ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്. കോവിഡും അടച്ചിടലുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികള്‍ കുറച്ചു കൊണ്ടുവരാനുള്ള ഘടകങ്ങളടങ്ങിയതായിരിക്കും കേന്ദ്ര ബജറ്റ് എന്നാണ് പ്രതീക്ഷ. ഇത്തവണയും പേപ്പര്‍ലെസ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. പാര്‍ലമെന്റ് അംഗങ്ങള്‍ ആപ്പിലൂടെ ബജറ്റ് ലഭ്യമാക്കും.
 

To advertise here,