ള ചില്ല് പൊട്ടി കൈകളിലും കാലിലും തുളച്ചു കയറിയെങ്കിലും താളം പിഴച്ചില്ല, പാട്ട് നിന്നില്ല. ചോരയൊലിപ്പിച്ചായിരുന്നു വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്. എസ്.എസിലെ മത്സരാര്‍ത്ഥികള്‍ ഒപ്പന പൂര്‍ത്തിയാക്കിയത്. കൈവള പൊട്ടി തറയില്‍ വീണ ചില്ല് കാലില്‍ തുളച്ചു കയറി ആയിരുന്നു നിയ മഹ്‌റിന് പരിക്കേറ്റത്. അമിന മനാനും മിന്‍ന ഫാത്തിമയ്ക്കും വള ചില്ല് കൊണ്ട് കൈത്തണ്ടയില്‍ നിന്ന് ചോര പൊടിഞ്ഞു. ഇതൊക്കെ നിസാരം എന്ന മട്ടില്‍ ഭാവ വ്യത്യാസമില്ലാതെ മൂവരും ഒപ്പന കൊട്ടിയാടി. മത്സരശേഷം മെഡിക്കല്‍ റൂമിലെത്തി മുറിവില്‍ മുറിവ് പുരട്ടുന്നത് വരെ ആ ചിരി തുടര്‍ന്നു. നിയ മഹ്റിന്റെ മുറിവില്‍ നിന്ന് ചില്ലിന്റെ തരികള്‍ വേര്‍പ്പെടുത്തി. മറ്റ് രണ്ട് പേര്‍ക്ക് തൊലിപ്പുറത്തായിരുന്നു മുറിവ്.

To advertise here,