ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനത്തിനും കുടിയേറ്റത്തിനുംഎപ്പോഴും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. മികച്ച റാങ്കുള്ള സർവകലാശാലകൾ, ഉയർന്ന ജീവിത നിലവാരം, നല്ല സന്തുലിതാവസ്ഥ, ഉയർന്ന ജോലി അവസരങ്ങൾ, മികച്ച വേതനം, സ്‌കോളർഷിപ്പ് ഓപ്ഷനുകൾ തുടങ്ങിയവയാണ് വിദ്യാർഥികളെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങൾ.
ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്കായി ഇന്ത്യയുടെ അസസ്‌മെന്റ് ലെവൽ 3-യിൽ നിന്ന് ലെവൽ 2- ലേക്ക് താഴ്ന്നു. ഇത് ഇന്ത്യൻ വിദ്യാർഥികളുടെ സത്യസന്ധവും ഗുണമേന്മയുള്ളതുമായ ഡോക്യൂമെന്റഷൻ പ്രതിഫലിപ്പിക്കുന്നു. ഈ മാറ്റം വിദ്യാർഥികൾക്ക് കൂടുതൽ ലളിതമായ ഡോക്യുമെന്റേഷൻ പ്രക്രിയയും വേഗത്തിലുള്ള വിസാ അപ്പ്രൂവലും ഉറപ്പാക്കുന്നു. വളരെ കുറച്ച് രേഖകൾ മാത്രമേ ആവശ്യമുള്ളു എന്നതിനാൽ സർവകലാശാലകൾക്ക് ഓഫറുകൾ വേഗത്തിൽ നൽകാനും വിസ റിജക്ഷൻസ് കുറയ്ക്കാനും കഴിയുന്നു.

To advertise here,

ഇന്ത്യയിലെ അസസ്‌മെന്റ് ലെവൽ ലെവൽ 2 ആയി താഴ്ന്നിട്ടുണ്ടെങ്കിലും, മിനിസ്റ്റീരിയൽ ഡയറക്ഷൻ (MD111) പ്രകാരമുള്ള പ്രോസനിങ് വഴി വിദ്യാർഥികൾക്ക് ചില കോഴ്‌സുകളിലേക്കോ സർവകലാശാലകളിലേക്കോ മുൻഗണന പ്രകാരം അപേക്ഷിക്കുവാൻ കഴിയുന്നതിനാൽ താൽപര്യമുള്ള സർവകലാശാലയിൽ സീറ്റ് നേടാൻ അവസരം ലഭിക്കുന്നു. അതിനാൽ 2026 ഫെബ്രുവരിയിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കുന്നത്, വിദ്യാർഥികൾക്ക് താൽപര്യമുള്ള സർവകലാശാലയിൽ സീറ്റ് നേടാൻ സഹായിക്കുന്നു

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓസ്‌ട്രേലിയയിലെ എല്ലാ സർവകലാശാലകളും ക്യുഎസ് ലോക റാങ്കിങ്ങിൽ മുൻനിരയിലുണ്ട്. കൂടാതെ ഗ്രൂപ്പ് 8 സർവകലാശാലകൾ മികച്ച 100-ൽ ഇടംപിടിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 24 മണിക്കൂറും സെമസ്റ്റർ ഇടവേളകളിൽ മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയും. ഓസ്‌ട്രേലിയൻ സർക്കാർ രൂപകൽപ്പന ചെയ്ത ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിന് 24.1 AUD ആണ്. അതിനാൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠനത്തിനിടയിൽ പ്രതിവർഷം ഏകദേശം 20 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും, കൂടാതെ ഓസ്‌ട്രേലിയയിൽ അവരുടെ ജീവിതച്ചെലവ് നിറവേറ്റാനും കഴിയും. എന്നിരുന്നാലും, പാർട്ട് ടൈം ശമ്പളത്തിൽ നിന്ന് സെമസ്റ്റർ ഫീസ് അടയ്ക്കുന്ന നിരവധി വിദ്യാർഥികളുണ്ട്, അത് അവരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നു.
ജീവനക്കാരുടെ സ്വകാര്യ ജീവിതത്തിന് മുൻഗണന നൽകുന്ന ഒരു രാജ്യമാണ് ഓസ്‌ട്രേലിയ. അതിനാൽ ഒരു മുഴുവൻ സമയ ജീവനക്കാരൻ ആഴ്ചയിൽ 38 മുതൽ 40 മണിക്കൂർ വരെ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. ഇത് രാജ്യത്തിന്റെ ജീവിത നിലവാരം, തൊഴിൽ ജീവിത സന്തുലിതാവസ്ഥ, സന്തോഷ സൂചിക എന്നിവ വർധിപ്പിക്കുന്നു. ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഓസ്‌ട്രേലിയയിലുള്ളത് എന്നതും വിദ്യാർഥികളെ ആകർഷിക്കുന്ന ഒരു ഘടകമാണ്.

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഉയർന്ന സ്‌കോളർഷിപ്പ് നൽകുന്നതിൽ ഓസ്‌ട്രേലിയ പ്രശസ്തമാണ്. അപേക്ഷിക്കുന്ന വിദ്യാർഥികളിൽ 90% പേരും സ്‌കോളർഷിപ്പിന് അർഹരാണ്, കൂടാതെ നിരവധി വിദ്യാർഥികൾക്ക് മൊത്തം കോഴ്‌സ് ഫീസിൽ കുറഞ്ഞത് 30% സ്‌കോളർഷിപ്പ് ലഭിക്കുന്നു. 35% മുതൽ 50% വരെ സ്‌കോളർഷിപ്പ് നൽകുന്ന സർവകലാശാലകളും ഉണ്ട്. എഞ്ചിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഹെൽത്ത് സയൻസ് & നഴ്‌സിങ്, ബിസിനസ് മാനേജ്‌മെന്റ്, ഹോട്ടൽ & ടൂറിസം മാനേജ്‌മെന്റ്, ആർട്‌സ് & ഡിസൈൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പഠനാവസരങ്ങളുണ്ട്. പഠനകാലത്ത് പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങൾ ലഭിക്കുകയും പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസ വഴി ഓസ്‌ട്രേലിയയിൽ തന്നെ ജോലി ചെയ്യാനും കഴിയും.

അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റൊരു കാര്യം സ്‌റ്റേബാക്ക് പിരീഡാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയ കൂടുതൽ ദൈർഘ്യമേറിയ സ്‌റ്റേ ബാക്ക് നൽകുന്നു. ബാച്ചിലേഴ്‌സ് കോഴ്‌സുകൾക്ക് നാല് മുതൽ അഞ്ച് വർഷം വരെയും മാസ്‌റ്റേഴ്‌സ് കോഴ്‌സുകൾക്ക് അഞ്ച് വർഷവുമാണ് സ്‌റ്റേ ബാക്ക് പിരീഡ്. അതിനാൽ സ്റ്റുഡന്റ് വിസയിൽ പോകുന്ന ഒരു വിദ്യാർഥിക്ക് അതേ വിഭാഗത്തിൽ ഒൻപത് ർഷം വരെ ഓസ്‌ട്രേലിയയിൽ താമസിക്കാം. കൂടാതെ സ്‌റ്റേ ബാക്കിനു ശേഷം വിദ്യാർഥികൾക്ക് സ്ഥിര താമസത്തിനു അപേക്ഷിക്കാനും അവസരം ഉണ്ട്. ഓസ്‌ട്രേലിയയിലെ പഠനം, വിദ്യാർഥികൾക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും മികച്ച തൊഴിൽ സാധ്യതകളും ഒരേസമയം നൽകുന്നു.


കൂടുതൽ വിവരങ്ങൾക്ക് വിദഗ്ധരുമായി സംസാരിക്കാം: 7356 155 333