അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനിഖയും മെല്‍വിനും തന്നെയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലുമുള്ളത്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്റെ ഇതിവൃത്തം.

To advertise here,

ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ ജോയാണ് ചിത്രത്തിന്  തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് ഈണം പകരുന്നത്. അന്‍സാര്‍ ഷാ ഛായാഗ്രഹണവും ലിജോ പോള്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

അജിത് വേലായുധന്‍ ആണ് ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. അന്‍സാര്‍ ഷായാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, പിആര്‍ഓ- ആതിര ദില്‍ജിത്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, അക്കൗണ്ട്‌സ് മാനേജര്‍-ലൈജു ഏലന്തിക്കര