കണ്ണൂർ എഡിഎംഎ നവീൻ ബാബുവിന്റെ മരണം പ്രമേയമാക്കി മോണോആക്ട് അവതരിപ്പിച്ച് നിവേദ്യ എന്ന കോഴിക്കോട്ടുകാരി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാ​ഗം മോണോആക്ടിലാണ് നിവേദ്യ മത്സരിച്ചിരുന്നത്. പരിശീലകൻ കലാഭവൻ നൗഷാദാണ് ഈ വിഷയത്തെ കുറിച്ച് പറ‍ഞ്ഞത്. നവീൻ ബാബുവിന് നീതി ലഭിക്കാത്ത സാ​ഹചര്യത്തിൽ അത് തന്നെ മതിയെന്നായി നിവേദ്യ. ജില്ലാ കലോത്സവത്തിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ അർജുന്റെ കഥയായിരുന്നു നിവേദ്യ അവതരിപ്പിച്ചിരുന്നത്. എൽ.കെ.ജി മുതൽ മോണോആക്ട് ചെയ്യുന്ന ഈ മിടുക്കി ആദ്യ സംസ്ഥാന കലോത്സവത്തിൽ തന്നെ എ ​ഗ്രേഡും സ്വന്തമാക്കി.

To advertise here,