ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശാ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീവത്സന്‍ ജെ മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

To advertise here,

ചിത്രത്തില്‍ ആശാ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാത്രമല്ല ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  സിനിമയിലും അമ്മയും മകളുമായാണ് അവര്‍ എത്തുന്നത് എന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്.

മനോജ് കാനയാണ് സിനിമയുടെ സംവിധായകന്‍. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയാണ്. പ്രതാപ് പി നായര്‍ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ഡിസംബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും