അധികമാരും കാണാത്ത കാഴ്ചകളും അപൂർവ അനുഭവങ്ങളും അൽപ്പം സാഹസികതയും നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിൽ ബെന്നീസ് റോയൽ ടൂർസിനൊപ്പം അന്റാർട്ടിക്കയിലേക്കും ആമസോൺ വനാന്തരങ്ങളിലേക്കും യാത്ര പോകൂ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള യാത്രാസംഘങ്ങൾ അന്റാർക്കിക്കയിലെത്തിയാൽ ഐസ് ഒഴിവാക്കി യാത്ര ചെയ്യുകയാണ് പതിവ്. എന്നാൽ ബെന്നീസിനൊപ്പം പോയാൽ ഐസ് ബ്രെയ്ക്കിങ് ചെയ്യാം, അപൂർവമായി മാത്രം സഞ്ചാരികൾ കാലുകുത്തിയിട്ടുള്ള അന്റാർട്ടിക്കയിൽ ഇറങ്ങാം. സൗത്ത് അമേരിക്കയിലെ ആമസോൺ നദിയിലൂടെ യാത്ര ചെയ്യാം, ആമസോൺ കാടുകളിൽ താമസിക്കാം, പ്രകൃതിയുടെ നിഗൂഢതയും വന്യതയും അനുഭവിക്കാം...

അന്റാർട്ടിക്ക എക്‌സ്‌പെഡിഷൻ

To advertise here,

 

ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്റാർട്ടിക്കയിലേക്ക് ബെന്നീസ് റോയൽ ടൂർസ് ഒരുക്കുന്ന 17 ദിവസത്തെ അന്റാർട്ടിക്ക എസ്‌പെഡിഷൻ സാഹസികതയുടെ ത്രില്ലും അത്യപൂർവമായ അനുഭവങ്ങളും നിങ്ങൾക്ക് സമ്മാനിക്കും. അന്റാർട്ടിക്കയിലെ മഞ്ഞുപാളിയിലൂടെ നടക്കാം, അന്റാർട്ടിക്ക് സർക്കിളിനപ്പുറത്തേക്ക് പോകാം...

അന്റാർട്ടിക് എക്‌സ്‌പെഡിഷന് ഏറ്റവും അനുയോജ്യമായ ഡിസംബറിലാണ് അവിടേക്ക് പോകുന്നത്. ഡിസംബറിൽ 24 മണിക്കൂറും പകൽ വെളിച്ചം ഉള്ളതിനാൽ പ്രകൃതി ഒരുക്കിയിട്ടുള്ള വിസ്മയക്കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും ധ്രുവപ്രദേശത്തെ ജീവിതം അറിയാനും കൂടുതൽ അവസരം ലഭിക്കും. ഡിസംബർ മൂന്നിന് മുംബൈയിൽ നിന്ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലേക്ക് യാത്ര പുറപ്പെടുന്ന ടീം രണ്ടാം ദിവസം ഭൂമിയുടെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവായയിൽ എത്തും. മൂന്നാം ദിവസം അന്റാർട്ടിക്ക എക്‌സ്‌പെഡിഷൻ ആരംഭിക്കും.

 

ഉഷുവായ പോർട്ടിൽ നിന്നും ആൽബട്രോസ് എക്‌സ്‌പെഡിഷന്റെ ക്രൂയിസ് കപ്പലായ ഓഷ്യൻ വിക്ടറിയിലാണ് വെളുത്ത ഭൂഖണ്ഡത്തെ അടുത്തറിയാൻ 12 ദിവസം ടീം യാത്ര ചെയ്യുന്നത്. അന്റാർട്ടിക്ക എക്‌സ്‌പെഡിഷനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത, അത്യാധുനികവും ലോകോത്തര നിലവാരവുമുള്ള കപ്പലാണിത്. സേഫ്റ്റി ഡ്രില്ലിന് ശേഷം, ചാൾസ് ഡാർവിൻ ആദ്യമായി മഞ്ഞുമലകൾ കണ്ടെത്തിയ, പ്രശസ്തമായ ബീഗിൾ ചാനലിലൂടെയാണ് പോകുക. കപ്പലിൽ ഇരുന്നുതന്നെ പെൻഗ്വിൻ, കടൽ സിംഹങ്ങൾ, വലിയ കടൽപ്പക്ഷികൾ തുടങ്ങിയവയെല്ലാം കാണാം. വൻ സമുദ്രങ്ങളായ പസഫിക്കും അറ്റ്‌ലാൻന്റിക്കും കൂട്ടിമുട്ടുന്ന ഇടമായ ഡ്രേക് പാസേജിലൂടെ സാഹസികമായും സുരക്ഷിതമായും കടന്നുപോകാം. പാറ്റഗോണിയയെയും അന്റാർട്ടിക് പെനിൻസുലയെയും വേർതിരിക്കുന്ന ഡ്രേക്ക് പാസേജ് ശക്തമായ തിരമാലകളും കാറ്റുമുള്ള മേഖലയാണ്. സോഡിയാക് ക്രൂയിസിങ്ങിലൂടെ സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകളിലേക്കും ഡിസപ്ഷൻ ദ്വീപുകളിലേക്കും പോകാം. അന്റാർട്ടിക്കിലെ പൂജ്യം മുതൽ മൂന്ന് ഡിഗ്രി വരെ തണുപ്പുള്ള വെള്ളത്തിൽ പെട്ടെന്ന് മുങ്ങിപ്പൊങ്ങുന്ന പോളാർ പ്ലഞ്ച് അനുഭവം ആസ്വദിക്കാം. അന്റാർട്ടിക് സമുദ്രത്തിലെത്തുമ്പോൾ വലിയ പെൻഗ്വിനുകളെയും തിമിംഗലങ്ങളെയും കടൽനായ്ക്കളെയും മറ്റും അവയുടെ സ്വാഭാവിക വാസസ്ഥലത്ത് കാണാം.

ഏഴാം ദിവസമാണ് അന്റാർട്ടിക്ക പെനിൻസുല ടൂർ ആരംഭിക്കുക. രണ്ട് ദിവസങ്ങളിലായി പാരഡൈസ് ബേ, അന്റാർട്ടിക്കിന്റെ കവാടം എന്നറിയപ്പെടുന്ന ഗ്രീൻവിച്ച് ദ്വീപുകൾ, മഞ്ഞുമലകൾ അടക്കം പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങളുള്ള നെക്കോ ഹാർബർ തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിനുശേഷം ആർട്ടിൾ സർക്കിൾ ക്രോസ് ചെയ്യും. വൈൽലൈഫിന് പേരുകേട്ട Wilhelmina Bay, Cuverville Island, ലോകത്തിന്റെ തെക്കേ അറ്റത്ത് പോർട്ട് ലോക്ക്‌റോയിലുള്ള പോസ്റ്റ് ഓഫീസ്, ചരിത്ര പ്രാധാന്യമുള്ള ഡാമോയ് പോയിന്റ് എല്ലാം സന്ദർശിച്ച് ഡ്രേക്ക് പാസേജിലൂടെ മടക്കയാത്ര ആരംഭിക്കും. ബീഗിൾ ചാനലിലൂടെ യാത്ര ചെയ്ത് ലോകത്തിന്റെ തെക്കേ അറ്റത്തുള്ള 'എൻഡ് ഓഫ് ദി വേൾഡ്' എന്നറിയപ്പെടുന്ന ഉഷുവായയിൽ എത്തും. അവിടെ നിന്ന് ബ്യൂണസ് എയേഴ്‌സിലെത്തി ആ നഗരവും കണ്ടതിനു ശേഷം നാട്ടിലേക്ക് പറക്കുന്നു.

സൗത്ത് അമേരിക്ക പ്രീമിയം ടൂർ പാക്കേജ്

ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ നദിയിലൂടെ യാത്ര ചെയ്യാനും, ഏറ്റവും വലിയ മഴക്കാടുകളായ ആമസോൺ കാടുകളിലെ ലോഡ്ജിൽ താമസിക്കാനും, ലോകസഞ്ചാരികളുടെ ഡ്രീം ഡസ്റ്റിനേഷനായ മാച്ചു പിച്ചുവിൽ പോകാനും, ബസീലും പരാഗ്വെയും അർജന്റീനയും പെറുവും ചിലിയും കൊളമ്പിയയും കാണാനും അവസരമൊരുക്കുകയാണ് ബെന്നീസ് റോയൽ ടൂർസ്. നവംബർ നാലിന് ആരംഭിക്കുന്ന 18 ദിവസത്ത യാത്ര യാഥാർഥത്തിൽ ഒരു ലാറ്റിൻ അമേരിക്കൻ കാർണിവലാണ്.

ബാംഗ്ലൂരിൽ നിന്ന് ബ്രസീലിലെ റിയോ ഡി ജനീറോയിലേക്കാണ് ടീം യാത്ര തിരിക്കുന്നത്. നവലോകമഹാത്ഭുതങ്ങളിലൊന്നായ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് ദ റഡീമർ, കോപ്പകബാന ബീച്ച്, ഫുട്‌ബോൾപ്രേമികൾക്ക് പ്രിയപ്പെട്ട മാറക്കാന സ്റ്റേഡിയം, റോക്‌സി കാർണിവെൽ ഷോ, സാംബഡ്രോം, മെട്രോപൊളിറ്റൻ കത്തീഡ്രൽ, ഷുഗർലോഫ് മൗണ്ടൻ തുടങ്ങി റിയോ ഡി ജനീറോയിലെ വിസ്മയക്കാഴ്ചകളാണ് ആദ്യത്തെ രണ്ട് ദിവസം കാണുക.

 

 

യാത്രയുടെ നാലാം ദിവസമാണ് അവിസ്മരണീയമായ ആമസോൺ എക്‌സപെഡിഷൻ ആരംഭിക്കുന്നത്. ഭൂമിയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള ആമസോൺ വനാന്തരങ്ങളിലൂടെയുള്ള യാത്രയും ആമസോൺ നദിയുടെ തീരത്തെ ആമസോൺ ഇക്കോ ലോഡ്ജിലെ താമസവും ആമസോൺ ട്രൈബൽ വില്ലേജ് ടൂറും ആമസോൺ റിവർ ടൂറും പിരാന ഫിഷിങ്ങും പിങ്ക് ഡോൾഫിനുകളും ഒക്കെയായി എന്നും ഓർമയിൽ സൂക്ഷിക്കാനുള്ള അപൂർവാനുഭവങ്ങളാണ് ഈ യാത്ര സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

പ്രകൃതിയിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ ഇഗ്വാസു വെള്ളച്ചാട്ടം, പരാഗ്വെ ടൂർ, ബ്യൂണസ് അയേഴ്‌സ് സിറ്റി ടൂർ, ടാങ്കോ സ്‌റ്റേജ് ഷോ വിത്ത് ഡിന്നർ, പാറ്റഗോണിയൻ ഗ്ലേഷ്യർ ടൂർ, അർജന്റീനയിലുള്ള ലോകത്തിലെ എട്ടാമത്തെ അത്ഭുതമായ പെരിറ്റോ മൊറേനോ ഗ്ലേഷ്യർ, പാറ്റഗോണിയൻ ക്രൂയിസ് ടൂർ എന്നിങ്ങനെ പ്രകൃതി ഒരുക്കിയ മാന്ത്രികക്കാഴ്ചകളെല്ലാം കണ്ടതിനുശേഷം ചിലിയിലേക്കും പെറുവിലേക്കും പോകുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിലെന്നായ മാച്ചു പിച്ചു, കുസ്‌കോ സിറ്റി ടൂർ, ഗ്വാട്ടവിറ്റ ടൂർ, ബൊഗോട്ട സിറ്റി ടൂർ എന്നിവയെല്ലാം ആസ്വദിച്ചതിനുശേഷം ലാറ്റിൻ അമേരിക്കയോടു യാത്ര പറയുന്നു. എന്നെന്നും മനസിൽ സൂക്ഷിക്കാനുള്ള പ്രിയതരമായ ഓർമകളുമായി നാട്ടിലേക്കു യാത്രതിരിക്കുന്നു.

ബുക്കിങ്ങിനും യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും -
ഫോൺ - 8138999425, 8138919998
വെബ്‌സൈറ്റ് - www.bennysroyaltours.com