
2023-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോ മാരുതി സുസുക്കിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നാളുകളുടെ കാത്തിരിപ്പ് സമ്മാനിച്ചിട്ടുള്ള ജിമ്‌നി എന്ന എസ്.യു.വി. എത്തുന്നതിനൊപ്പം നാളിതുവരെ മാരുതി സാന്നിധ്യം അറിയിച്ചിട്ടില്ലാത്ത ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പ്പും ഈ വാഹന മാമാങ്കത്തില്‍ പ്രതീക്ഷിക്കാം. ഇലക്ട്രിക് വാഹന വിപണിയുടെ 84 ശതമാനവും കൈയാളുന്ന ടാറ്റ മോട്ടോഴ്‌സിനെ വെല്ലുവിളിച്ചായിരിക്കും മാരുതിയുടെ ഇലക്ട്രിക് വാഹന പ്രവേശം.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാരുതിയുടെ എന്‍ട്രി ചില്ലറക്കാരനുമായായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന മിഡ് സൈസ് എസ്.യു.വിയാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് എന്നാണ് സൂചന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നല്‍കുന്നതെന്നാണ് വിവരം. മാരുതി Evx എന്ന കോഡ്നെയിമില്‍ നിര്‍മിക്കുന്ന ഈ വാഹനം രാജ്യാന്തര വിപണികളെയും ലക്ഷ്യമിട്ടാണെത്തുന്നത്.
ടൊയോട്ടയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമായ 40 പി.എല്ലിന്റെ മറ്റൊരു രൂപമായ 27 പി.എല്‍ അടിസ്ഥാനമാക്കിയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനം ഒരുങ്ങുന്നത്. ക്രെറ്റ, എം.ജി. ZS ഇ.വി. എന്നീ മോഡലുകളെക്കാള്‍ വലിപ്പത്തിലായിരിക്കും വൈ.വൈ8 ഒരുങ്ങുക. 2700 എം.എം. ആയിരിക്കും വൈ.വൈ8-ന്റെ വീല്‍ബേസ്. ഇത് ബാറ്ററിക്കായി ഉയര്‍ന്ന സ്പേസും വിശാലയമായ ക്യാബിനും ഒരുക്കും. 4.2 മീറ്ററായിരിക്കും ഈ വാഹനത്തിന്റെ നീളമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ ബി.വൈ.ഡിയായിരിക്കും മാരുതിക്കായി ബാറ്ററികള്‍ വിതരണം ചെയ്യുന്നത്. 48 kWh, 59kWh എന്നീ രണ്ട് എല്‍.എഫ്.പി. ബ്ലേഡ് സെല്‍ ബാറ്ററി ഓപ്ഷനുകളില്‍ എത്തുന്ന മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കും. ടൂ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തില്‍ എത്തുന്ന ഈ വാഹനം ഉത്പാദിപ്പിക്കുന്ന പവര്‍ 138 എച്ച്.പിക്കും 170 എച്ച്.പിക്കും ഇടയിലായിരിക്കുമെന്നാണ് സൂചന.
വിലയില്‍ ഞെട്ടിക്കുക എന്നതാണ് മാരുതിയുടെ മറ്റൊരു ലക്ഷ്യം. ഇന്ന് ഇലക്ട്രിക് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന നെക്സോണ്‍ ഇ.വിയാണ്. എന്നാല്‍, ഇതിലും കുറഞ്ഞ വിലയില്‍ എത്തിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഏകദേശം 13 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയില്‍ ഇലക്ട്രിക് എസ്.യു.വി. എത്തിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഈ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും 2025-ഓടെ മാത്രമേ ഇത് വിപണിയില്‍ എത്തിക്കൂ.
Content Highlights: Maruti Suzuki first electric model will showcase delhi auto expo 2023, Delhi auto expo 2023
Published: 10 Jan 2023, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented