ നിലകൊള്ളുന്നു. അന്ന് രാജവംശത്തെ ആകർഷിച്ച ഈ ഭൂപ്രകൃതി ഇന്നും അതിന്റെ ഭംഗികൊണ്ട് നമ്മെ ആകർഷിക്കുകയാണ്. 'ദി ആർട്ടിൽ' എന്ന ഈ പ്രോജക്ടിലൂടെ റിസോർട്ട് ജീവിതം നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിമാറുന്നു. ദി ആർട്ടിലിലെ ഓരോ നിമിഷവും മൂന്നാറിലോ വാഗമണ്ണിലോ ഒരു അവധി ആഘോഷിക്കുന്നതുപോലെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. കഴക്കൂട്ടത്തിനു സമീപം നാഷണൽ ഹൈവേയിൽ നിന്ന് മിനിറ്റുകൾ മാത്രം ദൂരത്തു സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിന്റെ 50 മീറ്റർ മാത്രം അകലെയുള്ള പ്രധാന റോഡ് വിഴിഞ്ഞം പോർട്ടിന്റെ ഔട്ടർ റിങ് റോഡായി വികസിച്ചുകൊണ്ടിരിക്കുന്നു. 3.5 ഏക്കർ വിസ്തൃതിയുള്ള മനോഹരമായ ഭൂമിയിൽ സ്ഥാപിതമായ ഈ പ്രോജക്ടിന്റെ ഒരു ഏക്കറോളം ഓപ്പൺ സ്പേസാണ്. ദി ആർട്ടിൽ RERA രെജിസ്ട്രേഷനുള്ള പ്രോജക്ടാണ്. (K-RERA/PRJ/TVM/222/2024)
കിഴക്ക് ദർശനമായുള്ള ഈ പ്രോജക്ടിന്റെ ഭൂമിശാസ്ത്രം, വാസ്തുവിനും പ്രകൃതിക്കും അനുകൂലമായ ഒരു ഭൂപ്രകൃതിയായി മാറുന്നു. വാസ്തുവിൽ കിഴക്കുഭാഗം ഊർജത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാൽ കിഴക്കോട്ടുള്ള ദർശനം ശാന്തിയും പോസിറ്റീവ് വൈബും പകരുന്നു. ഇവിടെ നിർമിക്കുന്ന എല്ലാ വില്ലകളും ഉയർന്ന സ്ഥാനത്ത് നിലകൊള്ളുന്നതുകൊണ്ട്, അവിടെ താമസിക്കുന്നവർക്ക് ആത്മവിശ്വാസം നിറഞ്ഞ, ഉയർച്ചയുള്ള വിജയകരമായ ജീവിതം സാധ്യമാകുമെന്ന് കരുതപ്പെടുന്നു.
30- ൽ അധികം അമനിറ്റിസോടുകൂടിയ ദി ആർട്ടിൽ എന്ന പ്രോജക്ടിന്റെ മുഖ്യ സവിശേഷത അതുല്യമായ ജീവിതാനുഭവം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ്സ്റ്റൈലാണ്. ഏഴ് മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ, ആധുനിക ക്ലബ് ഹൗസ്, 24/7 സെക്യൂരിറ്റി, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, ഏറ്റവും പുതിയ ഉപകരണങ്ങളോടെയുള്ള ജിം, വിശാലമായ ബാഡ്മിന്റൺ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട് എന്നിവ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രധാന ആകർഷണങ്ങളാണ്. കുട്ടികളുടെ സന്തോഷകരമായ ബാല്യകാലത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിശാലവും സുരക്ഷിതവുമായ പ്ലേ ഏരിയ ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പ്രോജക്ടാണ് ഇത്. ക്ലബ് ഹൗസിൽ സജ്ജമാക്കിയിരിക്കുന്ന റൂഫ്ടോപ്പ് പവിലിയൻ, പ്രഭാതത്തിന്റെ ശാന്തതയും സന്ധ്യയുടെ മായികതയും രാത്രിയുടെ നിശ്ശബ്ദ സൗന്ദര്യവും ഉൾപ്പെടെയുള്ള പ്രകൃതിയുടെ മനോഹാരിത ആഴത്തിൽ അനുഭവിക്കാനാകുന്ന അതിമനോഹരമായൊരു ഇടമാണ്.
ദി ആർട്ടിലിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെ, 6.1 ദശലക്ഷം ചതുരശ്ര അടിയിലായി നിർമിക്കുന്ന ടിസിഎസ് ഗ്ലോബൽ ലേണിങ് ക്യാംപസ് 50,000-ത്തിലധികം ഐ.ടി പ്രൊഫഷണലുകൾക്ക് പ്രാദേശികമായ പരിശീലനം നൽകുന്ന പദ്ധതിയാണ്. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്, കേരള ഡിജിറ്റൽ സർവകലാശാല, KSPACE (കേരള സ്പേസ് പാർക്ക്), 30 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഐ.ടി ഇന്റഗ്രേറ്റഡ് ടൗൺഷിപ്പായ QUAD പ്രോജക്ട് എന്നിവ ഉൾകൊള്ളുന്ന വികസന പദ്ധതികൾ ഈ പ്രോജക്ടിൽ നിന്ന് എളുപ്പത്തിൽ എത്താവുന്ന ഇടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അതിലൂടെ ഈ പ്രോജക്ട് നിങ്ങളുടെ പ്രൊഫഷണൽ, വിദ്യാഭ്യാസ, സാങ്കേതിക രംഗങ്ങളിലെ സാധ്യതകൾക്ക് അനുയോജ്യമായ ഒരിടമായി മാറുന്നു.
അടുത്ത അഞ്ച് വർഷത്തിനകം, ഈ മേഖലയിലെ ഭൂമിമൂല്യം 100 ശതമാനമായി വർധിക്കുമെന്ന് കരുതപ്പെടുന്നു. ഇതോടൊപ്പം വാടക നിരക്കുകളിൽ വലിയ വർധനയുണ്ടാകുമെന്നും ഉറപ്പാണ്. ഇതൊരു ഉയർന്ന ഡിമാൻഡുള്ള ലൊക്കേഷനായി മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഭാവിയിൽ ഈ പ്രദേശത്ത് വിൽപ്പനയ്ക്ക് ഭൂമി ലഭ്യമാകാതെ വന്നേക്കാം. അതുകൊണ്ടുതന്നെ 'ദി ആർട്ടിൽ' നിങ്ങൾക്ക് നൽകുന്നത് വാസ്തവത്തിൽ ഒരു സ്വപ്നവീട് മാത്രമല്ല ഭാവിയിൽ ഉയർന്ന റിട്ടേൺ നൽകുന്ന ഒരു നിക്ഷേപം കൂടിയാണ്. ജീവിതത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഒരുപോലെ മുൻതൂക്കം നൽകുന്ന വില്ലകളാണ് ബിൽഡ്ഓൺ ഡവലപ്പേഴ്സ് ഇതിലൂടെ നിങ്ങൾക്ക് ലഭ്യമാക്കുന്നത്.
ദി ആർട്ടിലിലെ ഓരോ വില്ലയും കസ്റ്റമൈസേഷന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് രൂപകൽപ്പന ചെയ്യുന്നത്. വാസ്തു തത്വങ്ങൾ, നൂതന നിർമാണ സാങ്കേതിക വിദ്യകൾ, ഉയർന്ന നിലവാരമുള്ള നിർമാണവസ്തുക്കൾ എന്നിവ ഓരോ വില്ലയിലും ഉറപ്പ് വരുത്തുന്നു. കൂടാതെ നിർമാണ ഘട്ടങ്ങളിൽ ഉടനീളം ഇൻ - ഹൗസ് ആർക്കിറ്റെക്ചറൽ എൻജിനീയറിങ് പിന്തുണ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്നഭവനം നിർമിക്കുന്നതിനായി മുൻനിര ബ്രാൻഡുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.
ദി ആർട്ടിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, ആധുനിക സൗകര്യങ്ങൾ, സമാധാനവും സുഖകരവുമായ ജീവിതം എന്നിവയുടെ സമന്വയമാണ്, സ്നേഹവും സൗകര്യവും നിറഞ്ഞ ഒരു അനുഭവലോകമാണ്.
കൊച്ചിയിലും തിരുവനന്തപുരത്തുമായി ഏറ്റവും കൂടുതൽ ലക്ഷ്വറി വില്ലകൾ വിജയകരമായി നിർമിച്ച് കൈമാറിയ, സമ്പൂർണ വിശ്വാസ്യതയോടെ മുന്നേറ്റം തുടരുന്ന ബ്രാൻഡാണ് ബിൽഡ്ഓൺ ഡവലപ്പേഴ്സ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 8078575757, 9074559001
UAE Number - +971 56 624 6962
ഇമെയിൽ - info@buildowndevelopers.com
FB - https://www.facebook.com/Buildowndeveloperspvtltd
Insta - https://www.instagram.com/buildowndevelopser
Project video link - https://youtu.be/dFG_JRwUFRU?si=ykcwP9tOPApmKXtJ
Content Highlights: build own developers. Experience resort-style luxury villas in Trivandrum
Published: 06 Sept 2025, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

