ഉയർന്ന ജീവിത നിലവാരം, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കു പേരുകേട്ട ദുബായ് ഒരു ജനപ്രിയ വിദ്യാഭ്യാസ ഹബ്ബാണ്. യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളിലെ അതിപ്രശസ്തമായ യൂണിവേഴ്‌സിറ്റിയുടെ ക്യാംപസുകൾ ദുബായിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഈ രാജ്യം കൂടുതൽ ആകർഷകമാകുന്നു. വിദ്യാർഥികേന്ദ്രീകൃതമായ അന്തരീക്ഷത്തിൽ നിലവാരമുള്ള അധ്യാപനം ദുബായ് മുന്നോട്ടുവയ്ക്കുന്നു.

ദുബായിൽ ഐടി, ടെക്‌നോളജി, ബിസിനസ്, മീഡിയ, ലോജിസ്റ്റിക്‌സ്, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ബിരുദ ബിരുദാനന്തര കോഴ്‌സുകൾ ലഭ്യമാണ്. മികച്ച സ്‌കോളർഷിപ്പുകളും കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ ബിരുദ വിദ്യാർഥികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യുവാനും മാസ്‌റ്റേഴ്‌സ് ചെയുന്ന വിദ്യാർഥികൾക്ക് ജോബ് ഓഫർ കിട്ടിയാൽ ഫുൾ ടൈം ജോലി ചെയ്യുവാനും അനുമതിയുണ്ട്. IELTS നിർബന്ധമില്ല. പ്രായ പരിധി, സ്റ്റഡി ഗ്യാപ്, മറ്റു രാജ്യങ്ങളിൽ നിന്നുള്ള റിജക്ഷൻ ഇവ ഒന്നുംതന്നെ ബാധകമല്ല എന്നതും പഠനത്തിനായി ദുബായ് തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ  പ്രേരിപ്പിക്കുന്നു. മറ്റു രാജ്യങ്ങളിൽ പഠിക്കാനായി പോകുമ്പോൾ വലിയ തുക അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടി വരുന്നുണ്ട്. എന്നാൽ ദുബായിൽ പഠിക്കാനായി ഇത്തരം നിക്ഷേപത്തിന്റെ ആവശ്യമില്ല.

മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നാല് മണിക്കൂർകൊണ്ട് എത്തിച്ചേരാം, വിമാന നിരക്ക് കുറവാണ്, വളരെ സുരക്ഷിതമാണ് എന്നീ കാരണങ്ങളാൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികളുടെ മാതാപിതാക്കൾ, വിദേശ വിദ്യാഭ്യാസത്തിനുള്ള മികച്ച ഇടമായി പരിഗണിക്കുന്ന രാജ്യമാണ് ദുബായ്. മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സിന് ചേരുന്ന ഒരു വിദ്യാർഥിക്ക് ഒന്നോ രണ്ടോ വർഷം ദുബായിൽ പഠിച്ചതിനു ശേഷം കോഴ്‌സ് ട്രാൻഫറിലൂടെ യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ജർമനി എന്നീ രാജ്യങ്ങളിലെ മെയിൽ ക്യാംപസുകളിൽ തുടർപഠനം നടത്തി കോഴ്‌സ് പൂർത്തിയാക്കുവാൻ അവസരം ലഭിക്കുന്നതാണ്. തുടർന്ന് അവിടുത്തെ നിയമപരമായ ആനുകൂല്യങ്ങൾ നേടുവാനും വിദ്യാർഥികൾക്ക് കഴിയുന്നു. STEM (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്‌സ്), എഐ, ബയോടെക്‌നോളജി, കമ്പ്യൂട്ടർ/എൻജിനീയറിങ്, ഹെൽത്ത്‌കെയർ, നഴ്‌സിങ്, ടീച്ചിങ്, ഡിജിറ്റൽ മീഡിയ, ഇ സ്‌പോർട്‌സ് ആൻഡ് ഗെയിമിങ് തുടങ്ങിയ വിഷയങ്ങളിൽ മികച്ച വിജയം നേടുന്ന സർവകലാശാല വിദ്യാർഥികൾക്ക് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് ദുബായിലേത്. ഒരു നികുതിരഹിത രാജ്യം കൂടിയായ ദുബായ് ശക്തമായ ഒരു തൊഴിൽ ഹബ്ബ് കൂടിയാണ്. അതിനാൽ പഠന ശേഷം വിദ്യാർഥികൾക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് വളരെ വേഗം തൊഴിൽ കണ്ടെത്തുവാൻ കഴിയുന്നു. കൂടാതെ യൂണിവേഴ്‌സിറ്റികൾ സംഘടിപ്പിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, വർക്ക്‌ഷോപ്പുകൾ, തൊഴിൽ മേളകൾ തുടങ്ങിയ അവസരങ്ങൾ നല്ല രീതിയിൽ പ്രയോജനപെടുത്തിക്കൊണ്ട് മികച്ച കരിയർ സാധ്യതകൾ ഉറപ്പാക്കാനും സാധിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിദഗ്ധരുമായി സംസാരിക്കാം: 7356 155 333

To advertise here,