
ഷരുണിന്റെ ചിലങ്ക ശബ്ദിക്കുന്നത് ചരിത്രത്തിലേയ്ക്കാണ്. അവന്റെ ഒരോ ചുവടുകളും കാലത്തോടാണ് സംസാരിക്കുന്നത്. കലോത്സവവേദിയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തിലാണ് വയനാട്ടിലെ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ മത്സരാര്‍ഥിയായി അവനെത്തുന്നത്. നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഷരുണ്‍.
നൃത്തത്തോടുള്ള ഇഷ്ടമാണ് അവനെ നാടോടിനൃത്തത്തിലെത്തിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകുമ്പോഴും അവന്‍ നൃത്തത്തെ സ്‌നേഹിച്ചു കൊണ്ട് സ്‌കൂളില്‍ തുടര്‍ന്നു. അവന്റെ ഇഷ്ടത്തിന് കൂട്ടായി പ്രിയപ്പെട്ട അധ്യാപകരും കൂടെയുണ്ട്. അവരുടെ പിന്തുണയാണ് അവനെ സംസ്ഥാന കലോത്സവ വേദിയിലെത്തിച്ചത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഷരുണ്‍ നൃത്തം പഠിച്ചത്. പുല്‍പ്പള്ളി ചേക്കാടി തുരമ്പൂര്‍ കോളനിയിലാണ് ഷരുണിന്റെ വീട്. സ്‌കൂള്‍ കലോത്സവത്തിന് നൃത്തം ചെയ്യണമെന്നത് ഷരുണിന്റെ ആഗ്രഹമായിരുന്നു. അതിലാണ് അധ്യാപകനെ വച്ച് സ്‌കൂളില്‍ നിന്ന് നാടോടിനൃത്തം അഭ്യസിപ്പിച്ചത്. സംസ്ഥാന തലത്തിലേക്ക് നൃത്താധ്യാപകന്‍ സമീര്‍ കല്‍പ്പറ്റയാണ് അവനെ പരിശീലിപ്പിച്ചത്. സമീര്‍ മാഷിനൊപ്പം സ്‌കൂളിലെ അധ്യാപിക ടി. ജയശ്രീയും ഷരുണിനൊപ്പം കോഴിക്കോടെത്തിയിരുന്നു.
കൂലിപ്പണിക്കാരനായ ജയനാണ് ഷരുണിന്റെ അച്ഛന്‍. അമ്മ ലക്ഷ്മിയും സഹോദരിമാരായ ലതികയും അഞ്ജനയും അടങ്ങുന്നതാണ് കുടുംബം. നൃത്തത്തില്‍ പഠനം തുടരണമെന്നാണ് അവന്റെ ആഗ്രഹം. കൂടുതല്‍ പഠിച്ച് വലിയ ഡാന്‍സറാകണം, ചിരിച്ചു കൊണ്ട് ഷരുണ്‍ പറയുന്നു.
Content Highlights: Sharun is the first folk dance competitor in the Kattunaikar category in State Youth Festival
Published: 06 Jan 2023, 08:38 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented