ഇന്ത്യയിലെ മുൻനിര ഔട്ട്ബൗണ്ട് ടൂർ കമ്പനിയായ ബെന്നീസ് റോയൽ ടൂർസ് സംഘടിപ്പിക്കുന്ന വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോ 2026 (WTBE) ഇന്ത്യയിലെ ആദ്യത്തെ ബി2സി ട്രാവൽ ആൻഡ് ബിസിനസ് എക്‌സ്‌പോയാണ്.

മുൻനിര ക്രൂയിസ് ബ്രാൻഡുകൾ, ബിസിനസ് പ്രൊഫഷണലുകൾ, സഞ്ചാരപ്രിയർ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, വ്യവസായ പങ്കാളികൾ എന്നിവരെ ഈ എക്‌സ്‌പോ ഒറ്റ വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്നു. ആഗോള യാത്രകൾക്കും ബിസിനസിനും അവസരം ഒരുക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര രുചിലോകവും വൈവിധ്യമാർന്ന സംസ്‌കാരവും WTBE നിങ്ങൾക്കായി അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ ഇവന്റ് അല്ല; മറിച്ച് പുതിയ അവസരങ്ങളിലേക്കും അനുഭവങ്ങളിലേക്കും വാതിൽ തുറക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് പ്ലാറ്റ്‌ഫോമാണ്.

WTBEയുടെ സവിശേഷതകൾ
ബിസിനസ് അവസരങ്ങൾ : വിവിധ രാജ്യങ്ങളിലെ അംബാസഡർമാരെയും ടൂറിസം പ്രൊഫഷണലുകളെയും നേരിൽ കാണാനുള്ള അവസരമൊരുക്കുന്നു.

യാത്രാ ഡീലുകൾ: കേരളത്തിൽ നിന്നും ഇതുവരെ ആരും പോകാത്ത 20 പുതിയ രാജ്യങ്ങളിലേക്ക് യാത്ര പാക്കേജുകൾ ഉൾപ്പടെ 140 രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറ്റവും ആർഷകമായ നിരക്കിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടാതെ മുൻനിര ക്രൂയിസ് കമ്പനികളുടെ സ്‌പോട്ട് ബുക്കിംഗുകൾക്ക് 35% വരെ കിഴിവ് ലഭിക്കും. ഇത് ബെന്നിസ് വേൾഡ് ട്രാവൽ എക്‌സ്‌പോ 2026 ൽ മാത്രമാണ് ലഭിക്കുക. അന്റാർട്ടിക് എക്‌സ്‌പെഡിഷൻസ് ഉൾപ്പടെയുള്ള ആഡംബര ക്രൂയിസ് കമ്പനികളുടെ ഡയറക്ട് സ്റ്റാളുകൾ എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്.

To advertise here,


ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റ് : എക്‌സ്‌പോയിലെ ഇന്റർനാഷണൽ ഫുഡ് സ്റ്റാളുകളിൽ തനത് രുചിയിൽ വിവിധതരം ആഗോള വിഭവങ്ങൾ ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.

സാംസ്‌കാരിക പരിപാടികൾ : ബ്രസീലിലെ ഊർജ്ജസ്വലമായ സാംബ നൃത്തം മുതൽ വശ്യമായ അറേബ്യൻ ബെല്ലി ഡാൻസ് വരെയുള്ള ആഗോള സംസ്‌കാരങ്ങൾ പ്രദർശിപ്പിക്കുന്ന ആകർഷകമായ പ്രകടനങ്ങൾ നിങ്ങൾക്ക് കാണാം. ലോകത്തിന്റെ ഉജ്ജ്വലതാളങ്ങളും പാരമ്പര്യങ്ങളും ആസ്വദിക്കാം.

WTBE നടക്കുന്ന വേദികൾ, തീയതികൾ
1. മാരിയറ്റ് ഹോട്ടൽ, കൊച്ചി
ജനുവരി 10 (ശനി)
ജനുവരി 11 (ഞായർ)

2. കെടിഡിസി മാസ്‌കോട്ട് ഹോട്ടൽ, തിരുവനന്തപുരം
ജനുവരി 17 (ശനി)
ജനുവരി 18 (ഞായർ)

3. ഹോട്ടൽ ബെനാലെ ഇന്റർനാഷണൽ, കണ്ണൂർ
ജനുവരി 25 (ഞായർ)

4. കാസിനോ ഹോട്ടൽസ് ലിമിറ്റഡ്, തൃശ്ശൂർ
ജനുവരി 31 (ശനി)

5. കാലിക്കറ്റ് ട്രേഡ് സെന്റർ
ഫെബ്രുവരി 7 (ശനി)
ഫെബ്രുവരി 8 (ഞായർ)

6. ടോപ് ഇൻ ടൗൺ, പാലക്കാട്
ഫെബ്രുവരി 14 (ശനി)

2026ൽ ലോകം കാണാൻ ആഗ്രഹിക്കുന്ന യാത്രാപ്രേമിയാണ് നിങ്ങളെങ്കിൽ, 2026 ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെയുള്ള തീയതികളിൽ കേരളത്തിലെ ആറ് നഗരങ്ങളിൽ, ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയായ ബെന്നീസ് ഒരുക്കുന്ന വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോയിൽ പങ്കെടുക്കൂ. അതിനായി നിങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് പേര് രജിസ്റ്റർ ചെയ്യൂ. ആഗോള യാത്രാവസരങ്ങൾ കണ്ടെത്തൂ. ആകർഷകമായ റെയ്റ്റിൽ നിങ്ങളുടെ അടുത്ത വർഷത്തെ അവധിക്കാലയാത്രകൾ ബുക്ക് ചെയ്യൂ,

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി ബന്ധപ്പെടുക:
ഫോൺ +91 81389 19770, +91 81370 41100