
അനിഖ സുരേന്ദ്രൻ നായികയാകുന്ന ഓ മൈ ഡാർലിംഗ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ കമിതാക്കൾക്കായി പ്രണയത്തിൻ്റെ ഈ മാസത്തിൽ തന്നെ മനോഹരമായ ഒരു മത്സരവുമായി വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസറിലെ ഒരു രംഗം പുനരാവിഷ്‌കരിക്കുന്ന ചലഞ്ചിൽ വിജയികൾക്ക് ടീം പ്രഖ്യാപിച്ചിരിക്കുന്നത് വാലൻ്റൈൻ ദിനത്തിൽ സ്പെഷ്യൽ പ്രോഗ്രാമിൽ അതിഥികൾ ആകുവാനുള്ള അവസരമാണ്. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്റെ പ്രമേയം. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.
ചീഫ് അസോസിയേറ്റ് - അജിത് വേലായുധന്‍, മ്യൂസിക് - ഷാന്‍ റഹ്‌മാന്‍, ക്യാമറ - അന്‍സാര്‍ ഷാ, എഡിറ്റര്‍ - ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി സുശീലന്‍, ആര്‍ട്ട് - അനീഷ് ഗോപാല്‍, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ - പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍ - ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ - ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ് - പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ് - ബിജിത് ധര്‍മ്മടം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകർ.
Content Highlights: reel challenge by oh my darling team, anikha surendran and melwin g babu
Published: 06 Feb 2023, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented