ജനങ്ങൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ തികച്ചും സൗജന്യമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1948 - ൽ യുകെ ഗവൺമെന്റ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എന്ന ആരോഗ്യ സംവിധാനം ആരംഭിച്ചത്. യുകെയിലെ എൻഎച്ചഎസ് സംവിധാനം ഇന്ന് വലിയ തോതിൽ വിദഗ്ദ്ധരായ നഴ്‌സുമാരുടെ അഭാവം നേരിടുന്നുണ്ട്. അതിനാൽ വിദേശത്തുനിന്നുള്ള നഴ്‌സുമാരെ പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള നഴ്‌സുമാരെ യുകെ ഗവൺമെന്റ് സ്വാഗതം ചെയുന്നു. നിരവധി മലയാളി നഴ്‌സുമാർ നിലവിൽ യുകെയിൽ എൻഎച്ച്എസ് ആശുപത്രികളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു പോരുന്നു. പ്രവൃർത്തി പരിചയം, മലയാളി നഴ്‌സുമാരുടെ രോഗികളോടുള്ള സമീപനം, ശാന്തസ്വഭാവം എന്നിവ യുകെയിലെ ആരോഗ്യരംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തിലെ നഴ്‌സിങ് വിദ്യാഭ്യാസം മികച്ച നിലവാരം പുലർത്തുന്നതിനാൽ യുകെ നഴ്‌സിങ് കൗൺസിൽ അംഗീകാരം എളുപ്പത്തിൽ ലഭിക്കുന്നു.

വിദേശ നഴ്‌സുമാരെ യുകെയിൽ സ്‌പോൺസർ ചെയ്യുന്നതിനായി തൊഴിലുടമകൾ കൂടുതൽ വേതനം നൽകേണ്ടതായി വരും. ഷോർട്ടേജ് സ്‌കിൽ ലിസ്റ്റിൽ ഉണ്ടായാൽപ്പോലും ഇനിമേൽ കുറഞ്ഞ വേതന നിരക്കുകൾ അനുവദനീയമല്ല. അതിനാൽ തൊഴിൽ ഉടമകൾക്ക് ഇനിയുള്ള നിയമനം കൂടുതൽ ചെലവേറിയതാകുന്നു. ഇന്ത്യയിൽ നിന്നുള്ള നഴ്‌സസ് / കെയറർ ഉൾപ്പടെയുള്ള മറ്റു റിക്രൂട്ട്‌മെന്റുകളെയും പുതിയ നിയമ ഭേദഗതി നല്ല രീതിയിൽ ബാധിക്കും.

യുകെയിൽ പുതിയ നിയമ നടപടികൾ ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്ന് നേരിട്ട് എംപ്ലോയർ റിക്രൂട്ട്‌മെന്റ് സാധ്യതകൾ കുറയുകയാണ്. യുകെയിൽ തന്നെ ഉപരിപഠനം പൂർത്തിയാക്കുന്ന ഒരു നഴ്‌സ് ആണെങ്കിൽ പഠനത്തോടൊപ്പം OSCE (Objective Structured Clinical Examination) ട്രെയിനിങ്ങും പാർട്ട് ടൈം ജോലിയും ലഭ്യമാണ്. അംഗീകൃത നഴ്‌സിങ് പഠനം 60% മാർക്കോടെ പാസാകുന്ന നഴ്‌സിങ് വിദ്യാർഥിക്ക് ഒരു വർഷത്തെ പ്രവൃർത്തി പരിചയവും IELTS/OET യോഗ്യതാ പരീക്ഷയും പാസായാൽ യുകെയിലെ മുൻനിരയിലുള്ള യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷത്തെ മാസ്റ്റർ ബിരുദം സ്‌കോളർഷിപ്പോടെ പഠിച്ച് പാസാകുവനും തുടർന്ന് യുകെ എൻഎച്ച്എസിൽ ജോലി ചെയ്യുവാനും സാധിക്കുന്നു.

Leicester - ന്റെ എൻഎച്ച്എസ് ഹോസ്പിറ്റലിലും യുകെയിലെ മറ്റു ഹോസ്പിറ്റലുകളിലും ടൈ അപ് ഉള്ളതിനാൽ അവിടെ നിന്ന് ഒരു വർഷത്തെ മാസ്റ്റേഴ്‌സ് ബിരുദം നേടുന്ന വിദ്യാർത്ഥികൾ പഠന കാലത്തോ പോസ്റ്റ് സ്റ്റഡി വർക്ക് കാലഘട്ടത്തിലോ OSCE എക്‌സാം പാസായാൽ ജോലി സ്ഥിരത ലഭിക്കുന്നു.

യുകെ എൻഎച്ച്എസ് ജോലി സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് ചോദിക്കാം :  7356 155 333

To advertise here,