
ന്യൂഡല്‍ഹി: ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക.
മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി എന്നിവയുടെ വില കുറയും.
സിഗരറ്റ്, സ്വര്‍ണ്ണം, വെള്ളി, വജ്രം, വസ്ത്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ തീരുവ കൂട്ടി.
Content Highlights: duty cuts and hikes mobile phone tv becomes cheaper cigarette price hike
Published: 01 Feb 2023, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented