ബാനേർഘട്ട - ഒരു വൺ മാൻ ത്രില്ലർ| Bannerghatta Review


രൂപശ്രീ ഐ വി

കഥാപാത്രങ്ങളെ പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവരാതെ ഓരോരുത്തർക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനുള്ള സംവിധായകന്റെ ശ്രമം മികച്ചതാണ്.

IFFK

റ്റാർക്കും അറിയാത്ത ലക്ഷ്യവുമായി ഒരു ഒമിനി വാനിൽ രാത്രി യാത്ര ചെയ്യുന്ന ആഷിക് എന്ന ചെറുപ്പക്കാരൻ. അവന് കടന്നുപോകേണ്ടി വരുന്ന പ്രതിസന്ധികൾ, ആശങ്കകൾ, അപകടങ്ങൾ... അതാണ്‌ 26- മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ബാനേർഘട്ട.പാലക്കാട്ടുകാരനായ വിഷ്ണു നാരായണന്റെ ആദ്യ ചിത്രമാണ് ബാനേർഘട്ട.

മറ്റ് പ്രധാന കഥാപാത്രങ്ങളൊന്നും കടന്നു വരാത്ത രണ്ട് മണിക്കൂർ നീളുന്ന ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് ആഷിക്കിന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങളാണ്. അയാളുടെ ഫോണിലേക്ക് വരുന്ന ഓരോ കോളും പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഒടുവിൽ ആഷിക് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്തുന്നിടത്ത് ചിത്രം അവസാനിക്കുന്നു. കർണാടകയിലെ ബാനേർഘട്ട എന്ന പ്രദേശത്തിനും ചിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.

കഥാപാത്രങ്ങളെ പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവരാതെ ഓരോരുത്തർക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനുള്ള സംവിധായകന്റെ ശ്രമം മികച്ചതാണ്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം കൂട്ടുന്നത് ആ പശ്ചാത്തലം തന്നെയാണ്. ക്ലോസ് അപ്, ഫോളോയിങ് ഷോട്ടുകളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
സ്ത്രീകൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും പ്രശ്നങ്ങളുടെയും അംശങ്ങൾ അതിസൂക്ഷ്മമായി ചിത്രത്തിൽ ഉൾക്കൊള്ളിക്കാനും വിഷ്ണു നാരായണന് സാധിക്കുന്നു.

2021 ൽ ആമസോൺ പ്രൈമിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്.

Content Highlights: Bannerghatta Review, International Film Festival Of Kerala, IFFK 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented